ഫൊക്കാന ന്യൂയോർക്ക് റീജണ്‍ കലോത്സവം മേയ് ആറിന്
Monday, April 23, 2018 10:52 PM IST
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ കലോത്സവും ഏകദിന കണ്‍വൻഷനും മേയ് ആറിന് (ഞായർ) ഉച്ചയ്ക്ക് ഒന്നു മുതൽ കേരളാ സെന്‍ററിൽ (1824 Fairfax tSreet, Elmont, NY11003) നടക്കും. പൊതുപ്രവർത്തന രംഗത്ത് സുസമ്മതരും വളരെയധികം പ്രവർത്തന പരിചയവും നേടിയിട്ടുള്ള മേരിക്കുട്ടി മൈക്കിൾ, ലൈസി അലക്സ്, മേരി ഫിലിപ്പ്, ഷേർലി സെബാസ്റ്റ്യൻ എന്നിവർ കലോത്സവം കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

കണ്‍വൻഷന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. 5 മുതൽ 10 വയസുവരെയുള്ളവരും 11 മുതൽ 15 വയസുവരെയുള്ളവരും 16 മുതൽ 24 വയസുവരെയുള്ളവരും യഥാക്രമം സബ് ജൂണിയർ, ജൂണിയർ, സീനിയർ ഗ്രൂപ്പുകളായിട്ടാണ് മത്സരിക്കുന്നത്. ഫൊക്കാനയുടെ വിവിധ റീജണൽ യുവജനോത്സവങ്ങളിൽ വിജയികളായവരാണ് ദേശീയ യുവജനോത്സവത്തിൽ മത്സരിക്കാനെത്തുന്നത്. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയുന്നതിനോടൊപ്പം വിജയികളിൽനിന്ന് കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കും.

ഡാൻസ് മത്സരങ്ങൾ: ക്ലാസിക്കൽ, സെമി ക്ലാസിക്കൽ,ബോളിവുഡ് (6 മുതൽ 7) മിനിറ്റ്.

സോളോ സോംഗ്സ്്: അഞ്ചു മിനിറ്റ്, ട്രാക് ഉപയോഗിച്ചും പാടാവുന്നതാണ്. പാട്ടിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കൈരളി ടിവിയിലെ ഓർമ സ്പർശം എന്ന സംഗീത പരിപാടിയിൽ പാടാൻ അവസരം ലഹിക്കുന്നതാണ്.

പ്രസംഗ മത്സരം (ELOCUTION): അഞ്ചു മിനിറ്റ്, സബ്ജറ്റ് (വിഷയം) കോഓർഡിനേറ്റർ മാരിൽനിന്നും ലഭിക്കുന്നതാണ്.

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ ചാന്പ്യൻഷിപ്പ് മത്സരവും അന്നേ ദിവസം നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് ഒന്നിന് മുന്പായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ മേരികുട്ടി മൈക്കിൾ, ലൈസീ അലക്സ്, മേരി ഫിലിപ്പ്, ഷേർലി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. അപേക്ഷാ ഫോറവും നിബന്ധനകളും ലഭിക്കുന്നതിന് [email protected] എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ന്യൂയോർക്ക് റീജണ്‍ കേരളോത്സവത്തിന് ഫൊക്കാന ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, വൈസ് പ്രസിഡന്‍റ് ജോസ് കാനാട്ട്, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ലീല മാരേട്ട്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ടെറൻസണ്‍ തോമസ്, ട്രസ്റ്റീ ബോർഡ് മെന്പർ വിനോദ് കെആർകെ, നാഷണൽ കമ്മിറ്റി അംഗങ്ങളായ ഗണേഷ് നായർ, അലക്സ് തോമസ്, ശബരി നായർ, ആൻഡ്രൂസ്. കെ.പി, അജിൻ ആന്‍റണി, അലോഷ് അലക്സ്, റീജിയണൽ ട്രഷർ സജി പോത്തൻ, കെ.കെ .ജോണ്‍സൻ തുടങ്ങിയവർ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: മേരിക്കുട്ടി മൈക്കിൾ 5163023582, ലൈസി അലക്സ് 8453006339, മേരി ഫിലിപ്പ് 347 2549834, ഷേർലി സെബാസ്റ്റ്യൻ 5162790278.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ