ഡിട്രോയിറ്റ് റീജണൽ സ്പെല്ലിംഗ് ബി മത്സരം മേയ് അഞ്ചിന്
Wednesday, April 25, 2018 9:21 PM IST
മിഷിഗണ്‍: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കസിനോയിൽ ജൂലൈ 5 മുതൽ 7 വരെ നടക്കുന്ന ഫൊക്കാന കണ്‍വൻഷനിലെ പ്രധാന ഇനമായി വിദ്യാർഥികൾക്കായി നടത്തുന്ന നാഷണൽ സ്പെല്ലിംഗ് ബി മത്സരത്തിനു മുന്നോടിയായി മിഷിഗണ്‍ റീജണിലെ മത്സരം മേയ് അഞ്ചിന് (ശനി) രാവിലെ ഒന്പതു മുതൽ (2850 Parent Ave, Warren, MI 48092) നടക്കുമെന്നു സ്പെല്ലിംഗ് ബി നാഷണൽ കോഓർഡിനേറ്റർ ഡോ.മാത്യു വർഗീസ് അറിയിച്ചു.

റീജണൽ സ്പെല്ലിംഗ് ബീ മത്സരം ഫൊക്കാന മിഷിഗണ്‍ ഡിട്രോയിറ്റ് റീജണും കേരള ക്ലബ് ഡിട്രോയിറ്റും സംയുക്തമായാണ് നടത്തുന്നത്.

എല്ലാ റീജണുകളിലും മൽസരങ്ങൾ നടത്തി ആദ്യ മൂന്നു സ്ഥാനങ്ങൾ നേടന്നു കുട്ടികൾക്കാണ് ഫൊക്കാന കണ്‍വൻഷനിൽ നടക്കുന്ന സ്പെല്ലിംഗ് ബി മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത. അഞ്ചു മുതൽ ഒന്പതു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികാൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

നാഷണൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 2000 ഡോളറും രണ്ടാം സമ്മാനം 1000 ഡോളറും മുന്നാം സമ്മനം 500 ഡോളറുമാണ്. ഇതിനുപുറമെ മറ്റു ആകർഷകങ്ങളായ സമ്മാനങ്ങളും ലഭിക്കും.

നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്പെല്ലിംഗ് ബി മത്സരങ്ങൾ വളരെ അധികം ദേശിയ ശ്രദ്ധ നേടുന്നുണ്ട്. ഡിട്രോയിറ്റ് റീജണിൽ വിജയികൾ ആകുന്ന കുട്ടികൾക്ക് 250 ഡോളറും 150 ഡോളറും 100 ഡോളറും സർട്ടിഫിക്കറ്റുകളും ലഭിക്കും. കോശി ജോർജ്, റീമക്സ് റിയാലിറ്റി ആണ് പ്രൈസുകൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത്.

സുജിത് മേനോൻ (പ്രസിഡന്‍റ് കേരള ക്ലബ്) വർഗീസ് തോമസ് (ജിമ്മിച്ചൻ), മാത്യു ഉമ്മൻ, അബ്ദുൾ പ്യൂണിയൂർകുളം, ശ്രീജ ശ്രീകുമാർ, അരുണ്‍ എല്ലുവില്ല എന്നിവരാണ് മത്സരത്തിന്‍റെ കോഓർഡിനേറ്റർമാർ.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് ഒന്നിനു മുന്പായി അപേക്ഷ സമർപ്പിക്കണമെന്ന് സുജിത് മേനോൻ, വർഗീസ് തോമസ് (ജിമ്മിച്ചൻ), മാത്യു ഉമ്മൻ, അബ്ദുൾ പ്യൂണിയൂർകുളം, ശ്രീജ ശ്രീകുമാർ, അരുണ്‍ എല്ലുവില്ല എന്നിവർ അറിയിച്ചു.

വിവരങ്ങൾ: ഡോ.മാത്യു വർഗീസ് 734 634 6616, സുജിത് മേനോൻ 248 635 1566.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ