ബുക്കാനനിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Wednesday, April 25, 2018 9:26 PM IST
ന്യുയോർക്ക്: ഹഡ്സണ്‍വാലി സെന്‍റ് ജോസഫ് സീറോ മലബാർ മിഷന്‍റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 29, 30 ജൂലൈ ഒന്ന് തീയതികളിൽ ബുക്കാനനിലുള്ള സെന്‍റ് ക്രിസ്റ്റഫർ ദേവാലയത്തിൽ നടക്കും.

29 നു വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും 30 നു രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയും സമാപന ദിവസമായ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞു മുതൽ രാത്രി 9 വരെയുമാണ് ധ്യാനം.

20 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സീറ്റ് റിസർവ് ചെയ്യണമെന്ന് മിഷൻ ഡയറക്ടർ ഫാ. റോയിസൻ മേനോലിക്കൽ അഭ്യർഥിച്ചു. രജിട്രേഷന് http://bit.do/hvny സന്ദർശിക്കുക.

വിരങ്ങൾക്ക്: ഫാ. റോയിസൻ മേനോലിക്കൽ 917 345 2610, ജോമോൻ കാച്ചപ്പള്ളി 914 552 5904, ജയിംസ് മുണ്ടാടൻ 914 671 1632.

വിലാസം: St. Christopher Church, 3094 Albany Post Rd Buchanan- NY10511.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി