നെപ്പോളിയന്‍ ക്രിസോസ്റ്റം നിര്യാതനായി
Thursday, April 26, 2018 2:24 PM IST
ഷിക്കാഗോ: കൊല്ലം പുല്ലിച്ചിറ പുത്തന്‍വിളവീട്ടില്‍ പരേതരായ ക്രിസോസ്റ്റം- സര്‍ഫീന ദമ്പതികളുടെ പുത്രന്‍ നെപ്പോളിയന്‍ ക്രിസോസ്റ്റം (72) ഏപ്രില്‍ 22നു നിര്യാതനായി. കൊച്ചി തോപ്പുംപടി കോന്നുള്ളി കുടുംബാംഗമായ ജൂലിയ ആണു ഭാര്യ. മക്കള്‍: നെജു, നീല്‍.

ഏപ്രില്‍ 28നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 10.30 വരെ പൊതുദര്‍ശനവും, അതിനുശേഷം അന്നേദിവസം രാവിലെ 10.30നു സംസ്‌കാര ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

സ്ഥലം: സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്, 330 ഇ, ഫുള്ളര്‍ടോണ്‍ ഈവ്, ആഡിസണ്‍, ഇല്ലിനോയ്‌സ് 60101.
സംസ്‌കാരം: മൗണ്ട് കാര്‍മ്മല്‍ സെമിത്തേരി, 1400 എസ്, വോള്‍ഫ് റോഡ്, ഹില്‍സൈഡ്, ഇല്ലിനോയ്‌സ് 60162.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് (630 400 1172), വിജയന്‍ (847 909 1252), ബിനു (630 217 6778).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം