ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ കു​ടും​ബ​സം​ഗ​മം: ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മു​ഖ്യാ​തി​ഥി
Thursday, May 17, 2018 9:58 PM IST
ഷി​ക്കാ​ഗോ: ജൂ​ണ്‍ ര​ണ്ടി​ന് ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന കു​ടും​ബ സം​ഗ​മം പ​രി​പാ​ടി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ണ്‍ മ​ത്താ​യി അ​റി​യി​ച്ചു. കൗ​ണ്‍​സി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തു​ന്ന ഈ ​കു​ടും​ബ​സം​ഗ​മ പ​രി​പാ​ടി​ക്ക് ഷി​ക്കാ​ഗോ​യി​ലെ 15 ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

1975നു ​മു​ന്പാ​യി ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് ഈ​വ​ർ​ഷ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ഈ ​കു​ടും​ബ​സം​ഗ​മം പ​രി​പാ​ടി​യി​ലൂ​ടെ കി​ട്ടു​ന്ന തു​ക ഹോം ​ഫോ​ർ ഹോം​ലെ​സ്’ പ​ദ്ധ​തി​യി​ലൂ​ടെ 13ൽ ​അ​ധി​കം ഭ​വ​ന​ങ്ങ​ൾ നി​ർ​മ്മി​ച്ചു​ന​ൽ​കു​വാ​ൻ സാ​ധി​ച്ച​ത് ഒ​രു വ​ലി​യ നേ​ട്ട​മാ​യി കൗ​ണ്‍​സി​ൽ ക​രു​തു​ന്നു.

ജൂ​ണ്‍ ര​ണ്ടി​നു ശ​നി​യാ​ഴ്ച സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന ഈ ​പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ക്കു​വാ​ൻ ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. 5 ന് ​ഡി​ന്ന​റും, 5.30 മു​ത​ൽ ഷി​ക്കാ​ഗോ ചെ​ണ്ട ക്ല​ബ് ജോ​ർ​ജ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ള​വും ന​ട​ക്കും. തു​ട​ർ​ന്നു പൊ​തു​സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കും. റ​വ.​ഫാ. മാ​ത്യൂ​സ് ജോ​ർ​ജ് ചെ​യ​ർ​മാ​നാ​യും, ബെ​ഞ്ച​മി​ൻ തോ​മ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, സി​നി​ൽ ഫി​ലി​പ്പ് പ്രോ​ഗ്രാം ക​ണ്‍​വീ​ന​റു​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പേ​ട്ര​ണ്‍​മാ​രാ​യും, റ​വ. ജോ​ണ്‍ മ​ത്താ​യി (പ്ര​സി​ഡ​ന്‍റ്), റ​വ.​ഫാ. ബി​ജു​മോ​ൻ ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​റ്റോ​ർ​ണി ടീ​ന തോ​മ​സ് (സെ​ക്ര​ട്ട​റി), അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു (ജോ. ​സെ​ക്ര​ട്ട​റി), ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് ഈ​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം