റ​വ. ജേ​ക്ക​ബ്. പി. ​തോ​മ​സി​ന് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Friday, May 25, 2018 9:30 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​വാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന റ​വ. ജേ​ക്ക​ബ്. പി. ​തോ​മ​സി​നും കു​ടും​ബ​ത്തി​നും ജോ​ർ​ജ് ബു​ഷ് ഇ ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉൗ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. അ​സി.​വി​കാ​രി റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​ത​റ മം​ഗ​ലം സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാം​ഗ​വും പ​രു​ത്തി​മു​ട്ട​ത്ത് കു​ടും​ബാം​ഗ​വു​മാ​യ അ​ച്ച​ൻ ക​ല​ഹ​ണ്ഡി മി​ഷ​ൻ ഫീ​ൽ​ഡ് മി​ഷ​ന​റി, ഫ​രീ​ദ​ബാ​ദ് ധ​ർ​മ​ജ്യോ​തി വി​ദ്യാ​പീ​ഡ് അ​ധ്യാ​പ​ക​ൻ, അ​യി​രൂ​ർ കാ​ർ​മ്മ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്ത അ​നു​ഭ​വ സ​ന്പ​ത്തു​മാ​യാ​ണ് ഹൂ​സ്റ്റ​ണി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ന്നൈ ഗു​രു​കു​ൽ തെ​യോ​ളോ​ജി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും എം​ടി​എ​ച് (ങ​ഠ​വ) ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷം കോ​ട്ട​യം വൈ​ദി​ക സെ​മി​നാ​രി​യി​ൽ ഡോ​ക്ട​റ​ൽ പ​ഠ​ന​വും ന​ട​ത്തി വ​രു​ന്പോ​ഴാ​ണ് ഹൂ​സ്റ്റ​ണി​ൽ വി​കാ​രി​യാ​യ​ത്.

അ​ച്ച​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി റി​ൻ​സി ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി​യും കി​ഴ​ക്കേ​വി​ള കു​ടും​ബാം​ഗ​വു​മാ​ണ്. മ​ക്ക​ളാ​യ ഹ​ർ​ഷ സൂ​സ​ൻ ജേ​ക്ക​ബും ഹ​ന്നാ മ​റി​യം ജേ​ക്ക​ബും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.

നാനൂറിന​ടു​ത്തു കു​ടും​ബ​ങ്ങ​ളു​ള്ള ട്രി​നി​റ്റി ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു ന്ന​തി​നു അ​ച്ച​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തു ഒ​രു മു​ത​ൽ​കൂ​ട്ടാ​യി മാ​റു​മെ​ന്ന് ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ട്രി​നി​റ്റി ഇ​ട​വ​ക​യു​ടെ പെ​യ​ർ​ലാ​ൻ​ഡി​ലു​ള്ള പു​തി​യ പാ​ഴ്സ​നേ​ജി​ലും സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു. ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പി​നു റ​വ. ജേ​ക്ക​ബ്. പി .​തോ​മ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.



റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി