ന്യൂജേഴ്സിയിൽ “സർഗസന്ധ്യ 2018’ 30 ന്
Thursday, June 7, 2018 1:15 AM IST
ന്യൂജേഴ്സി: മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചു റിക്കാർഡ് കുറിച്ച മുൻ ചലച്ചിത്ര ദേശീയ അവാർഡ് ജേതാവ് നടി ഷീലയുടെ നേതൃത്വത്തിൽ ന്യൂജേഴ്സിയിൽ താരനിശ സംഘടിപ്പിക്കുന്നു.

“സർഗ സന്ധ്യ 2018” എന്ന പേരിൽ സംഘടിപ്പിക്കുന്ന താരനിശ ജൂണ്‍ 30ന് സോമർസെറ്റ് ഫ്രാങ്ക്ളിൻ ടൗണ്‍ഷിപ് ഹൈസ്കൂളിലാണ് അരങ്ങേറുന്നത്. സോമർസെറ്റ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയമാണ് താരനിശക്ക് ആതിഥേയത്വം വഹിക്കുന്നത്.

വലുതും ചെറുതുമായി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി കലാസന്ധ്യകൾ അമേരിക്കൻ മലയാളികൾക്ക് സമ്മാനിച്ച ത്രിവേണി മൂവീസാണ് പരിപാടിയുടെ സംഘാടകർ.

ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പന സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. ലഗോറി ഫിലിപ്സ് കട്ടിയക്കാരൻ ഇടവകാംഗം ജോർജ് സെബാസ്റ്റിന് നൽകി നിർവഹിച്ചു. തുടർന്നു അന്പതോളം ഇടവകാംഗങ്ങളും ടിക്കറ്റ് ഏറ്റു വാങ്ങി.

ഷീലയോടൊപ്പം “മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ മലയാള സിനിമക്ക് ലഭിച്ച മറ്റൊരു സൂപ്പർ മിന്നും താരം, ഭഇൻ ഹരിഹർ നഗർ’ പരന്പരയിലെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും അപ്പുക്കുട്ടൻ എന്ന കഥാ പാത്രത്തിലൂടെ നർമ്മ രസത്തിന്‍റെ കയ്യൊപ്പ്, കോളേജ് പ്രൊഫസർ, ചലച്ചിത്രനടൻ, തിരക്കഥാകൃത്ത്, അവതാരകൻകൂടിയായ ജഗദീഷ്, കേരള സാഹിത്യ നാടക അക്കാദമി പുരസ്കാര ജേതാവ്, പ്രമുഖ ചലച്ചിത്ര സീരിയൽ താരവും, കഴിഞ്ഞ കൊല്ലത്തെ ദേശീയ ചലച്ചിത്ര അവാര്ഡ് ജേതാവ് കൂടിയായ സുരഭി ലക്ഷ്മി, എം.ഐ.റ്റി മൂസാ, സമകാലീക വിഷയങ്ങളെ ഹാസ്യ·ാകമായി അവതരിപ്പിക്കുന്ന “മറിമായം” എന്നീ സൂപ്പർ ഹിറ്റ് പരിപാടിയിലെ പ്രധാന താരം വിനോദ് കോവൂർ, പ്രമുഖ നായിക നീതു, എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായികയും ചലച്ചിത്ര താരവുമായ രഞ്ചിനി ജോസ്, പ്രമുഖ ഗായകൻ സുനിൽ കുമാർ, കഴിഞ്ഞ അഞ്ചു വർഷമായി കൈരളി ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്ത 1200ലേറെ എപ്പിസോഡുകൾ പൂർത്തിയാക്കിയ കാര്യം നിസ്സാരം എന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാമിന്‍റ എല്ലാമെല്ലാമായ അനീഷ് രവി, അനു ജോസ് എന്നിവരും ഈ ദൃശ്യവിസ്മയത്തിന്ണ്ട ഒരേവേദിയിൽ ഒരുമിക്കുന്നു.

കോമഡിയും നൃത്തവും സംഗീത മഴയിൽ തത്സമയ വാദ്യ മേളങ്ങളുടെ അകന്പടിയോടെ പെയ്തിറങ്ങുന്ന സർഗ സന്ധ്യ 2018”ൽ കേരളത്തിലെ പ്രമുഖ കീബോർഡ് പ്ലേയർ രജീഷിനോടൊപ്പം അമേരിക്കയിൽ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ധരും പങ്കെടുക്കും. സർഗ സന്ധ്യ 2018ന്‍റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൗണ്ട് എൻജിനിയർ ഫ്രാൻസിസ് ആയിരിക്കും. ഡെയിലി ഡിലൈറ്റും റിയാ ട്രാവൽസും ആണ് ഗ്രാൻഡ് സ്പോണ്‍സർമാർ.

വിവരങ്ങൾക്ക് : സെബാസ്റ്റ്യൻ ആന്‍റണി 732 694 3934, സുനിൽ പോൾ 732 3974451, ടോം പെരുംപായിൽ 646 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരീദാസൻ തോമസ് (ട്രസ്റ്റി) 201 912 6451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) 732 7626744, സാബിൻ മാത്യു (ട്രസ്റ്റി) 848 391 8461.

ടിക്കറ്റുകൾ ഓണ്‍ലൈനിലൂടെയും ലഭ്യമാണ്.

web: www.Megashownj.com

Venue: Franklin High school Auditorium, 500 Elizabeth Ave, Somerset, NJ 08873
(Etnrance and parking is at the back side of the school)
Date: June 30 Saturday 4.30 PM

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം