‘പിന്നെയും’ അടൂർ
‘‘കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക അവസ്‌ഥയെക്കുറിച്ചുള്ള പടമാണ് ‘പിന്നെയും’. ഐഹികസുഖങ്ങൾക്കും ധനസമ്പാദനത്തിനുമുള്ള നമ്മുടെ പരക്കംപാച്ചിലിൽ അന്യം നിന്നുപോകുന്നതും നഷ്‌ടപ്പെടുന്നതും നമ്മൾ വിലയോടെ കാണുന്ന മൂല്യങ്ങളാണ്. ഇന്നു മാത്രമല്ല നാളെയും മറ്റന്നാളും പ്രസക്‌തിയുളള വിഷയമാണു പിന്നെയും’ പറയുന്നത്. എക്കാലത്തേക്കും പ്രസക്‌തിയുള്ള പ്രമേയം...’’ കാഴ്ചക്കാരെ അനുഭവസമ്പന്നരാക്കുന്ന ‘പിന്നെയും’ എന്ന പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വിഖ്യാത ചലച്ചിത്ര പ്രതിഭ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കുന്നു...<യൃ><യൃ><യ>‘പിന്നെയും’ഒരു കുടുംബചിത്രമാണോ..?<യൃ> <യൃ>വളരെ കൃത്യമായി ഇതൊരു കുടുംബചിത്രമാണ്. നമ്മുടെ സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണു കുടുംബം; എല്ലാം അവിടെ നിന്നാണ് തുടങ്ങുന്നത്. അതേസമയം ഇതു സമൂഹത്തോടു സംസാരിക്കുന്ന ചിത്രവുമാണ്. വ്യക്‌തികളിൽക്കൂടി കുടുംബവും കുടുംബത്തിൽക്കൂടി സമൂഹവുമല്ലേ ഉണ്ടാകുന്നത്. ഇതു വ്യക്‌തികളുടെ കഥയാണ്, കുടുംബത്തിന്റെ കഥയാണ്, സമൂഹത്തിന്റെ കഥയാണ്.<യൃ><യൃ><യ>‘പിന്നെയും’ പറയുന്നത് ആഗോള പ്രസക്‌തിയുള്ള പ്രമേയമാണോ..?<യൃ> <യൃ>ഇതു ലോകത്ത് എവിടെയും സംഭവിക്കാം. പക്ഷേ, ഇത് കേരളത്തിലെ സംസ്കാരത്തിലും ജീവിതത്തിലും ഊന്നിനിൽക്കുന്ന ഒരു കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമാണ്. യഥാർഥ കലയിൽ ഒരു യൂണിവേഴ്സാലിറ്റി കാണും. എവിടെയും അതു പ്രസക്‌തമാവും. അതുകൊണ്ടുതന്നെ ലോകത്തിന്റെ മറ്റിടങ്ങളിലെ ജനങ്ങളുമായും അതു സംവദിക്കും.<യൃ><യൃ><യ>ഈ സിനിമ ചെയ്യാൻ പ്രചോദിപ്പിച്ച ചിന്തകൾ, കാഴ്ചകൾ...?<യൃ> <യൃ>പല ദിവസവും പത്രം തുറന്നാൽ അതിന്റെ ഫ്രണ്ട് പേജ് മുഴുവൻ പല രീതിയിലുള്ള കൊലപാതകങ്ങൾ, യാതൊരു മനുഷ്യത്വവുമില്ലാത്ത രീതിയിൽ മനുഷ്യർ അകപ്പെടുന്ന ദുഷ്്കൃത്യങ്ങൾ എന്നിവയൊക്കെയാണ്. അതു വായിച്ചുകഴിഞ്ഞാൽ നമ്മുടെ മനസും വല്ലാതെ മടിക്കും. രാഷ്്ട്രീയ കൊലപാതകങ്ങളുണ്ട്. വ്യക്‌തിവൈരാഗ്യത്തിന്റെയും സമ്പത്തിന്റെയും പേരിലൊക്കെയുള്ളതുമുണ്ട്. അച്ഛനെയും അമ്മയെയും മക്കൾ കൊണ്ടുകളയുകയാണ് അവർക്ക് അവരെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞാൽ! ഇതൊക്കെ നടക്കുകയാണു നമ്മുടെ സമൂഹത്തിൽ. <യൃ><യൃ>കുടുംബത്തിനും കുടുംബജീവിതത്തിനും വില കല്പിച്ചിരുന്ന, അതൊക്കെ വളരെ ഭദ്രമായിരുന്ന ഒരു സമൂഹത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. വളരെ വേദനിപ്പിക്കുന്ന ഒത്തിരി കാഴ്ചകൾ നമ്മൾ ചുറ്റും കാണുകയാണ്. സമ്പത്തില്ലാത്തവരും സമ്പത്തുള്ളവരും ഇതു ചെയ്യുന്നുണ്ട്. സമ്പത്തുള്ളവർ അവർക്ക് ഈ ശല്യം ഇനി വേണ്ടാ എന്നുപറഞ്ഞ് ഒഴിവാക്കുന്നതായിരിക്കും. സമ്പത്തില്ലാത്തവർ അവർക്കു നിവൃത്തിയില്ലാത്തതുകൊണ്ടായിരിക്കാം. എന്തായാലും ഇതൊക്കെ സംഭവിക്കുകയാണ്. <യൃ><യൃ>നിവൃത്തിയില്ലാത്തവർ അതൊരു എക്സ്ക്യൂസ് ആക്കാൻ പാടില്ല. എന്തായാലും അവരെ പെറ്റുവളർത്തി വലുതാക്കിയ ആളുകളെ നോക്കേണ്ടേ?<യൃ><യൃ><യ>സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ വരുന്നത്...?<യൃ> <യൃ>മനപ്പൂർവമായി ഞാൻ ഇടവേള കൊടുക്കുന്നതല്ല. അങ്ങനയേ സാധിക്കുന്നുള്ളൂ. എനിക്ക് ഒരു പ്രമേയം ഇഷ്‌ടപ്പെട്ട് ഇതു തന്നെ സിനിമയാക്കിയേ പറ്റുകയുള്ളൂ എന്നും ഞാൻ ഇതിനുമുമ്പ് ഇതുപൊലൊന്നു ചെയ്തിട്ടില്ല എന്നും അതുകൊണ്ടു പുതുതായി എന്തെങ്കിലും ചെയ്യുന്ന ഒരു രസം കാണും എന്നും എനിക്കിഷ്‌ടപ്പെട്ടു ചെയ്യുമ്പോൾ മറ്റുള്ളവർക്കും ഇഷ്‌ടപ്പെടും എന്നുമൊക്കെയാണ് എന്റെ വിചാരം. അങ്ങനെയൊരു പ്രമേയം വരാൻ ഒരുപാടു സമയമെടുക്കുന്നു. വന്നുകഴിഞ്ഞാൽ പിന്നെ എനിക്കു പടമെടുക്കാൻ വലിയ വിഷമമൊന്നുമില്ല. അതിനു പണം മുടക്കാനൊക്കെ ഇപ്പോൾ ആളുകളുണ്ട്. എനിക്ക് ഇഷ്‌ടപ്പെട്ട ഒരു പ്രമേയം എന്റെ മനസിലുദിക്കുക എന്നതാണു പ്രധാനം.<യൃ><യൃ><യ>‘പിന്നെയും’ എന്ന സിനിമയുടെ പ്രമേയത്തിൽ എത്തിയത്...?<യൃ> <യൃ>പത്തുമുപ്പതു വർഷം മുമ്പ് നമ്മുടെ നാട്ടിൽ ഒരാൾ ഇൻഷ്വറൻസ് തുക കിട്ടാൻ വേണ്ടി വഴിയിൽ കണ്ട ഒരാളെ തന്റെ കാറിൽ കയറ്റിയിരുത്തി കാറോടെ ചുട്ടു. അയാൾ മരിച്ചതായി വരുത്തിയിട്ട് ആ ഇൻഷുറൻസ് ക്ലെയിം ചെയ്യാനായിരുന്നു പരിപാടി. പക്ഷേ, ആ പരിപാടി മുഴുവൻ അന്നു പൊളിഞ്ഞുപോയി. ചാക്കോയും സുകുമാരക്കുറുപ്പുമൊക്കെയുള്ള ആ സംഭവം. അത് എന്റെ മനസിൽ കിടന്നു. എന്തുകൊണ്ട് ഒരാൾ ഇതിനു തുനിഞ്ഞു, ആ പണം കിട്ടിയാൽ തന്നെ എന്താണു കാര്യം എന്നിങ്ങനെയൊക്കെ ഞാൻ ആലോചിച്ചു. അതുനിരന്തരം എന്റെ മനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. <യൃ><യൃ>ഈ അടുത്ത കാലത്തായി അതിനു പ്രസക്‌തിയുള്ളതായി തോന്നിയത് നിരന്തരമായി കൊലപാതകകഥകൾ പത്രങ്ങളിൽ വന്നതോടെയാണ്. ആ സംഭവത്തിന്റെ ഉള്ളിലേക്കു പോയി എന്തുകൊണ്ടാണു മനുഷ്യർ ഇങ്ങനെ പെരുമാറുന്നത്, എന്താണു നമ്മുടെ സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്.. എന്നുള്ള അന്വേഷണത്തിൽ നിന്നാണ് ‘പിന്നെയും’ എന്ന സിനിമയുടെ തുടക്കം. ആ സംഭവത്തെക്കുറിച്ചല്ല ഈ സിനിമ. ആ സംഭവം എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്നേയുള്ളൂ. സുകുമാരക്കുറുപ്പിന്റെ കഥയല്ല ഇത്്. ഞാൻ പറയുന്നത് അത്തരം സംഭവങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചുമാണ്. അതിന് യഥാർഥ സംഭവവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. <യൃ> <യൃ><യ>ദിലീപിലേക്കും കാവ്യയിലേക്കും എത്തിയത്..?<യൃ> <യൃ>സ്ക്രിപ്റ്റ് എഴുതുമ്പോൾത്തന്നെ ഇവരുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു. എനിക്ക് വളരെ ഇഷ്‌ടമുള്ള ഒരു നടിയാണു കാവ്യ. അതുപോലെതന്നെ എനിക്കു വളരെ ഇഷ്‌ടമുള്ള ഒരു നടനാണു ദിലീപ്. മുമ്പ് ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല എന്നേയുള്ളൂ. അവർക്കു ചേരുന്ന റോളുകൾ വന്നപ്പോൾ അവരുടെ കഴിവുകളെക്കുറിച്ച് എനിക്ക് അറിയാമെന്നുള്ളതുകൊണ്ട് അവരെ വിളിച്ചു കാസ്റ്റ് ചെയ്തു. അവരെ സഹകരിപ്പിക്കാനായതിൽ സന്തോഷമുണ്ട്. കാരണം ഇതിൽ ഒന്നാം തരം പെർഫോമൻസാണ് അവരുടേത്.<യൃ><യൃ><യ>ഇന്ദ്രൻസ് ഉൾപ്പെടെ പലരും അങ്ങയുടെ സിനിമകളിൽ തുടർച്ചയായി വരുന്നുണ്ട്...?<യൃ> <യൃ>കെപിഎസി ലളിത, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ എന്നിവരൊക്കെ ഇതിൽ ഒന്നാംതരം റോളുകളിലാണ് വരുന്നത്. ജോൺ സാമുവൽ, രവി വള്ളത്തോൾ, എന്റെ സിനിമകളിൽ സ്‌ഥിരമായി അഭിനയിക്കുന്ന എം.കെ.ഗോപാലകൃഷ്ണൻ, പി.സി. സോമൻ തുടങ്ങി ഒരുപാടുപേരുണ്ട് ഇതിൽ. പുതുമുഖങ്ങളായി മീര നല്ലൂർ, പ്ലസ് ടു വിദ്യാർഥി വിശാഖ് തുടങ്ങിയവർ നല്ല റോളിൽ വരുന്നുണ്ട്. പിന്നെ ഏറെ പുതുമുഖങ്ങളും പഴയ മുഖങ്ങളുമുണ്ട്.<യൃ><യൃ><യ>ഈ സിനിമ സമൂഹത്തിൽ എന്തുതരം മാറ്റമാണ് ഉണ്ടാക്കുന്നത്..?<യൃ> <യൃ>കാഴ്ചക്കാരെ ചിന്തിപ്പിക്കുന്ന ഒരു സിനിമയായിരിക്കും ഇത്. പക്ഷേ, ഈ സിനിമ പറയുന്ന അവസ്‌ഥയും ആളുകളുടെ ചിന്താഗതിയും മാറുമോ എന്ന് എനിക്കു പറയാനാവില്ല. മാറ്റമെന്നതു പിന്നീടു വരുന്നതാണ്. ഒരു സിനിമ കണ്ടശേഷം ഉടനേപോയി മാറണമെന്നില്ല. <യൃ><യൃ><യ>സന്ദേശം നല്കുന്നതായിരിക്കണം സിനിമ എന്നുണ്ടോ..?<യൃ> <യൃ>സന്ദേശം കൊടുക്കാൻ വേണ്ടിയല്ല സിനിമയെടുക്കുന്നത്. സിനിമയ്്ക്ക് ആളുകളെ ഒരുപാട് അനുഭവങ്ങളിലേക്കു കൊണ്ടുചെല്ലാൻ കഴിയണം. അനുഭവങ്ങളിൽ കൂടിയാണ് ജീവിതത്തെപ്പറ്റി നാം ഒരുപാടു പഠിക്കുന്നത്. നല്ല കാര്യങ്ങൾ പ്രത്യേകിച്ചും. നല്ല ഒരു നോവൽ വായിക്കുമ്പൊഴും നല്ല നാടകം കാണുമ്പൊഴും ഉണ്ടാകുന്ന അനുഭൂതി ജീവിതം അനുഭവിപ്പിക്കുക എന്നതു തന്നെയല്ലേ. നമ്മൾ സാധാരണഗതിയിൽ ശ്രദ്ധിക്കാത്ത കാര്യങ്ങളെക്കുറിച്ചുപോലും അവബോധമുണ്ടാക്കുന്നു.<യൃ><യൃ><യ>പുതിയ ചിത്രങ്ങൾ കാണാറുണ്ടോ, സമകാലിക മലയാളസിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം..?<യൃ> <യൃ>എല്ലാ സിനിമകളും കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല. രണ്ടു മൂന്നു പേർ മുൻകൈയെടുത്ത് എന്നെ ചില പടങ്ങൾ കാണിച്ചിട്ടുണ്ട്. അവരെപ്പറ്റി എനിക്കു നല്ല അഭിപ്രായമാണ്. എടുത്തുപറയാനുള്ളതു സിആർ നമ്പർ 89 എന്ന പടമെടുത്ത സുദേവൻ, ചിത്രസൂത്രം എന്ന പടമെടുത്ത വിപിൻ വിജയ്, ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി എന്നീ പടങ്ങളെടുത്ത സനൽകുമാർ ശശിധരൻ എന്നിവരെക്കുറിച്ചാണ്. ഇവരൊക്കെ വളരെ ഭാവിയുള്ള ചെറുപ്പക്കാരായി എനിക്കു തോന്നുന്നുണ്ട്. എല്ലാവരുടെയും സിനിമ നമുക്കു കാണാൻ പറ്റില്ല. എന്തെങ്കിലും പ്രത്യേകതയുള്ള, ശ്രദ്ധിക്കപ്പെടേണ്ട എന്തെങ്കിലും ഉള്ള പടങ്ങൾ മാത്രമേ ഞാൻ കാണാൻ ശ്രമിക്കാറുള്ളു.<യൃ><യൃ><യ>‘സ്വയംവരം’ മുതൽ ‘പിന്നെയും’ വരെയുള്ള ചലച്ചിത്രയാത്രയിൽ നേടിയ അനുഭവങ്ങൾ അങ്ങയുടെ ചലച്ചിത്ര കാഴ്ചപ്പാടുകളിൽ വരുത്തിയ മാറ്റം...?<യൃ><യൃ>ഓരോ സമയവും വളരെ കൃത്യമായി എന്നെ വേട്ടയാടുന്ന ചോദ്യങ്ങളും സംഭവങ്ങളുമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. ഒരു പടം കഴിഞ്ഞ് അടുത്ത പടംവരുന്നതിനിടെയുള്ള കാലയളവിൽ എന്റെ മനസിൽ ഉറഞ്ഞുകൂടുന്നതാണത്. അതുകൊണ്ട് ആ പടങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. അതാതു സമയങ്ങളിൽ എനിക്കു ചെയ്യാവുന്ന, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ആശയങ്ങൾ, മറ്റുള്ളവരുമായി പങ്കുവയ്ക്കണം എന്നാഗ്രഹിക്കുന്ന അനുഭവങ്ങൾ.. എന്നിവയൊക്കെയാണ് ആ സിനിമകൾ. എപ്പോഴും പുതിയ കാര്യമായിരിക്കും പറയുന്നത്. പുതിയ രീതിയിലായിരിക്കും പറയുന്നത്.<യൃ><യൃ><യ>ഇതിൽ ബിജിപാലിന്റെ സംഗീതമുണ്ടല്ലോ. സിനിമയുടെ സംവേദനത്വത്തിനു സംഗീതത്തിന് എന്തു <യൃ>പ്രാധാന്യമാണുള്ളത്..?<യൃ> <യൃ>ബിജിപാലിന്റെ പശ്ചാത്തലസംഗീതമാണ് ഇതിലുള്ളത്. വളരെ അത്യാവശ്യത്തിനു മാത്രമാണ് ഞാൻ പശ്ചാത്തലസംഗീതം ഉപയോഗിക്കുന്നത്. അല്ലാതെ പടം തുടങ്ങുമ്പോൾ മുതൽ അവസാനം വരെയല്ല. അത്യാവശ്യത്തിന് അതിന്റെ പ്രമേയപരമായ ഒരു സംഗീതം ഉണ്ടാക്കിയിട്ട് അതാവും പ്രധാനമായി ഉപയോഗിക്കുന്നത്. ബിജിപാൽ നല്ല സംഗീതം രചിച്ചിട്ടുണ്ട് ഈ പടത്തിനുവേണ്ടി.<യൃ><യൃ><യ>മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കൊപ്പം ഒരു അടൂർചിത്രം.. അതു പ്രതീക്ഷിക്കാമോ?<യൃ> <യൃ>അടൂർസിനിമ എന്നുപറഞ്ഞാൽ ഞാൻ എടുക്കുന്ന പടം എന്നേ അർഥമുള്ളൂ. വേറൊരാളുടെ പേരിലുള്ള ചിത്രം ഞാനെന്തിനാണ് എടുക്കുന്നത്? അവരൊക്ക വരാനുള്ള സാധ്യത ഇപ്പോൾ പറയാനാവില്ല. അതു ഞാനെഴുതുന്ന സ്ക്രിപ്റ്റിനെ അപേക്ഷിച്ചിരിക്കും. സ്ക്രിപ്റ്റിനു യോജിച്ച ആളുകളെയാണു ഞാൻ കാസ്റ്റ് ചെയ്യുന്നത്. അല്ലാതെ ഇന്നാർക്കു വേണ്ടി ഒരു സിനിമയെടുക്കുക എന്നത് എന്റെ പരിപാടിയല്ല. അത് ഉണ്ടെന്നും ഇല്ലെന്നും ഇപ്പോൾ പറയാൻ പറ്റില്ല.<യൃ><യൃ>തയാറാക്കിയത്: <യ>ടി.ജി. ബൈജുനാഥ്