Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Back to Home
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുടെ കുടുംബജീവിതത്തിൽ എവിടെയൊക്കെയോ ഉണ്ടെന്നും തിരിഞ്ഞുനോക്കുമ്പോൾ എന്തെങ്കിലും നഷ്‌ടപ്പെട്ടെന്നു തിരിച്ചറിഞ്ഞാൽ ആ നഷ്‌ടപ്പെടലുകളെ ഒരു തിരുത്തലിലൂടെ തിരിച്ചുപിടിക്കാമെന്നുമാണ് ഈ സിനിമ പറയുന്നത്...’’ മോഹൻലാലും മീനയും മുഖ്യവേഷങ്ങളിലത്തുന്ന, ജിബുജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ രചന നിർവഹിച്ച എം.സിന്ധുരാജ്.

മറ്റൊരാളിന്റെ കഥയ്ക്ക് ആദ്യമായിട്ടാവും
തിരക്കഥയൊരുക്കുന്നത്...?

2011 ൽ മാതൃഭൂമിയിൽ വന്ന വി.ജെ. ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന കഥയിൽ നിന്ന് പ്രചോദനം നേടി പുതിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. ഭാര്യയും ഭർത്താവും മാത്രമുള്ള, അവരുടെ മനോവിചാരങ്ങളുടെ, അവരുടെ റിലേഷൻഷിപ്പിന്റെ കഥയാണ് പ്രണയോപനിഷത്ത്. വളരെ മനോഹരമായ ആ കഥയ്ക്കുള്ളിലെ ഒരാശയത്തിൽ ഒരു സിനിമയുണ്ടെന്നു തോന്നിയപ്പോൾ എന്റെ സുഹൃത്തുകൂടിയായ ജയിംസേട്ടനെ വിളിച്ചു. ഈ കഥയിൽ ഒരു സിനിമ കാണുന്നുണ്ടെന്നും ഞാൻ അതു ചെയ്യുമെന്നും പറഞ്ഞു. അങ്ങനെ പ്രണയോപനിഷത്തിലെ ആനിയമ്മയെയും ഉലഹന്നാനെയും എടുത്ത് അവരെ പുതിയ ഒരു സ്‌ഥലത്തേക്കു കൊണ്ടുപോയി അവർക്കു പുതിയ ജോലിയും ജീവിതസാഹചര്യവുമുണ്ടാക്കി. പുതിയ ചുറ്റുപാടുകളുണ്ടാക്കി, അവരിൽ ഒരു പുതിയ കഥയുണ്ടായി. ഉലഹന്നാന്റെയും ആനിയമ്മയുടെയും പ്രണയം തന്നെയാണ് സിനിമ. പക്ഷേ, പുതിയ ഒരു കഥയിലൂടെയാണ് അതു പറയുന്നതെന്നു മാത്രം. പ്രൊഡ്യൂസർ സോഫിയ പോളിനോടാണ് ആദ്യം കഥ പറഞ്ഞത്. അവർക്കു കഥ ഇഷ്‌ടമായി. തുടർന്നു ലാലേട്ടനോടു കഥ പറഞ്ഞു. അദ്ദേഹത്തിനും കഥ ഏറെ ഇഷ്‌ടമായി. ആരെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കാം എന്ന ചർച്ചയിലാണ് ജിബുജേക്കബിന്റെ പേരുവന്നത്.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയുടെ പ്രമേയം..?
ജീവിച്ചുജീവിച്ചു ജീവിതം ഡ്രൈ ആയിപ്പോയ ഒരാൾ അയാളുടെ ജീവിതത്തെ പ്രണയസുരഭിലമായ ഒരവസ്‌ഥയിലേക്കു കൊണ്ടുവന്ന് ജീവിതം തിരിച്ചുപിടിക്കുന്നതാണ് ഈ സിനിമ. മൈ ലൈഫ് ഈസ് മൈ വൈഫ്– അതാണു സിനിമയുടെ ടാഗ് ലൈൻ. സിനിമ കണ്ടു കഴിയുമ്പോഴേക്കും കാണികൾ മൈ ലൈഫ് ഈസ് മൈ വൈഫ് എന്നു പറയുമെന്നാണു പ്രതീക്ഷ.
മോഹൻലാലിന്റെ കഥാപാത്രമായ
ഉലഹന്നാനെക്കുറിച്ച്...?

ഉലഹന്നാൻ വളരെ സാധാരണക്കാരനായ ഒരു മനുഷ്യനാണ്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ പോകുന്നു. ഓഫീസിലെത്തിയാൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്‌ഥൻ നേരിടുന്ന ഓഫീസ് അന്തരീക്ഷത്തിലെ പ്രശ്നങ്ങൾ, അതിന്റെ ഡ്രൈനസ്. അതുകഴിഞ്ഞു വൈകുന്നേരം ബസിൽ കയറി വീണ്ടും വീട്ടിൽ വരുന്നു. അങ്ങനെ എല്ലാദിവസവും ഒരുപോലെയായിപ്പോയി ജീവിതം യാന്ത്രികമായി മാറിപ്പോയ ഒരാളാണ് ഈ സിനിമയിൽ നാം ആദ്യം കാണുന്ന ഉലഹന്നാൻ. ആ യാന്ത്രികതയിൽ നിന്ന് അദ്ദേഹം നേടുന്ന മോചനം അദ്ദേഹത്തിന്റെ ജീവിതം വർണാഭമാക്കുന്നതാണ് ഈ സിനിമ.

ആദ്യമായിട്ടല്ലേ മോഹൻലാലിനുവേണ്ടി എഴുതുന്നത്...?
ലാലേട്ടനെ മനസിൽകണ്ട് ഉലഹന്നാനെ എഴുതുമ്പോൾ മോഹൻലാൽ എന്ന ആക്ടറിനെ എങ്ങനെ ഉലഹന്നാനിലൂടെ ഉപയോഗിക്കാം എന്നതിന്റെ ഒരു വെല്ലുവിളി കൂടിയുണ്ടായിരുന്നു. അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങൾ ഞാൻ തിരക്കഥയിൽ നടത്തിയിട്ടുണ്ട്. എഴുത്തുകാരനെന്ന നിലയിൽ എഴുത്തിന്റെ സമയത്ത് എനിക്കു വലിയ സംതൃപ്തി നല്കിയ തിരക്കഥയാണ് ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’. ലാലേട്ടനു വേണ്ടി എഴുതുന്നു എന്നു പറയുമ്പോൾതന്നെ ആ എഴുത്തിൽ നമ്മൾ കുറച്ചു കോൺഷ്യസ് ആകും.

പുലിമുരുകനു ശേഷമുള്ള മോഹൻലാൽ ചിത്രം;
പ്രതീക്ഷകൾ ഏറെയാണ്..?

ഒരുപക്ഷേ, പുലിമുരുകനിൽ കാണാത്ത ഒരു മോഹൻലാൽ ഈ സിനിമയിലുണ്ടാവും. അതുതന്നെയാണ് നമുക്കു കൊടുക്കാവുന്ന ഏറ്റവും വലിയ കാര്യം.

പഴയ ജനപ്രിയ മോഹൻലാൽ ചിത്രങ്ങളിലെ വിജയ ഘടകങ്ങൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം
ഇതിൽ ഉണ്ടായിട്ടുണ്ടോ...?

പഴയ ലാലേട്ടനെ നമുക്കു മാറ്റിവയ്ക്കാം. അതു നമ്മൾ കണ്ട് ആഘോഷിച്ചുകഴിഞ്ഞ ഒരു ഏരിയയാണ്. ഇപ്പോൾ നമ്മുടെ മുമ്പിലുള്ള ലാലേട്ടനെ ഏറ്റവും മനോഹരമായി എങ്ങനെ ഉപയോഗിക്കാമെന്നും ഇപ്പോൾ ഇറങ്ങുന്ന അദ്ദേഹത്തിന്റെ മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമായി അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കാമെന്നും നോക്കിയിട്ടുണ്ട് ഈ സിനിമയിൽ. ആ രീതിയിൽ ലാലേട്ടന്റെ വളരെ മനോഹരമായ, വളരെ ഗംഭീരമായ പെർഫോമൻസുള്ള കാരക്ടറായിരിക്കും ഉലഹന്നാൻ.
ഈ സിനിമയിൽ മോഹൻലാലിന്റെ പങ്കാളിത്തം എത്രത്തോളം...?
ലാലേട്ടൻ അദ്ദേഹത്തിന്റേതായ രീതിയിൽ ഉലഹന്നാനെ വളരെ കൃത്യമായി മനസിൽ കൊണ്ടുനടന്നാണു ചെയ്തത്. ഉലഹന്നാനു ലാലേട്ടനിൽ നിന്ന് ഒരുപാടു നല്ല കോൺട്രിബ്യൂഷൻസ് ഉണ്ടായിട്ടുണ്ട്. ലാലേട്ടന്റെ ഇംപ്രോവൈസേഷനിൽ എഴുതിവച്ചതിനു മുകളിലേക്കു സീൻ പോകുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വളരെ പോസിറ്റീവായ, നമുക്ക് ഏറ്റവും കംഫർട്ടായ ഒരു ആക്ടറാണ് മോഹൻലാൽ.

മീനയ്ക്കു വേണ്ടിയും ആദ്യമായിട്ടാവും
എഴുതുന്നത്..?

അതെ. വളരെ നല്ല അനുഭവം തന്നെയാണ് മീനയുമായും ഉണ്ടായത്. എഴുതുന്ന സമയത്ത് മീനയാവും നായിക എന്നു ഫിക്സായിരുന്നില്ല. പക്ഷേ, എഴുതിക്കഴിഞ്ഞപ്പോൾ മീന ആയിരുന്നു ഫസ്റ്റ് ഓപ്ഷൻ. മീനയെ കണ്ടു കഥ പറഞ്ഞു. മീനയ്ക്കു കഥ ഇഷ്‌ടമായി. പ്രഫഷണലി മികച്ച ടാലന്റുള്ള ആർട്ടിസ്റ്റാണു മീന. ലാലേട്ടനുമായുള്ള അവരുടെ കോംബിനേഷൻ വളരെ മനോഹരമാണ്. അതിന്റെ കെമിസ്ട്രി ഈ സിനിമയിൽ വളരെ നന്നായി ഉപയോഗിക്കാനായി.
മീനയുടെ കഥാപാത്രമായ ആനിയമ്മയെക്കുറിച്ച്...?
ഉലഹന്നാനു തുല്യമായ പ്രാധാന്യമുള്ള കഥാപാത്രമാണ് ആനിയമ്മ. ഉലഹന്നാന്റെ ജീവിതം ഡ്രൈ ആയിപ്പോയി എന്നു പറയുമ്പോൾ ഒപ്പം ആനിയമ്മയുടെ ജീവിതവും ഡ്രൈ ആയിട്ടു
ണ്ടാവും. ഭർത്താവെന്ന നിലയിൽ ഉലഹന്നാനിൽ ഉണ്ടാകുന്ന മാറ്റം തീർച്ചയായും ഒരു കണ്ണാടിയിലെന്നപോലെ ഭാര്യയായ ആനിയമ്മയിലുമുണ്ടാവും. അവർക്ക് ഒരുമിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്.

ഈ സിനിമയുടെ മറ്റു വിശേഷങ്ങൾ..?
അനൂപ് മേനോൻ ചെയ്യുന്ന വേണുക്കുട്ടൻ, കലാഭവൻ ഷാജോൺ ചെയ്യുന്ന മോനായി, അലൻസിയർ ചെയ്യുന്ന ജേക്കബ് ചേട്ടൻ എന്നിവരുടെ കഥയുമുണ്ട് ചിത്രത്തിൽ. അവരെല്ലാവരും കോളനിയിൽ താമസിക്കുന്നവരും ആനിയമ്മയുടെയും ഉലഹന്നാന്റെയും ലൈഫിന്റെ ഭാഗവുമാണ്. വൈകുന്നേരങ്ങളിൽ അവർ ഒത്തുകൂടുന്നതും അവരുടെ സൗഹൃദവുമെല്ലാം സിനിമയിൽ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ഉലഹന്നാന്റെയും ആനിയമ്മയുടെയും മക്കളായ ജിനി, ജെറി എന്നിവരായി ഐമ സെബാസ്റ്റ്യൻ, മാസ്റ്റർ സനൂപ് എന്നിവർ വേഷമിടുന്നു. ശ്രിന്റയാണ് വേണുക്കുട്ടന്റെ ഭാര്യ ലതയുടെ വേഷത്തിലെത്തുന്നത്. വേണുക്കുട്ടന്റെ ഫാമിലിയുടെ വളരെ പ്രധാനമായ ഒരു ട്രാക്ക് കൂടി സിനിമയിൽ വരുന്നുണ്ട്. അതിന്റെ വിശദാംശങ്ങൾ സിനിമ കണ്ടുതന്നെയറിയണം.
സംവിധായകൻ ജിബു ജേക്കബിനൊപ്പം..?
സെറ്റിൽ ഞാൻ ഫുൾടൈം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു; അദ്ദേഹത്തിന് എന്നോടു സംസാരിക്കാനും സംശയങ്ങൾ ഉണ്ടെങ്കിൽ തിരുത്താനുമൊക്കെവേണ്ടി. സിനിമ ഒരു ടീംവർക്കാണ്. പരസ്പര സൗഹൃദവും സ്നേഹവുമെല്ലാം സിനിമയുടെ ഒരുമിച്ചുള്ള പോക്കിന് ആവശ്യമാണ്. അതൊക്കെ ഈ സിനിമയിൽ ഉണ്ടായി.

ഈ സിനിമയുടെ വർത്തമാനകാല പ്രസക്‌തി...?
ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബങ്ങളിലേക്കുള്ള ഒരെത്തിനോട്ടം തന്നെയാണ് ഈ സിനിമ. ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടാണല്ലോ എഴുത്തുകാരനായ ഞാനും എന്റെ കുടുംബജീവിതത്തിൽ നിന്ന് ഈ സിനിമ പറയുന്നത്. തീർച്ചയായും ഇത് ഈ കാലഘട്ടത്തിന്റെ സിനിമ തന്നെയാണ്.
അടുത്ത പ്രോജക്ടുകൾ...?
എൽസമ്മയ്ക്കു ശേഷം ഒരു പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന സിനിമയ്ക്കുവേണ്ടിയാണ് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്; കമ്മട്ടിപ്പാടം ചെയ്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന കമ്പനിക്കുവേണ്ടി. അതിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല.
കൂടുതൽ പടങ്ങൾ ചെയ്തതു
ലാൽജോസിനൊപ്പമാണല്ലോ..?

ലാലുമായി കുറേ പടങ്ങൾ ചെയ്തു. അതു സൗഹൃദത്തിനൊപ്പമുള്ള യാത്രയാണ്. ഇപ്പോൾ എഴുതിത്തുടങ്ങിയ ഫീമെയിൽ ഓറിയന്റഡ് സബ്ജക്ടിനുശേഷം എഴുതുന്നതും ലാൽജോസിനു വേണ്ടിയാണ്.
13 വർഷം, 10 സിനിമകൾ... ഇനി എപ്പോഴാണ് സംവിധാനത്തിലേക്ക്..?
ഇപ്പോഴും മനസിൽ എഴുത്തു തന്നെയാണ്. സംവിധാനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല.
വീട്ടുവിശേഷങ്ങൾ..?
വൈക്കം കുടവെച്ചൂരാണു വീട്. ഞാൻ എറണാകുളത്താണു താമസിക്കുന്നത്. എഴുത്തൊക്കെ എറണാകുളത്തെ ഫ്ളാറ്റിലാണ്. ഭാര്യ ഷാജ ഷൈൻ ഹോമിയോ ഡോക്ടറാണ്. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്നു. രണ്ടു പെൺകുട്ടികൾ; കല്യാണിയും ജാനകിയും.

ടി.ജി.ബൈജുനാഥ്


നൃത്തമാണ് ജീവിതം
തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് വി​ന്ദു​ജ മേ​നോ​നും. ടി. ​ജി. രാ​ജീ​വ്കു​മാ​ർ സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ പ​വി​ത്രം ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ നി​റ​ഞ്ഞ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥാചിത്രം എസ്ര തിയറ്ററുകളിലേക്ക്. പൃഥ്വിരാജും പ്രിയ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്തിലെ ന്യൂജെൻ ആണ് ഹരീഷ് പെരുമണ്ണ... അല്ല ഹരീഷ് കണാര
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക എത്തുന്നതും കാത്തിരിക്കുകയായിരുന്നു ജനക്കൂട്ടം. ആ
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയിലും സീരിയലിലും സ്റ്റേജ് അവതാരകയായുമൊക്കെ തിളങ്ങുന്
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ അദ്ദേഹത്തെ തേടിയെത്തി; പ്രഫ. ലക്ഷ്മി. എം. പദ്മനാഭ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.

കിള്ളിക്കുറിശിമംഗലം എന്ന കലാഗ്രാമത്തിൽ 1960 കളിൽ നടന്ന അതിദ
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്പോൾ പിന്നെ പടം പരാജയപ്പെട്ടാലും അതിൽ ഒരു പരിധിയിൽ
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച് ജി. ആർ. ആദിത്യ സംവിധാനം ചെയ്ത സവരക്കത്തി എന്ന ചിത്
ഭക്‌തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്‌തിവാദത്തിന്റെ പച്ചമണ്ണിൽ ആണ്ട് നിൽക്കുമ്പോഴും ഉൾത്തടത്തിൽ ആത്മീയതയുടെ അനന്തത
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു...’’ ആനന്ദത്തിന്റെ വിശേഷങ്ങളുമായി സംവ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്‌ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി ഇപ്പോൾ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം തനി
അവനവൻതുരുത്തിൽ ജീവിക്കുന്നവരുടെ കഥ മണട്രോത്തുരുത്ത്
മനു സംവിധാനം ചെയ്ത ’മണട്രോത്തുരുത്തി‘നെക്കുറിച്ച് അഭിനേതാവ് അലൻസിയർ പറയുന്നു...

‘‘അവനവനോടു തന്നെ തർക്കിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്ന ഒരു സിനിമയാണു ‘മണട്രോത്തുരുത്ത്’. നമ്മളിലേക്കു ത
എന്റെ വെള്ളിത്തൂവൽ
മലയാള സിനിമയുടെ വെള്ളിവെളിച്ച ത്തിലേക്ക് സമർപ്പിത ജീവിതത്തെ ഇതിവൃത്തമാക്കി കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും മൂല്യങ്ങൾ പകർന്നു നൽകാൻ ഒരു സിനിമ–എന്റെ വെള്ളിത്തൂവൽ. കുട്ടികളെ കേന്ദ്രകഥാപാ ത്രമാക്കി ഒരു കന
ഒരു കിടിലൻ മുത്തശി
ലോകം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ അല്ല, ഗ്രാൻഡ് പേരന്റ്സാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന സിനിമയിൽ നടൻ വിജയരാഘവന്റെ കഥ
ഹണിയുടെ രാവുകൾ
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയിരിക്കുകയാണ് നടി ഹണിറോസ്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഹണി റോസ് പിന്നീട് മമ്മൂട്ടിയുടെ കൂടെ ദൈവത്തിന്റെ സ്വന്തം ക്ലീ
മേക്കിംഗ് ഓഫ് കെപിഎസി; കൊച്ചൗവ്വ സ്പീക്കിംഗ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഇ/0 ഉദയ
‘‘ഒത്തിരി സന്തോഷവും അഭിമാനവും ചാരിതാർഥ്യവുമുള്ള ഓണക്കാലമാണ് ഇത്തവണ. ഉദയാ തിരിച്ചുവരികയാണ്, 30 വർഷത്തിനുശേഷം. കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്ലോ (കെപിഎസി) എന്ന പടവുമായി. നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സിനിമ.
സ്വീറ്റി ഇനിയ...
വേറിട്ട ചിന്തകളും വേറിട്ട സിനിമകളുമായി ഇനിയ എന്ന നടി മലയാളത്തിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാകുമ്പോഴും സ്വന്തം നാട് തന്നെ അവഗണിക്കുന്നു എന്നും മലയാളസിനിമയിൽ ഒരു കോക്കസ് പ്രവർത്തിക്ക
‘പിന്നെയും’ അടൂർ
‘‘കേരളത്തിലെ ഇപ്പോഴത്തെ സാമൂഹിക അവസ്‌ഥയെക്കുറിച്ചുള്ള പടമാണ് ‘പിന്നെയും’. ഐഹികസുഖങ്ങൾക്കും ധനസമ്പാദനത്തിനുമുള്ള നമ്മുടെ പരക്കംപാച്ചിലിൽ അന്യം നിന്നുപോകുന്നതും നഷ്‌ടപ്പെടുന്നതും നമ്മൾ വിലയോടെ കാണുന്ന മ
ജിബുവിനോടൊപ്പം ഉലഹന്നാനും കുടുംബവും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. പേരിട്ടിട്ടില്ലാത്
‘പേരറിയാത്തവരു’ടെ മൗനനൊമ്പരങ്ങൾ
സുരാജ് വെഞ്ഞാറമൂടിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ഡോ.ബിജുവിന്റെ ‘പേരറിയാത്തവർ’ തിയറ്ററുകളിൽ. ‘‘നമ്മളിൽ പലരും കാണാതെ പോകുന്ന കുറേ മനുഷ്യജീവിതങ്ങളുടെ കഥയാണു പേരറിയാത്തവർ. അതിരാവിലെ റോഡ് തൂത
എലിയല്ല... രജീഷ പുലിയാണ്
അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമയോളം പ്രേക്ഷകർക്ക് ഇഷ്‌ടമായിരിക്കുന്നു അതിലെ എലിയെന്ന എലിസബത്തിനെയും!. സിനിമയിറങ്ങിയപ്പോൾ മുതൽ ഈ സുന്ദരിയെ പ്രേക്ഷകർ തിരയുകയാണ്. എലിസബത്തായി രജിഷ വിജയൻ ജീവിക്കുകയായിരുന
പാ.വ: കുടുംബങ്ങൾ ഏറ്റെടുത്ത അനശ്വര സൗഹൃദം
എൺപതുകളിലെത്തിയ പാപ്പൻ, വർക്കി എന്നീ സുഹൃത്തുക്കളുടെ അനശ്വര സൗഹൃദത്തിന്റെ കഥയാണ് <യൃ>സൂരജ് ടോം സംവിധാനം ചെയ്ത പാ.വ. പാപ്പനെയും വർക്കിയെയും പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് പാപ്പനായി വേഷമിട്ട
ദീപ്തി ഐപിഎസ് ഇനി ചന്ദ്രാ ഐപിഎസ്
ഗായത്രി അരുൺ എന്നു പറഞ്ഞാൽ കുടുംബപ്രേക്ഷകർ ആളെ അറിയാൻ സാധ്യത കുറവാണ്. അവർക്ക് ഗായത്രിയെക്കാൾ ദീപ്തിയെന്ന ഐപിഎസ് ഓഫീസറെയാണ് കൂടുതൽ പരിചയം. ഐപിഎസ് ഓഫീസറായി മിനി സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന ഗായത്രി അരുൺ
ഭക്‌തിയും പ്രണയവും നിറയുന്ന പാട്ടുകൾ
‘അറിയാതെ ആരോരുമറിയാതെയെൻ <യൃ>അകതാരിൽ ആലോലമനുരാഗമായ്<യൃ>കനവിൽ നിലാവിൻ തളിർക്കൂമ്പുപോൽ<യൃ>അലിയാൻ നീയണയൂ എൻ ജീവനിൽ..’<യൃ> <യൃ>പ്രണയം തളിർക്കുന്ന മഴനനവുള്ള വരികളുമായി മലയാള സിനിമയിൽ സജീവമാവുകയാണ് ശശികല വി
ഇടുക്കിയെ സിനിമയിലെടുത്ത ദാസേട്ടൻ
അഭ്രപാളികളിൽ മിന്നിത്തെളിയുന്ന ഇടുക്കിയുടെ വശ്യസൗന്ദര്യം മലയാള സിനിമയയ്ക്കു കാട്ടിക്കൊടുത്ത ദാസ് തൊടുപുഴ ഏറെ സന്തോഷത്തിലാണ്. 10 വർഷത്തിനുള്ളിൽ താൻ കാട്ടിക്കൊടുത്ത ഇടുക്കിയിലെ മലമടക്കുകളുടെ ഹരിതചാരുത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.