ജീവിതവിജയത്തിൻറെ രഹസ്യം
ഇരുപതാം നൂറ്റാണ്ടിലെ ചിത്രകാര·ാരുടെ മുൻനിരയിൽ നിൽക്കുന്ന അസാധാരണ പ്രതിഭയാണു പാബ്ളോ പിക്കാസോ (18811973). സ്പാനിഷുകാരനായ അദ്ദേഹം തൻറെ ചിത്രരചനയിലൂടെ വാരിക്കൂട്ടിയ സന്പത്ത് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. 1973-ൽ അദ്ദേഹം അന്തരിക്കുന്പോൾ അദ്ദേഹത്തിൻറെ സന്പത്ത് ഇരുപത്തിയഞ്ച് കോടി ഡോളറിൽ കൂടുതലായിരുന്നു. ഇന്നത്തെ മൂല്യമനുസരിച്ച് കണക്കാക്കിയാൽ ആ തുക നൂറു കോടി ഡോളറിനു മുകളിൽ വരുമത്രെ. പിക്കാസോയുടെ പെയിൻറിംഗിനു മാത്രമല്ല വലിയ വിലയുണ്ടായിരുന്നത്. അദ്ദേഹം വെറുതെ കുത്തിക്കുറിക്കുന്ന കടലാസിനുപോലും വലിയ വില ഉണ്ടായിരുന്നു.

ഒരിക്കൽ പിക്കാസോ തെരുവീഥിയിലൂടെ നടന്നുപോകുന്പോൾ ഒരു സ്ത്രീ അദ്ദേഹത്തെ തിരിച്ചറിയാനിടയായി. ആ സ്ത്രീ വേഗം പിക്കാസോയുടെ സമീപത്തു ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: ഞാൻ അങ്ങയുടെ വലിയ ഒരു ആരാധികയാണ്. അങ്ങയുടെ എല്ലാത്തരം പെയിൻറിംഗുകളും ഞാൻ ഇഷ്ടപ്പെടുന്നു.

ആരാധികയുടെ നല്ല വാക്കുകൾക്കു നന്ദിപറഞ്ഞ് അദ്ദേഹം മുന്നോട്ടു നടന്നുനീങ്ങുന്പോൾ ആ സ്ത്രീ വിനയാന്വിതയായി പറഞ്ഞു: അങ്ങയെ കണ്ടുമുട്ടിയതിൻറെ ഓർമയ്ക്കായി അങ്ങ് എന്തെങ്കിലും വരച്ചുതന്നിരുന്നെങ്കിൽ വലിയ സന്തോഷമാകുമായിരുന്നു. അപ്പോൾ പിക്കാസോ പറഞ്ഞു: ഈ വഴിയിൽവച്ച് ഞാൻ എന്തു വരച്ചുതരാനാണ് എൻറെ കൈയിലാണെങ്കിൽ വരയ്ക്കുവാനുള്ള കടലാസോ ചായക്കൂട്ടങ്ങളോ ഇല്ല. ഉടനെ ആ സ്ത്രീ പറഞ്ഞു: എന്തെങ്കിലും വരച്ചുതന്നാൽ മതി. പിക്കാസോയ്ക്കു തിടുക്കം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം പറഞ്ഞു: പിന്നീടൊരിക്കൽ ഞാൻ വരച്ചുതരാം.

അപ്പോൾ ആ സ്ത്രീ പറഞ്ഞു: അങ്ങയെ ഞാൻ ഇനി എന്നാണു കണ്ടുമുട്ടുന്നതെന്ന് ആർക്കറിയാം. അങ്ങ് ഇപ്പോൾതന്നെ എന്തെങ്കിലും എനിക്കു വരച്ചുതന്നാൽ നന്നായിരുന്നു. ആ സ്ത്രീയുടെ നിർബന്ധം കണ്ടപ്പോൾ തൻറെ പോക്കറ്റിൽ കിടന്ന ഒരു കടലാസ് കഷണം എടുത്ത് അതിൽ വേഗം ഒരു ചിത്രം വരച്ചു. എന്നിട്ട് അത് ആ സ്ത്രീക്കു കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ഇത് എടുത്തുകൊള്ളൂ. പത്തുലക്ഷം ഡോളർ വിലവരുന്ന ഒരു പെയിൻറിംഗാണിത്.

ആ ചിത്രം വരയ്ക്കുവാൻ പിക്കാസോയ്ക്ക് പത്തു സെക്കൻഡ് പോലും വേണ്ടിവന്നില്ല. അങ്ങനെയൊരു ചിത്രത്തിനു പത്തുലക്ഷം ഡോളർ വിലവരുമെന്ന് ആ സ്ത്രീക്കു ചിന്തിക്കുവാൻപോലും സാധിക്കുമായിരുന്നില്ല. എങ്കിലും അവർ പിക്കാസോയ്ക്ക് വീണ്ടും വീണ്ടും നന്ദിപറഞ്ഞാണ് പിരിഞ്ഞത്. അധികം താമസിയാതെ ആ ചിത്രത്തിൻറെ മൂല്യം കണ്ടുപിടിക്കുവാനായി ആ സ്ത്രീ ഒരു ആർട്ട് ഡീലറെ സമീപിച്ചു. പിക്കാസോ വരച്ച ആ ചിത്രം കണ്ടപ്പോൾ അതിനു പത്തുലക്ഷം ഡോളർ വരുമെന്നായിരുന്നു ആർട്ട് ഡീലറുടെ വിലയിരുത്തൽ.
ഈ സംഭവത്തിനുശേഷം കുറെക്കാലം കഴിഞ്ഞപ്പോൾ ഈ സ്ത്രീ വീണ്ടും പിക്കാസോയെ കണ്ടുമുട്ടുവാനിടയായി. അപ്പോൾ അവർ പിക്കാസോയോടു പറഞ്ഞു: അങ്ങ് വരച്ചുതന്ന ചിത്രത്തിനു പത്തുലക്ഷം ഡോളർ വിലവരുമെന്നു ഞാൻ കണ്ടെത്തി. അങ്ങേക്കു ശിഷ്യപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അങ്ങയെപ്പോലെ എനിക്കും ചുരുങ്ങിയ സമയംകൊണ്ടു പത്തുലക്ഷം ഡോളർ വിലവരുന്ന ചിത്രം വരയ്ക്കുവാൻ സാധിക്കുമല്ലോ.

ഉടനെ പിക്കാസോ പറഞ്ഞു: പത്തു സെക്കൻഡ് കൊണ്ട് ഞാൻ വരച്ച ചിത്രത്തിനു പത്തുലക്ഷം ഡോളർ വിലയുണ്ട്. എന്നാൽ ചിത്രത്തിൻറെ മൂല്യം വരുന്നതു മുപ്പതിലധികം വർഷം ദീർഘിച്ച എൻറെ കഠിനാധ്വാനത്തിൽനിന്നും അനുഭവസന്പത്തിൽനിന്നുമാണ്. എന്നെപ്പോലെ നിങ്ങൾക്കു ചിത്രം വരയ്ക്കണമോ എങ്കിൽ ഞാൻ ചെയ്തതുപോലെ നിങ്ങളും കഠിനാധ്വാനം ചെയ്യൂ. അപ്പോൾ നിങ്ങൾക്കും എന്നെപ്പോലെ ചിത്രം വരയ്ക്കാനാവും. അപ്പോൾ ആ സ്ത്രീക്ക് മറുപടി പറയുവാൻ വാക്കുകളില്ലായിരുന്നു.

നിമിഷംകൊണ്ട് ചിത്രം വരയ്ക്കുവാൻ സാധിക്കുന്ന കലാകാരനായിരുന്നു പിക്കാസോ. എന്നാൽ അദ്ദേഹം ജനിച്ചത് അപ്രകാരമുള്ള കഴിവോടുകൂടിയായിരുന്നോ ഒരിക്കലുമല്ല. അദ്ദേഹത്തിൻറെ പിതാവ് മികവുറ്റ ഒരു ചിത്രകാരനായിരുന്നു. ത·ൂലം ചിത്രരചനയ്ക്കുള്ള കഴിവ് ജ·വാസനയായി പിക്കാസോയ്ക്ക് ലഭിച്ചിട്ടുണ്ടാകണം. എങ്കിലും ചിത്രരചനയിലുള്ള കഠിനാധ്വാനമാണ് അദ്ദേഹത്തെ വലിയ ഒരു കലാകാരനാക്കി മാറ്റിയത് എന്നതിൽ രണ്ടുപക്ഷമില്ല. ജീവിതത്തിലെ വിവിധ രംഗങ്ങളിൽ വിജയംവരിച്ച ധാരാളം ആളുകളെ നമുക്കുചുറ്റിലും നാം കാണാറുണ്ട്. അവരുടെ വിജയത്തിൻറെ കാരണം വെറും ഭാഗ്യമാണെന്നു നമുക്കു ചിലപ്പോൾ തോന്നാം. എന്നാൽ, യാഥാർഥ്യം അങ്ങനെയല്ല. ദൈവം കൊടുത്ത കഴിവുകൾ കഠിനാധ്വാനത്തിലൂടെ വികസിപ്പിച്ചു ജീവിതത്തിൽ അവർ വിജയം നേടി എന്നതാണു വസ്തുത.

ചിത്രരചനയിൽ പിക്കാസോയെ ശിഷ്യപ്പെടുവാൻ സമീപിച്ച സ്ത്രീക്ക് നിമിഷംകൊണ്ട് പത്തുലക്ഷം ഡോളർ മൂല്യംവരുന്ന ചിത്രങ്ങൾ വരയ്ക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനുവേണ്ടിവരുന്ന ത്യാഗം സഹിക്കുവാൻ അവർ തയാറാകുമായിരുന്നോ സംശയമാണ്. നമ്മുടെ ജീവിതത്തിൽ കാതലായ എന്തു നേട്ടം നേടുന്നതിനും കഠിനാധ്വാനവും സ്ഥിരപരിശ്രമവും ആവശ്യമാണ് എന്നതാണു വസ്തുത. പിക്കാസോയുടെ കാര്യത്തിലും അതുതന്നെയായിരുന്നു വസ്തുത. എന്നാൽ അക്കാര്യം തിരിച്ചറിയുവാൻ അദ്ദേഹത്തിനു സാധിച്ചു എന്നതാണ് അദ്ദേഹത്തിൻറെ വിജയരഹസ്യം. നാം നമ്മുടെ ജീവിതത്തിൽ പരാജയപ്പെടുന്നെങ്കിൽ അതിൻറെ ഒരു പ്രധാനകാരണം കഠിനാധ്വാനത്തിൻറെയും സ്ഥിരപരിശ്രമത്തിൻറെയും വഴിമറന്നു നാം എളുപ്പമുള്ള വഴിയിലൂടെ പോകുന്നു എന്നതാണ്. പിക്കാസോയെപ്പോലെ ജീവിതത്തിൻറെ വിജയരഹസ്യം തിരിച്ചറിയുന്നതിൽ നമുക്കു വിജയിക്കാനായാൽ നമ്മുടെ ജീവിതവും വിജയിക്കും എന്നതിൽ സംശയംവേണ്ട.

<യ>ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ