Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health  | Viral
Back to Home
പാട്ടിൽ വിട്ടുവീഴ്ചയില്ലാത്ത ഏകാകി


ബം​ഗാ​ളി ഗാ​യ​ക​രി​ലെ മു​ൻ​നി​ര​ക്കാ​ര​നാ​യി തി​ള​ങ്ങി​നി​ന്ന ദി​പാ​ങ്ക​ർ ച​തോ​പാ​ധ്യാ​യ സ്വ​ന്തം അ​നു​ഭ​വം പ​റ​ഞ്ഞ​താ​ണ് ""അ​റു​പ​തു​ക​ളു​ടെ അ​വ​സാ​നം. ഞാ​ന​ന്ന് ബോം​ബെ​യി​ൽ ആ​ർ.​ഡി. ബ​ർ​മ​ന്‍റെ വീ​ടു സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷം പ​ഞ്ച​മി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ് മു​റി​യി​ലെ​ത്തി. പാ​ടു​ന്ന​ത് കി​ഷോ​ർ കു​മാ​റാ​യി​രു​ന്നു. പ​ക്ഷേ, പാ​ട്ട് ഏ​താ​ണെ​ന്ന് ഓ​ർ​മ​യി​ല്ല. ഉ​പ​ക​ര​ണ​വാ​ദ​ക​രു​ടെ കൂ​ട്ട​ത്തി​ൽ വ​യ​ലി​നി​സ്റ്റു​ക​ളാ​ണ് ഏ​റെ. നാ​ലോ അ​ഞ്ചോ നി​ര​യു​ണ്ട്. റെ​ക്കോ​ർ​ഡിം​ഗ് തു​ട​ങ്ങി. പെ​ട്ടെ​ന്നൊ​രു നി​മി​ഷം പ​ഞ്ചം ഒ​ച്ച​വ​ച്ചു: അ​വ​സാ​ന നി​ര​യി​ൽ ഇ​ട​ത്തു​നി​ന്ന് ര​ണ്ടാ​മ​താ​യി ഇ​രി​ക്കു​ന്ന​യാ​ളു​ടെ വ​യ​ലി​ൻ ശ്രു​തി ചേ​ർ​ന്നി​ട്ടി​ല്ല!! ഞാ​ൻ അ​ത്ഭു​തം​കൊ​ണ്ട് വാ​പൊ​ളി​ച്ചു!''.

ത​ന്‍റെ സം​ഗീ​ത​ത്തെ​യും ഉ​പ​ക​ര​ണ​ങ്ങ​ളെ​യും കു​റി​ച്ച് ഇ​ത്ര​മേ​ൽ സൂ​ക്ഷ്മ​ത​യു​ള്ള ആ​ർ.​ഡി. ബ​ർ​മ​ൻ പ​ക്ഷേ, ഒ​രു ഗി​റ്റാ​റി​സ്റ്റി​നു മു​ന്നി​ൽ വി​സ്മ​യ​ത്തോ​ടെ നി​ൽ​ക്കാ​റു​ണ്ട്. ഒ​ഴി​വു​വേ​ള​ക​ളി​ൽ അ​യാ​ൾ ത​ന്‍റെ ഗി​റ്റാ​റി​ൽ വെ​റു​തേ വി​ര​ലോ​ടി​ക്കു​ന്പോ​ൾ പു​റ​ത്തു​വ​രു​ന്ന നാ​ദ​ങ്ങ​ൾ ബ​ർ​മ​ന്‍റെ പാ​ട്ടു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​കാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​ക്ക​സ്ട്ര​യി​ലെ പ്ര​ധാ​നി​യാ​യി​രു​ന്ന ആ ​ഗി​റ്റാ​റി​സ്റ്റി​നെ നി​ങ്ങ​ൾ കൂ​ടു​ത​ല​റി​യു​ക ഗാ​യ​ക​നെ​ന്ന നി​ല​യ്ക്കാ​ണ്. അ​തി​സു​ന്ദ​ര​മാ​യി പാ​ടു​ക​യും പാ​ടു​ന്ന​തു​പോ​ലെ ഗി​റ്റാ​ർ വാ​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന ആ ​പ്ര​തി​ഭ​യു​ടെ പേ​രാ​ണ് ഭു​പീ​ന്ദ​ർ സിം​ഗ്. ഭു​പേ​ന്ദ്ര​യെ​ന്നും ഭു​പി​യെ​ന്നും അ​റി​യ​പ്പെ​ട്ട, പി​ന്നീ​ടു ഗ​സ​ലു​ക​ളി​ൽ സാ​മ്രാ​ജ്യം തീ​ർ​ത്ത ഭു​പീ​ന്ദ​ർ ഇ​ന്നു സി​നി​മാ ഗാ​ന​രം​ഗ​ത്തി​ല്ല. എ​ന്നാ​ലും ഏ​ക് അ​കേ​ലാ ഇ​സ് ഷെ​ഹ​ർ മേ ​എ​ന്ന ഒ​രൊ​റ്റ ഗാ​നം മ​തി അ​ദ്ദേ​ഹം എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടാ​ൻ.

സം​ഗീ​ത​ത്തെ വെ​റു​ത്ത​യാ​ൾ!

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ 1940ൽ ​ജ​നി​ച്ച ഭു​പീ​ന്ദ​റി​ന്‍റെ ആ​ദ്യ​ഗു​രു സം​ഗീ​ത​ജ്ഞ​നാ​യി​രു​ന്ന പി​താ​വ് ന​ഥ സിം​ഗ്ജി ആ​യി​രു​ന്നു. ക​ണി​ശ​ക്കാ​ര​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ശി​ക്ഷ​ണം സ​ഹി​ക്ക​വ​യ്യാ​ഞ്ഞ് ഭു​പീ​ന്ദ​റി​ന് സം​ഗീ​ത​ത്തോ​ടും ഉ​പ​ക​ര​ണ​ങ്ങ​ളോ​ടും ഒ​രു​കാ​ല​ത്ത് വെ​റു​പ്പാ​യി​. എ​ന്നി​ട്ടും ഗി​റ്റാ​റും വ​യ​ലി​നും പ​ഠി​ച്ചു. ആ​കാ​ശ​വാ​ണി​യി​ലും പി​ന്നീ​ട് ദൂ​ര​ദ​ർ​ശ​നി​ലും ഗി​റ്റാ​ർ വാ​യി​ക്കാ​ൻ അ​വ​സ​രം​കി​ട്ടി. 1962ൽ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ മ​ദ​ൻ മോ​ഹ​ൻ പ​ങ്കെ​ടു​ത്ത ഒ​രു ച​ട​ങ്ങി​ൽ പെ​ർ​ഫോം ചെ​യ്യാ​നാ​യ​ത് വ​ഴി​ത്തി​രി​വാ​യി. അ​ദ്ദേ​ഹം ഭു​പീ​ന്ദ​റി​നെ ബോം​ബെ​യി​ലേ​ക്കു വി​ളി​ച്ചു. ഹ​ഖീ​ഖ​ത്ത് എ​ന്ന സി​നി​മ​യി​ൽ സാ​ക്ഷാ​ൽ മു​ഹ​മ്മ​ദ് റ​ഫി​ക്കൊ​പ്പം പാ​ടാ​ൻ അ​വ​സ​ര​വും കൊ​ടു​ത്തു. ഹോ​കെ മ​ജ്ബൂ​ർ മു​ജ്ഹെ ഉ​സ്നേ ഭു​ലാ​യാ ഹോ​ഗാ എ​ന്ന ആ ​പാ​ട്ട് ഹി​റ്റാ​യി. പി​ന്നീ​ട് ഏ​താ​നും ചെ​റി​യ സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി പാ​ടി​യെ​ങ്കി​ലും അ​വ​യൊ​ന്നും വേ​ണ്ട​ത്ര അം​ഗീ​കാ​രം നേ​ടാ​ൻ സ​ഹാ​യി​ച്ചി​ല്ല. ന​ല്ല ഓ​ഫ​റു​ക​ൾ ല​ഭി​ച്ച​തു​മി​ല്ല. അ​ക്കാ​ല​ത്തെ​ക്കു​റി​ച്ച് ഭു​പീ​ന്ദ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ: "ഒ​രു​കാ​ര്യം മ​റ​ക്ക​രു​ത് മു​ഹ​മ്മ​ദ് റ​ഫി, മു​കേ​ഷ്, ത​ല​ത്ത് മെ​ഹ​മൂ​ദ്, കി​ഷോ​ർ കു​മാ​ർ, മ​ന്നാ​ഡേ തു​ട​ങ്ങി​യ​വ​രോ​ടാ​ണ് എ​നി​ക്കു മ​ത്സ​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. മു​ന്നോ​ട്ടു​ള്ള പോ​ക്ക് ക​ഠി​ന​മാ​ണെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു'.

ദം ​മാ​രോ ദം

ആ​ർ.​ഡി. ബ​ർ​മ​ന്‍റെ ഓ​ർ​ക്ക​സ്ട്ര​യി​ൽ ഗി​റ്റാ​റി​സ്റ്റാ​യി ചേ​ർ​ന്ന​തോ​ടെ ഭു​പീ​ന്ദ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​റ്റ സു​ഹൃ​ത്താ​യി. സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ പ​ഞ്ചം ന​ന്പ​റു​ക​ളി​ൽ ഗി​റ്റാ​റി​ൽ അ​ത്ഭു​തം തീ​ർ​ത്ത​ത് ഭു​പീ​ന്ദ​റാ​ണ്. ദം ​മാ​രോ ദം ​എ​ന്ന പാ​ട്ടി​ന്‍റെ പ്രെ​ല്യൂ​ഡ് മാ​ത്രം മ​തി ഭു​പീ​ന്ദ​റി​ലെ പ്ര​തി​ഭ​യെ അ​റി​യാ​ൻ. ഏ​ക് ഹി ​ഖ്വാ​ബ്, വാ​ദി​യാ മേ​രാ ദാ​മ​ൻ, ചു​രാ ലി​യാ ഹേ, ​ചി​ങ്കാ​രി കോ​യീ ഭ​ട്കേ, മെ​ഹ​ബൂ​ബാ മെ​ഹ​ബൂ​ബാ തു​ട​ങ്ങി ഒ​ട്ടേ​റെ പാ​ട്ടു​ക​ളി​ൽ ഭു​പീ​ന്ദ​റി​ന്‍റെ വി​ര​ൽ​സ്പ​ർ​ശ​മു​ണ്ട്. പാ​ട്ടു​കേ​ൾ​ക്കു​ന്ന​വ​ർ മി​ക്ക​പ്പോ​ഴും ആ ​വി​ര​ലു​ക​ളെ​ക്കു​റി​ച്ചു ചി​ന്തി​ക്കാ​റി​ല്ലെ​ന്നു​മാ​ത്രം. മ​ദ​ൻ മോ​ഹ​ൻ, ഖ​യ്യാം, ല​ക്ഷ്മി​കാ​ന്ത്​പ്യാ​രേ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​വും ഗി​റ്റാ​റി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ നൗ​ഷാ​ദ് ഒ​രി​ക്ക​ൽ ഓ​ർ​മി​ച്ച​തി​ങ്ങ​നെ: "ഗി​റ്റാ​റി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ ഭു​പീ​ന്ദ​റി​നൊ​പ്പം എ​ത്തു​ന്ന ആ​രും ഉ​ണ്ടാ​യി​ട്ടി​ല്ല'.

ഗാ​യ​ക​നെ​ന്ന നി​ല​യി​ൽ ഭു​പീ​ന്ദ​റി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു 1972ൽ ​പു​റ​ത്തി​റ​ങ്ങി​യ പ​രി​ച​യ് എ​ന്ന ചി​ത്ര​ത്തി​ലെ ര​ണ്ടു പാ​ട്ടു​ക​ൾ. ഭീ​ത്തേ നാ ​ഭി​താ​യി രേ​നാ, മി​ത് വാ ​ബോ​ലെ എ​ന്നീ പാ​ട്ടു​ക​ൾ ഭു​പീ​ന്ദ​റി​ലെ ഗാ​യ​ക​ന്‍റെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞാ​ണ് ആ​ർ.​ഡി. ബ​ർ​മ​ൻ ന​ൽ​കി​യ​ത്. കി​ഷോ​ർ കു​മാ​റി​ന്‍റെ മു​സാ​ഫി​ർ ഹൂ ​യാ​രോം എ​ന്ന അ​തി​ഗം​ഭീ​ര​ഹി​റ്റ് ആ ​ചി​ത്ര​ത്തി​ലു​ണ്ടാ​യി​ട്ടും ഭു​പീ​ന്ദ​റി​ന്‍റെ പാ​ട്ടു​ക​ളു​ടെ ഭം​ഗി സം​ഗീ​ത​പ്രേ​മി​ക​ൾ ആസ്വദിച്ചു. അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു അ​ന്ന്. സം​ഗീ​ത​സം​വി​ധാ​യ​ക​ർ ഭു​പീ​ന്ദ​റി​നെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ത്തു​തു​ട​ങ്ങി​യ​ത് അ​ന്നു​മു​ത​ലാ​ണ്. ദി​ൽ ഡൂ​ണ്ഠ്താ ഹേ, ​നാം ഗും ​ജാ​യേ​ഗാ, ഹു​സൂ​ർ ഇ​സ് ക​ദ​ർ ഭീ ​നാ തു​ട​ങ്ങി​യ സു​ന്ദ​ര​ഗാ​ന​ങ്ങ​ൾ എ​ന്നും ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​ത​ന്നെ.

ആ​ർ.​ഡി. ബ​ർ​മ​നു​മാ​യു​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് ഭു​പീ​ന്ദ​ർ പ​റ​യു​ന്നു: "അ​റു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഞ​ങ്ങ​ൾ​ക്കു ര​ണ്ടു​പേ​ർ​ക്കും അ​ത്ര​വ​ലി​യ തി​ര​ക്കൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ വെ​റു​തെ യാ​ത്ര​ക​ൾ​പോ​കും. അ​ന്നു​ണ്ടാ​യ ഉ​റ്റ സൗ​ഹൃ​ദം ഞ​ങ്ങ​ളൊ​രു​മി​ച്ചു​ള്ള ജോ​ലി​ക്കും വ​ലി​യ സ​ഹാ​യ​മാ​യി. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​ഹി​റ്റു​ക​ളാ​യ പ​ല പാ​ട്ടു​ക​ളി​ലേ​ക്കും അ​ങ്ങ​നെ വ​ഴി​തു​റ​ന്നു'.

അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്ന​ത് കൃ​ത്യ​മാ​ണ്. ആ​ർ.​ഡി. ബ​ർ​മ​ന് ചി​ല പാ​ട്ടു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത് ഭു​പീ​ന്ദ​ർ വെ​റു​തേ ഗി​റ്റാ​റി​ൽ വാ​യി​ച്ച കോ​ഡു​ക​ളാ​യി​രു​ന്നെ​ന്ന് ആ​ർ.​ഡി. ബ​ർ​മ​ൻ ദ ​മാ​ൻ, ദ ​മ്യൂ​സി​ക് എ​ന്ന പു​സ്ത​ക​ത്തി​ൽ അ​നി​രു​ദ്ധ ഭ​ട്ടാ​ചാ​ർ​ജി​യും ബാ​ലാ​ജി വി​ത്ത​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പാ​ട്ടു കൂ​ട്ടി​യി​ണ​ക്കി​യ ഹൃ​ദ​യ​ങ്ങ​ൾ ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളാ​യി​രു​ന്നി​രി​ക്ക​ണം ആ ​പാ​ട്ടു​ക​ൾ!

ഗ​സ​ൽ ലോ​കം

ബം​ഗ്ലാ​ദേ​ശി ഗാ​യി​ക മി​താ​ലി​യെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ചെ​റു​പ്പം​മു​ത​ൽ​ക്കേ പ്രി​യ​ങ്ക​ര​മാ​യി​രു​ന്ന ഗ​സ​ലു​ക​ളു​ടെ​യും ആ​ൽ​ബ​ങ്ങ​ളു​ടെ​യും ലോ​ക​ത്തേ​ക്ക് ഭു​പീ​ന്ദ​ർ മാ​റി​ ഇരു​ന്നു. സി​നി​മാ​പ്പാ​ട്ടു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​രം കേ​ൾ​ക്കാ​താ​യി. "ഞാ​ൻ ഹി​ന്ദി ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗം ഉ​പേ​ക്ഷി​ച്ച​ത​ല്ല. എ​നി​ക്ക് ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ് കാ​ര്യം. എ​ന്‍റെ ശൈ​ലി​ക്കും ഇ​ഷ്ട​ത്തി​നും യോ​ജി​ക്കു​ന്ന പാ​ട്ടു​ക​ള​ല്ല അ​വ​രെ​ന്നോ​ടു പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ണ്‍​പ​തു​ക​ളി​ൽ പ്രാ​ധാ​ന്യം ന​ഷ്ട​പ്പെ​ട്ട് സി​നി​മ​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മെ​ന്ന നി​ല​യി​ലേ​ക്കു പാ​ട്ടു​ക​ൾ മാ​റി. അ​ർ​ഥ​മു​ള്ള വ​രി​ക​ളി​ല്ലാ​ത്ത പാ​ട്ട് എ​ന്നെ സം​ബ​ന്ധി​ച്ച് ആ​ത്മാ​വി​ല്ലാ​ത്ത​താ​ണ്. അ​തു​കൊ​ണ്ടാ​ണ് ഹി​ന്ദി സി​നി​മ​ക​ളി​ൽ​നി​ന്ന് ഞാ​ൻ അ​ക​ലം പാ​ലി​ച്ച​ത്' ഭു​പീ​ന്ദ​ർ ഓ​ർ​മി​ക്കു​ന്നു.

പ​ത്നി മി​താ​ലി​യു​മൊ​ന്നി​ച്ച് പു​റ​ത്തി​റ​ക്കി​യ ഗ​സ​ലു​ക​ൾ ഭു​പീ​ന്ദ​റി​നെ പു​തി​യൊ​രു പാ​ത​യി​ലെ​ത്തി​ച്ചു. ലൈ​വ് പ​രി​പാ​ടി​ക​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്നും ഇ​ഷ്ട​മാ​യി​രു​ന്നു. ശ്രോ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ ത​ത്സ​മ​യം അ​റി​യു​ന്ന​ത് അ​ദ്ദേ​ഹം ഏ​റെ ആ​സ്വ​ദി​ച്ചി​രു​ന്നു. ഹി​ന്ദി ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ൽ ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ, ഇ​ൻ​സ്ട്ര​മെ​ന്േ‍​റ​ഷ​ൻ എ​ന്നി​വ​യി​ൽ പു​തു​മ​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ആ​ർ.​ഡി. ബ​ർ​മ​നു​മൊ​ന്നി​ച്ച് പ്ര​യ​ത്നി​ച്ച​യാ​ൾ എ​ന്ന നി​ല​യ്ക്കും ഓ​ർ​മി​ക്കേ​ണ്ട​താ​ണ് ഭു​പീ​ന്ദ​റി​നെ., അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ ​സു​ന്ദ​ര​ശ​ബ്ദ​ത്തോ​ടൊ​പ്പം.
ക​ണ്ണൂ​രി​ന്‍റെ കാ​രു​ണ്യം
ക​ണ്ണൂ​രി​ലെ പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് പൊ​തു​വേ ചി​ല ധാ​ര​ണ​ക​ളു​ണ്ട്. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ചൊ​ൽ​പ​ടി​ക്ക് നി​ല്ക്കു​ന്ന​വ​ർ എ​ന്നാ​ണ് ചി​ല വി​ശേ​ഷ​ണം. ഭ​ര​ണ​പ​ക്ഷ​മാ​യാ​ലും പ്ര​തി​പ​ക്ഷ​
സൂ​ക്ഷ്മം, സു​ന്ദ​രം ഈ ​സം​ഗീ​തം
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ്. ചെ​ന്നൈ​യി​ലെ ഒ​രു സം​ഗീ​ത​വേ​ദി. സ്വ​യം​മ​റ​ന്നു പാ​ടു​ന്നു, പ്രി​യ ഗാ​യ​ക​ൻ ഹ​രി​ഹ​ര​ൻ. പ​തി​ന​ഞ്ചോ​ളം വ​യ​ലി​നു​ക​ളും ചെ​ല്ലോ​യു​മ​ട​ക്ക​മു​ള്ള മി​ക​ച്ച ഓ​ർ​
എ​ല്ലാ മൊ​ട്ടു​ക​ളും വി​രി​യ​ട്ടെ...
""അ​നു​വ​ദി​ച്ച​തി​ല​ധി​കം ചോ​ദി​ച്ച​തി​ന്
ദൈ​വം ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്നു
എ​ല്ലാ പ​ഴ​ങ്ങ​ളും ഭ​ക്ഷി​ക്ക​രു​തെ​ന്നും
എ​ല്ലാ നി​റ​ങ്ങ​ളും ചോ​ദി​ക്ക​രു​തെ​ന്നും
അ​വ​ൻ പ​റ​ഞ്ഞി​രു​ന
ബാ​ര​യി​ലെ ഓ​ണ​മ​ല്ലേ ഓ​ണം!
ചി​ങ്ങം ഒ​ന്നി​നുത​ന്നെ ഞ​ങ്ങ​ൾ പൂ​വി​ട്ടു തു​ട​ങ്ങും. അ​താ​യ​ത് ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ൾ അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ​യു​ള്ള 10 ദി​വ​സം മാ​ത്രം പൂ​വി​ടു​ന്പോ​ൾ ഞ​ങ്ങ​ൾ ചി​ങ്ങ​മാ​സം മ
ഊഞ്ഞാലാടാം ഓണത്തെ തൊട്ടുവരാം
തു​ന്പീ വാ ​തു​ന്പ​ക്കു​ട​ത്തി​ൻ
തു​ഞ്ച​ത്താ​യി ഉൗ​ഞ്ഞാ​ലി​ടാം!
ആ​കാ​ശ പൊ​ന്നാ​ലി​ൻ ഇ​ല​ക​ളെ
ആ​യ​ത്തി​ൽ തൊ​ട്ടേ വ​രാം!​
ഉൗ​ഞ്ഞാ​ൽ​പ്പ​ടി​മേ​ൽ​നി​ന്ന് ഉ​യ​ര​ത്തി​ലു​യ​ര​ത്തി​ലേ​ക്കു കു​തി
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ തിരുവോണം
സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മ​ര​ണ​ക​ളി​ലെ ന​ട്ടെ​ല്ലാ​ണ് ഗേ​റ്റ് വേ ​ഓ​ഫ് ഇ​ന്ത്യ. മും​ബൈ​യി​ലെ മ​ല​ബാ​റി ല​ഹ​ള​ക​ളു​ടെ ആ​സ്ഥാ​ന​വും ഇ​വി​ട​മാ​യി​രു​ന്നു.

ജോർജ് അഞ്ചാമൻ രാജാവിന്‍റെയും മേരി രാ​ജ്ഞിയ
മാർപാപ്പയും സച്ചിനും ജയേഷിനോടു പറഞ്ഞത്
വ​ത്തി​ക്കാ​നി​ൽ നി​ന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്രാ​ർ​ഥ​നാ ആ​ശം​സ​ക​ളു​മാ​യി പെ​ട്ടെ​ന്നൊ​രു ദി​വ​സം നി​ങ്ങ​ൾ​ക്കൊ​രു ക​ത്തു വ​ന്നാ​ൽ എ​ങ്ങ​നെ​യി​രി​ക്കും? ചെ​റു​താ​യി​ട്ടെ​ങ്കി​ലും ഒ​ന്ന
മുടി വെട്ടണോ‍? മുടിയൻ പറയട്ടെ
കു​റ​ച്ചു​നാ​ളാ​യി കേ​ര​ളം മു​ടി​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ന​മ്മു​ടെ ചെ​റു​പ്പ​ക്കാ​ർ മു​ടി​യി​ൽ മു​ടി​ഞ്ഞ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​തി​ച്ചു​പാ​യു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം അ​തി​ൽ അ​സ​ഹി​ഷ
പാ​വ​ങ്ങ​ളു​ടെ സ​ന്തോ​ഷം.., പ്രി​ൻ​സി​ന്‍റേ​യും
വ്യ​വ​സാ​യ​രം​ഗ​ത്ത് പു​ത്ത​ന്‍ മാ​തൃ​ക സൃ​ഷ്ടി​ച്ച് മു​ന്നേ​റു​മ്പോ​ഴും അ​തി​നെ​ല്ലാം അ​പ്പു​റ​ത്താ​ണ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്നു​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു പ്രി​ൻ​സ്. വീ​ടി​ല്ലാ​ത്ത​
ല​ത​യ​ല്ല സു​മ​ൻ ക​ല്യാ​ണ്‍​പു​ർ
ബി​ഹാ​റി​ലെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളി​ലൊ​ന്നാ​ണ് നാ ​നാ ക​ർ​തേ പ്യാ​ർ തു​മ്ഹീ​സേ ക​ർ ബൈ​ഠേ എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ങ്ങ​നെ അ​ദ്ദേ​ഹം പ​റ​
ബർമത്തട്ടിലെ രോഷക്കാരൻ
മ​ടി​ക്കൈ സ്വ​ദേ​ശി​യും ആ​ന്ദ്രോ​പ്പോ​ള​ജി​സ്റ്റും
യു​വ ഗ​വേ​ഷ​ക​നു​മാ​യ കെ. ​സ​ന്ദീ​പ് നാ​ടി​ന്‍റെ​യും
കോ​ര​ന്‍റെ​യും ച​രി​ത്രം "പ​ങ്കു​വ​യ്ക്കു​ന്നു'


40 വ​ർ​ഷ​ത്തെ ഇ​ട​വേ​ള
ചാലക്കന്പോളത്തിലെ കവി പത്രവിതരണത്തിലാണ്
കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ ന​ഗ​ര​ത്തി​ര​ക്കി​ൽ, വെ​യി​ൽ ചു​ടു​ന്ന ന​ട്ടു​ച്ച​യി​ൽ ന​ഗ്ന​പാ​ദ​നാ​യി ക​വി​ത​യു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ​യും ഓ​ര​ങ്ങ​ളി​ലൂ​ടെ അ​ല​യു​ന്ന ക​വി. ടി​പ്പി​ക്ക​ൽ ക​വി​ക​ളു​ടെ രൂ​പ
ചില അമേരിക്കൻ വിശേഷങ്ങൾ
അമേരിക്കയിലുള്ള മോളുടെ കുട്ടിയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം. പോകാതിരിക്കാൻ പറ്റുമോ അങ്ങനെ ഇക്കഴിഞ്ഞ മേയ് 10ാം തീയതി ബോസ്റ്റണിൽ വിമാനമിറങ്ങി. ഒരുമണിക്കൂർ കാർയാത്ര ചെയ്ത് ന്യൂഹാംഷെയർ സംസ്ഥാനത്തുള്ള
ഡോ​ക്ട​ർ​മാ​രെ സ്നേ​ഹി​ക്കാം.., ആ​ദ​രി​ക്കാം
വേ​ദ​ന​യ​ക​റ്റി സു​ഖ​ജീ​വി​ത​വും ദീ​ർ​ഘാ​യു​സും പ്ര​ദാ​നം ചെ​യ്യു​ന്ന അ​ദ്ഭു​ത​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ ഭി​ഷ​ഗ്വ​ര​നെ ദൈ​വ​തു​ല്യ​നെ​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു.
വൈ​ധ​വ്യം എ​ന്ന വെ​ട്ടം
സി​രി​മാ​വോ ബ​ണ്ഡാ​ര​നാ​യ​കെ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി,
ഇ​ന്ധി​രാ​ഗാ​ന്ധി ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി.

പൊ​തു​വി​ജ്ഞാ​നം ശേ​ഖ​രി​ക്കു​ന്
വ്യ​ത്യ​സ്ത ജീ​വി​ത​ത്തിന്‍റെ ഉ​പ്പും പു​ളി​യും
ദാ​രി​ദ്ര്യ​ത്തി​ന്‍റെ പ​ങ്കു​വ​യ്പാ​ണ് ക​മ്യൂ​ണി​സ​മെ​ന്ന​ത് മു​ത​ലാ​ളി​ത്ത ബു​ദ്ധി​ജീ​വി​ക​ൾ ആ​വ​ർ​ത്തി​ച്ച് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണ്. ദാ​രി​ദ്ര്യ​ം പ​ങ്കു​വ​യ്ക്കാ​ൻ എ​ളു​പ്പ​മാ​ണ്, അ​ത​ല്
കോ​ടി​ക​ളേ​ക്കാ​ൾ ഷാ​ജി​ക്കു വ​ലു​ത് ര​ണ്ടു ചി​ത്ര​ങ്ങ​ൾ
വ​ർ​ണ​ങ്ങ​ളു​ടെ ലോ​ക​ത്ത് കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന ഷാ​ജി അ​മൂ​ല്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത് ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണ്. കോ​ടി​ക​ൾ വി​ല​പ​റ​ഞ്ഞി​ട്ടും അ​തു വി​ൽ​ക്കാ​ൻ ഷാ​ജി ത​യാ​റു​മ​ല്ല. ത​ന്‍റ
അതിശയ ദേവാലയങ്ങൾ
സു​ന്ദ​രി​യാ​യ തെം​സ് ന​ദി​യു​ടെ പ​രി​ലാ​ള​ന​മേ​റ്റു നി​ൽ​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ദേ​വാ​ല​യ​മാ​ണ് സെ​ന്‍റ് പോ​ൾസ് ക​ത്തീ​ഡ്ര​ൽ. ഇ​തി​ന് ഇ​പ്പോ​ഴും ഒ​രു പൗ​രാ​ണി​ക ഭാ​വ​വും പ്രൗ​ഢി​യു​മു​ണ്ട്. ഈ ​ന​ഗ
ഒ​റ്റ​ക്കാ​ലി​ലെ വി​സ്മ​യ​വി​ജ​യം
മ​രം ക​യ​റാ​നും കി​ള​യ്ക്കാ​നും കൃ​ഷി ചെ​യ്യാ​നും യാ​ത്ര ചെ​യ്യാ​നും ബേ​ബി​ച്ചേ​ട്ട​ന് ഒ​രു കാ​ലേ​യു​ള്ളു. ’ര​ണ്ടു കാ​ലു​ള്ള​വ​ർ​ക്കു ചെ​യ്യാ​വു​ന്ന​തെ​ല്ലാം ഒ​രു കാ​ലി​ൽ ജീ​വി​ക്കു​ന്ന എ​നി​ക്കു സാ
വേ​ദി​യി​ൽ ഇ​താ, നി​ങ്ങ​ളു​ടെ പ്രി​യ​ഗാ​യി​ക...
""ചി​ല പാ​ട്ടു​ക​ളു​ണ്ട് ആ​ളു​ക​ൾ ഏ​റെ​യി​ഷ്ട​പ്പെ​ട്ട ഹി​റ്റു​ക​ളാ​യി​രി​ക്കും, പ​ക്ഷേ എ​നി​ക്കി​ഷ്ട​മു​ണ്ടാ​വി​ല്ല. എ​ന്നാ​ലും സ്റ്റേ​ജ് ഷോ​ക​ൾ​ക്കു പോ​കു​ന്പോ​ൾ പാ​ടേ​ണ്ടി​വ​രും. ഉ​ദാ​ഹ​ര​ണ​ത്തി
കാവ്യസൂര്യനു മുന്നിൽ തൊഴുകൈകളോടെ...
യു​വ​ക​വി​യും ഒഎ​ൻവി ക​ൾ​ച്ച​റ​ൽ അക്കാഡമിയു​ടെ പ്ര​ഥ​മ ​യു​വ​സാ​ഹി​ത്യ പു​ര​സ്കാ​ര ജേ​താ​വുമാ​യ സു​മേ​ഷ് കൃ​ഷ്ണ​ൻ കവി ഒഎൻവിയുടെ ഓർമയിൽ...

ഒ​രു സ്നേ​ഹ​സാ​ഗ​രം പ്ര​ഫ.​ഒ.​എ​ൻ.​വി കു​റു
മനസിനെ മെരുക്കുന്ന ഊളമ്പാറ
അ​ന്നും ഇ​ന്നും എ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ഉൗ​ള​ന്പാറഎ​ന്ന പേ​ര് സ​ജീ​വ​മാ​ണ്. അ​ത് ഒ​രു പ​ക്ഷെ ഈ ​സ്ഥ​ല​ത്തി​ന്‍റെ പേ​രി​ലെ പ്ര​ത്യേ​ക​ത കൊ​ണ്ടോ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ മാ​ന
ടേ​ക്ക് ഓ​ഫ് വാ​ഗ​മ​ൺ...
കോ​ട​മ​ഞ്ഞി​ന്‍റെ‍ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന ത​ണു​പ്പി​ൽ വീ​ശി​യ​ടി​ക്കു​ന്ന ചെ​റു​കാ​റ്റി​നെ ത​ഴു​കി മേ​ഘ​ങ്ങ​ളെ ചും​ബി​ച്ച് നീ​ലാ​കാ​ശ​ത്ത് പ​ക്ഷി​ക​ളെ​പ്പോ​ലെ പ​റ​ന്നു ന​ട​ക്കു​ക. കേ​ൾ​ക്കു​ന്
കാനഡ വിസ്മയങ്ങൾ
മുൻധാരണയിൽനിന്നു വ്യത്യസ്തമായി വിചിത്രമായൊരു നാടായാണ് കാനഡ കണ്ടപ്പോൾ തോന്നിയത്. കണ്ണിനും മനസിനും വയറിനും വിരുന്നൂട്ടാൻ വേണ്ടുവോളം വിഭവങ്ങളുള്ള ഒരു നാട്. അമേരിക്കയുടെ വടക്കായി ഉത്തരധ്രുവത്തിനോട്
തിന്മ ​തീ​ണ്ടാ​ത്ത വാ​ർ​ലി ആ​ദി​വാ​സി​ക​ൾ
1500 വ​ർ​ഷം മു​ൻ​പു​മു​ത​ലു​ണ്ടാ​യി​രു​ന്ന ഒ​രു ജ​ന​ത​തി ഒ​രുപി​ടി മ​ണ്ണി​ന് അ​വ​കാ​ശ​മി​ല്ലാ​തെ, ജോ​ലി​യും ആ​ഹാ​ര​വു​മി​ല്ലാ​തെ പ​ണ​ക്കാ​രു​ടെ പ​ട്ട​ണപ്ര​ദേ​ശ​ത്ത് വ​ന​ഭൂ​മി​യി​ൽ ക​ഴി​യേ​ണ്ടി വ​രി​ക
മ​ണ്‍​വീ​ണ​ക​ൾ പാ​ട​ട്ടെ, നി​ന്‍റെ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ...
നി​ന്‍റെ സ​ങ്കീ​ർ​ത്ത​നം... സ​ങ്കീ​ർ​ത്ത​നം
ഓ​രോ ഈ​ണ​ങ്ങ​ളി​ൽ പാ​ടു​വാ​ൻ
നീ ​തീ​ർ​ത്ത മ​ണ്‍​വീ​ണ ഞാ​ൻ...
(കാ​തോ​ടു കാ​തോ​രം ഒ.​എ​ൻ.​വി/​ഒൗ​സേ​പ്പ​ച്ചൻ/ യേ​ശു​ദാ​സ്/ ല​തി​ക)


പ്രമേഹം നാഡികളെ ബാധിക്കുന്നത് എങ്ങനെ
പ്രമേഹരോഗ ബാധിതനായ വ്യക്തി സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട അവയവം പാദങ്ങൾ തന്നെയാണ്. ശരീരത്തിലെ മറ്റവയവങ്ങൾക്ക് പ്രാധാന്യം ഇല്ലെന്നല്ല; മറിച്ച് സൂചിമുനകൊണ്ട് പാദത്തിലേൽക്കുന്ന നിസാര
ആത്മാവിന്‍റെ സ്വരം.., ദൈവത്തിനുള്ള പാട്ട്
പണവും പ്രശസ്തിയും തീർച്ചയായും നേടാം., പക്ഷേ നിനക്കുണ്ടാകുന്ന നഷ്ടം അതിനേക്കാൾ അധികമായിരിക്കും സിനിമയിൽ പാടാൻ അവസരം വന്നപ്പോൾ സംഗീതജ്ഞയായ മകളോട് അവരുടെ ഗുരുകൂടിയായ അമ്മ പറഞ്ഞതാണിത്. വെറുതെ ഉപദേശിക്കു
മ​ല​തു​ര​ന്നു നീ​ർ​ച്ചാ​ൽ തേ​ടു​ന്ന​വ​ർ
കൊ​ടും വേ​ന​ൽ മ​ണ്ണി​നെ മാ​ന്തി​ക്കീ​റി ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റി​യ​തോ​ടെ നാ​ടും ന​ഗ​ര​വും കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന ഇ​ക്കാ​ല​ത്ത് ഇ​വി​ടെ​യി​താ ഒ​രി​ക്ക​ലും വ​റ്റാ​ത്ത കു​റെ നീ​രു​റ​വ
ആരാധകരുടെ രാ​ഗ​ദീ​പോത്സവം
കോ​ഴി​ക്കോ​ട്ടെ തി​രു​വ​ണ്ണൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഉ​ത്സ​വ​മാ​ണ് സ്ക​ന്ദ​ഷ​ഷ്ഠി ശൂ​ര​സം​ഹാ​രം. ശൂ​ര​ന്പ​ട എ​ന്നു​പ​റ​ഞ്ഞാ​ലേ പ​ല​ർ​ക്കു​മ​റി​യൂ. ശൂ​ര​ന്പ​ട​യു​ടെ ച
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.