മൈഗ്രേൻ ലക്ഷണങ്ങൾ, ചികിത്സയും
മൈഗ്രേന്‍റെ ലക്ഷണങ്ങൾ

ലക്ഷണങ്ങളും സവിശേഷതകളും കാഠിന്യവുമനുസരിച്ച് മൈഗ്രേൻ പലതായി തരംതിരിച്ചിട്ടുണ്ട്. തലവേദന വന്നതിനു മണിക്കൂറുകളോ ദിവസങ്ങളോ മുന്പ് 60 ശതമാനം പേർക്കും പെട്ടെന്നുള്ള ഭാവമാറ്റങ്ങൾ അതായത് പ്രോഡ്രോം ഉണ്ടാകാറുണ്ട്. വിഷാദം, വിഭ്രാന്തി, ഉത്കണ്ഠ, ഭക്ഷണത്തോടുള്ള ആർത്തി, തളർച്ച, മലബന്ധം, അമിതദാഹം, മൂത്രശങ്ക ഇവയെല്ലാം പ്രോഡ്രോമുകളാണ്.

മൈഗ്രേന്‍റെ രണ്ടാമത്തെ സവിശേഷ പൂർവലക്ഷണം ഓറയാണ്. തലവേദനയ്ക്കു മുന്പ് 5-20 മിനിറ്റിൽ തുടങ്ങി ഒരുമണിക്കൂറോളം നീണ്ടുനിൽക്കുന്ന സവിശേഷതരം പരിവേഷങ്ങളും തേജോവലയങ്ങളുമാണ് ഓറ. കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങൾ: പ്രകാശവലയം, കറുത്തപൊട്ട്, കന്പികൾപോലുള്ള തിളക്കം, മങ്ങുന്ന കാഴ്ചശക്തി, നിറഭേദങ്ങൾ കൂടാതെ ഒരുവശത്തു ശക്തികുറയുക, തരിപ്പുണ്ടാകുക ഇവയെല്ലാം ഓറകളാണ്. ഈ പൂർവലക്ഷണങ്ങൾക്കു ശക്തി കുറയുന്പോൾ മൈഗ്രേൻ ശക്തിപ്രാപിക്കുന്നു.

ഓറയോടുകൂടിയതാണ് ക്ലാസിക് മൈഗ്രേൻ. മണിക്കൂറുകളോളം (172 മണിക്കൂറുകൾ) നീണ്ടുനിൽക്കുന്നു. ചിലപ്പോൾ തലതല്ലിത്തകർക്കാൻ തോന്നും. അധികംപേർക്കും ഓറയില്ലാത്ത മൈഗ്രേനാണ് ഉണ്ടാകുന്നത് (472 മണിക്കൂറുകൾ). സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. ഒപ്പം ഓക്കാനം, പ്രകാശത്തോടുള്ള വിരക്തി തുടങ്ങിയവ അനുഭവപ്പെടുന്നു. പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകൾക്കു കൂടുതലായി തലവേദനയുടെ പരാധീനതകൾ ഉണ്ടാകുന്നു. ആർത്തവവുമായി ബന്ധപ്പെട്ടും ഋതുവിരാമത്തിനു ശേഷവും ഗർഭനിരോധന ഗുളികകൾ സേവിക്കുന്പോഴും മൈഗ്രേൻ ഉണ്ടാകും.

ചികിത്സ

ജീവിതശൈലിയും കൃത്യമായ ന്ധക്ഷണക്രമീകരണവും സന്തുലിതമാകുന്നതോടൊപ്പം ഡോക്ടറുടെ നിർദേശങ്ങളും കർശനമായി പാലിക്കണം. പാരസെറ്റാമോൾ എപ്പോഴും കഴിക്കുകയല്ല വേണ്ടത്. ഇത് വൃക്കപരാജയത്തിനു കാരണമാകും. സുമിട്രിപ്റ്റാൻ ചികിത്സയിലെ പ്രധാന മരുന്നാണ് (ട്രിപ്റ്റാൻസ്). കൂടാതെ പ്രൊപ്രാനോളാൻ, അമിട്രിപ്റ്റയിൻ, ടോപ്രാമെറ്റ്, സോഡിയം വാൽപ്രോവേറ്റ് എന്നിവയും പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നൽകപ്പെടുന്നു.

സ്ഥിരമായി മൈഗ്രേനുള്ളവർ ഒരു ഹെഡ്എയ്ക് കലണ്ടർ തയാറാക്കി മൈഗ്രേനുണ്ടാകുന്ന ദിവസങ്ങൾ അതിൽ രേഖപ്പെടുത്തണം. കൃത്യ കാലയളവിൽ വൈദ്യസഹായം തേടുകയും ഡോക്ടർ നിർദേശിക്കുന്ന പ്രോഫിലാക്ടിക് ഒൗഷധങ്ങൾ കഴിക്കുകയും വേണം.

ഡോ. ശുഭ ജോർജ് തയ്യിൽ
സ്പെഷലിസ്റ്റ് ഇൻ ഹെഡ് എയ്ക് കെയർ,
ഹെഡ്എയ്ക് കെയർ സെൻറർ, എറണാകുളം