തായ്‌വാൻ സ്റ്റൈൽ ക്രിസ്മസ് രുചി
വഴറ്റിയ ചെമ്മീനും കശുവണ്ടിയും

ഒ​രു ക​പ്പ് വൃ​ത്തി​യാ​ക്കി​യ ചെ​റി​യ ചെ​മ്മീ​ൻ, ക​ശു​വ​ണ്ടി അ​ര ക​പ്പ്, ഉ​ള്ളി​യി​ല അ​രി​ഞ്ഞ​ത് അ​ര ക​പ്പ്, എ​ണ്ണ അ​ര ക​പ്പ്, കോ​റ​ൻ സ്റ്റാ​ർ​ച്ച് - ഒ​രു ടീ​സ്പൂ​ൺ, ഒ​രു ടീ ​സ്പൂ​ൺ സോ​യ ഡാ​ൻ​സ്, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന വി​ധം:-
* ചെ​മ്മീ​ൻ ഉ​പ്പും, കോ​റ​ൻ​സ്റ്റാ​ർ​ച്ചും, സോ​യ - എ​ന്നി​വ പു​ര​ട്ടി അ​ര മ​ണി​ക്കൂ​ർ വയ്ക്കു​ക.
* എ​ണ്ണ ചൂ​ടാ​ക്കി ക​ശു​വ​ണ്ടി വ​റു​ത്ത് മാ​റ്റി വ​യ്ക്കു​ക.
* ഇ​തേ എ​ണ്ണ​യി​ൽ ചെ​മ്മീ​ൻ വ​റു​ത്തു കോ​രു​ക. ഇ​തി​ൽ ഗ്രീ​ൻ ഒ​നി​യ​ൻ ഇ​ല അ​രി​ഞ്ഞ​തും ഇ​ട്ട് പെ​ട്ടെ​ന്നു വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​വ​സാ​നം അ​വ​യെ​ല്ലാം കൂ​ടി യോ​ജി​പ്പി​ച്ചും വി​ള​ന്പു​ന്ന പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റു​ക.

പോ​ർ​ക്ക് ഇ​റ​ച്ചി വ​റ്റി​ച്ച​ത്

പോ​ർ​ക്ക് ഇ​റ​ച്ചി പൊ​ടി​യാ​ക്കി അ​രി​ഞ്ഞ​ത് 350 ഗ്രാം, ​പ​ച്ച​മു​ള​ക് ര​ണ്ടെ​ണ്ണം, പൈ​നാ​പ്പി​ൾ അ​രി​ഞ്ഞ​ത് അ​ര​ക​പ്പ്, ഇ​റ​ച്ചി​യി​ൽ പു​ര​ട്ടി​വ​യ്ക്കാ​ൻ സോ​യാ സോ​സ് ര​ണ്ടു ടീ​സ്പൂ​ൺ, കോൺ സ്റ്റാർച്ച് ഒരു േടബിൾ സ്പൂൺ , വെ​ള്ളം ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്, ഒ​രു മു​ട്ട​യു​ടെ ഉ​ണ്ണി, വ​ഴ​റ്റാ​നു​ള്ള എ​ണ്ണ, വി​നാ​ഗി​രി ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, പ​ഞ്ച​സാ​ര ഒ​രു ടീ​സ്പൂ​ൺ, ടൊ​മാ​റ്റോ സോ​സ് ര​ണ്ടു ടേ​ബി​ൾ​സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ഇ​റ​ച്ചി​യി​ൽ പു​ര​ട്ടി​വ​യ്ക്കാ​ൻ ഉ​ള്ള​തെ​ല്ലാം​കൂ​ടി ചേ​ർ​ത്ത് ഇ​തി​ൽ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് വ​ഴ​റ്റാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി പ​ച്ച​മു​ള​കും വ​ഴ​റ്റി​യ ശേ​ഷം ഇ​റ​ച്ചി​ക്കൂ​ട്ട് ചേ​ർ​ത്തി​ള​ക്കു​ക. ഇ​ത് വെ​ന്തു തു​ട​ങ്ങി​യാ​ൽ പൈ​നാ​പ്പി​ൾ ചേ​ർ​ത്തി​ള​ക്കു​ക. പി​ന്നെ ബാ​ക്കി​യു​ള്ള കൂ​ട്ടു​ക​ളെ​ല്ലാം ചേ​ർ​ത്തി​ള​ക്കു​ക. ന​ല്ല​പോ​ലെ വ​റ്റി​യ ശേ​ഷം വി​ള​ന്പു​ന്ന പാ​ത്ര​ത്തി​ലേ​ക്കു മാ​റ്റാം.

ചൈ​നീ​സ് ക​ക്കാ​യി​റ​ച്ചി

ക​ക്ക​യി​റ​ച്ചി വൃ​ത്തി​യാ​ക്കി​യ​ത് 400 ഗ്രാം, ​മൈ​ദ മു​ക്കാ​ൽ ക​പ്പ്, ഒ​രു ടേ​ബി​ൾ​സ്പൂ​ൺ കോൺഫ്ലവർ, ഒ​രു ടീ​സ്പൂ​ൺ ബേ​ക്കിം​ഗ് സോ​ഡ, ഉ​പ്പ്, കു​രു​മു​ള​ക് അ​ര ടീ​സ്പൂ​ൺ, മാ​വ് ക​ല​ക്കാ​ൻ വെ​ള്ളം, വ​റു​ക്കാ​നു​ള്ള എ​ണ്ണ.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

മൈ​ദ മാ​വ് കൂ​ട്ടു​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ല്ല ക​ട്ടി​യി​ൽ ക​ല​ക്കു​ക. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്താ​ൽ മ​തി. ഒ​രു പാ​ത്ര​ത്തി​ൽ കു​റ​ച്ചു വെ​ള്ളം തി​ള​പ്പി​ച്ച് വൃ​ത്തി​യാ​ക്കി​വ​ച്ച ക​ക്കാ​യി​റ​ച്ചി ഇ​തി​ൽ അ​ര മി​നി​റ്റ് നേ​രം മു​ക്കി​യെ​ടു​ക്കു​ക. വെ​ള്ളം വാ​ലാ​ൻ വ​യ്ക്കു​ക. ഒ​രു പാ​നി​ൽ വ​റു​ക്കാ​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ക​ക്കാ​യി​റ​ച്ചി ഓ​രോ​ന്നും മാ​വി​ൽ മു​ക്കി എ​ണ്ണ​യി​ൽ വ​റു​ത്തു​കോ​രു​ക. ഒ​രു പ​ര​ന്ന പ്ലേ​റ്റി​ൽ ടൊ​മാ​റ്റോ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​തും പാ​ല​ക് ചീ​ര​യും നി​ര​ത്തി​വ​ച്ച് അ​തി​നു മു​ക​ളി​ൽ വ​റു​ത്ത​ത് നി​ര​ത്തു​ക.