University News
തൊഴിലവസരങ്ങള്‍ തുറന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം
വ​ർ​ത്ത​മാ​ന​കാ​ല​ത്ത് നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം. കോ​വി​ഡ് മൂ​ലം അ​ല്പം പി​ന്നോ​ട്ടു പോ​യ മേ​ഖ​ല​യാ​ണ് ഇ​ത്. ഈ ​മേ​ഖ​ല​യി​ല്‍ തൊ​ഴി​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച ക​രി​യ​ർ ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന മേ​ഖ​ല​യാ​ണ് ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ഈ ​മേ​ഖ​ല​യി​ൽ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് പ​ഠി​ക്കേ​ണ്ട കോ​ഴ്സു​ക​ളെ​ക്കു​റി​ച്ചും വേ​ണ്ട നി​പു​ണ​ത​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി അ​റി​ഞ്ഞി​രി​ക്ക​ണം.

നി​പു​ണ​ത​ക​ള്‍

ആ​ക​ര്‍ഷ​ക​മാ​യ വ്യ​ക്തി​ത്വം, മി​ക​ച്ച ആ​ശ​യ​വി​നി​മ​യ​ശേ​ഷി, ഉ​യ​ര്‍ന്ന ആ​ത്മ​വി​ശ്വാ​സം, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ഉ​ള്ള താ​ല്പ​ര്യം, ടീ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​നു​ള്ള പ്രാ​പ്തി​യും സ​ന്ന​ദ്ധ​തയും, ക​ഠി​നാ​ധ്വാ​നം തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ജ​യ​ത്തി​നാ​വ​ശ്യം. പ​ല​പ്പോ​ഴും ഈ ​മേ​ഖ​ല​യി​ല്‍ വി​വി​ധ പ്രോ​ഗ്രാ​മു​ക​ള്‍ ഉ​യ​ര്‍ന്ന ഗ്രേ​ഡോ​ടെ ജ​യി​ച്ച​വ​ര്‍ക്ക് പോ​ലും വേ​ണ്ട​ത്ര തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി കേ​ള്‍ക്കാ​റു​ണ്ട്. ഇ​തി​നു​കാ​ര​ണം, പ​ഠി​ച്ച പ്രോ​ഗ്രാ​മു​ക​ളി​ല്‍ കണ്ടന്‍റു കളുടെ കു​റ​വു​കൊ​ണ്ട​ല്ല, മ​റി​ച്ച് നി​പു​ണ​ത​ക​ള്‍ വേ​ണ്ട വി​ധേ​ന ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ പ​രാ​ജ​യം കൊ​ണ്ടു​കൂ​ടി​യാ​ണ്.

തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍

ഹോ​ട്ട​ല്‍ / ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, ഫ്ര​ണ്ട് ഓ​ഫീ​സ് മാ​നേ​ജ്‌​മെ​ന്‍റ്, ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം മാ​നേ​ജ്‌​മെ​ന്‍റ്, ഫു​ഡ് പ്രൊ​ഡ​ക്‌​ഷ​ന്‍, ബേ​ക്ക​റി ആ​ന്‍ഡ് കാ​റ്റ​റിം​ഗ്, ക​ളി​ന​റി ആ​ര്‍ട്‌​സ്, ഫു​ഡ് ആ​ന്‍ഡ് ബി​വ​റേ​ജ​സ് സ​ര്‍വീ​സ്, ടൂ​ര്‍ ഓ​പ്പ​റേ​ഷ​ന്‍സ്, പേ​ഴ്‌​സ​ണ​ല്‍ ടി​ക്ക​റ്റിം​ഗ് തുടങ്ങിയ മേഖ ലകളിൽ നിരവധി തൊഴിലവസര ങ്ങളുണ്ട്.

കോ​ഴ്‌​സു​ക​ള്‍

ബി​രു​ദ​ത​ലം: ബാ​ച്ചി​ലേ​ഴ്‌​സ് ഡി​ഗ്രി ഇ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ബി​വോ​ക് ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ബി​ബി​എ ഇ​ന്‍ ഹോ​ട്ട​ല്‍ ആ​ന്‍ഡ് ടൂ​റി​സം മാ​നേ​ജ്‌​മെ​ന്‍റ്, ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി, ബി​എ​സ്‌​സി ഇ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി ആ​ന്‍ഡ് ടൂ​റി​സം സ്റ്റ​ഡീ​സ്, ബി​എ​സ്‌​സി ഇ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി ആ​ന്‍ഡ് കേ​റ്റ​റിം​ഗ് സ​ര്‍വീ​സ്, ബി​എ​സ്‌​സി ഇ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി, ബാ​ച്ചി​ല​ര്‍ ഓ​ഫ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ബി​സി​ന​സ് ഇ​ന്‍ ഹോ​ട്ട​ല്‍ ആ​ന്‍ഡ് ടൂ​റി​സം മാ​നേ​ജ്‌​മെ​ന്‍റ്.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ത​ലം: മാ​സ്റ്റ​ര്‍ ഇ​ന്‍ ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം മാ​നേ​ജ്‌​മെ​ന്‍റ്, എം​ബി​എ ഇ​ന്‍ ടൂ​റി​സം ആ​ന്‍ഡ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, എം ​ബി എ ​എ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, എം ​എ​സ് സി ​ഇ​ന്‍ ടൂ​റി​സം ആ​ന്‍ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്, മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ സി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ( ഫു​ഡ് സ​ര്‍വീ​സ് മാ​നേ​ജ്‌​മെ​ന്‍റ് ), മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ സി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ( ഹോ​സ്പി​റ്റാ​ലി​റ്റി ഫൈ​നാ​ന്‍സ് ആ​ന്‍ഡ് മാ​ര്‍ക്ക​റ്റിം​ഗ്), മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ സി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്( റൂം​സ് ഡി​വി​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്). ഡി​പ്ലോ​മ കോ​ഴ്സു​ക​ള്‍: ഡി​പ്ലോ​മ ഇ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി, ട്രാ​വ​ല്‍ ആ​ന്‍ഡ് ക​സ്റ്റ​മ​ര്‍ സ​ര്‍വീ​സ്, ഡി​പ്ലോ​മ ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ന്‍ ഏ​വി​യേ​ഷ​ന്‍, ഹോ​സ്പി​റ്റാ​ലി​റ്റി ആ​ന്‍ഡ് ട്രാ​വ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഡി​പ്ലോ​മ ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി. സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ള്‍: സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ഫു​ഡ് ആ​ന്‍ഡ് ബീ​വ​റേ​ജ് സ​ര്‍വീ​സ് സ്റ്റി​വാ​ര്‍ഡ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഫു​ഡ് പ്രൊ​ഡ​ക്‌​ഷ​ന്‍ ആ​ന്‍ഡ് പാ​റ്റി​സെ​റി, സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ്.

കോളജുകൾ/സ്ഥാപനങ്ങൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം: ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ തി​യ​റ​റ്റി​ക്ക​ല്‍ ആ​യ അ​റി​വ് കൊ​ണ്ട് മാ​ത്ര​മ​ല്ല പ്രാ​യോ​ഗി​ക​മാ​യ അ​റി​വ് കൂ​ടി ആ​വ​ശ്യ​മു​ണ്ട്. പ​ല​പ്പോ​ഴും ന​മ്മു​ടെ രാ​ജ്യ​ത്തെ ഇ​ത്ത​രം കോ​ഴ്സു​ക​ള്‍ ഓ​ഫ​ര്‍ ചെ​യ്യു​ന്ന പ​ല സ്ഥാ​പ​ന​ങ്ങ​ള്‍ക്കും ഇ​ന്‍ഡ​സ്ട്രി എ​ക്‌​സ്പീ​രി​യ​ന്‍സ് പ​ഠി​താ​ക്ക​ള്‍ക്ക് ന​ല്‍കാ​ന്‍ ക​ഴി​യാ​റി​ല്ല. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഇ​ന്‍ഡ​സ്ട്രി​യ​ല്‍ എ​ക്‌​സ്പീ​രി​യ​ന്‍സ് കു​ട്ടി​ക​ള്‍ക്ക് പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ട്.

പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍

നാ​ഷ​ണ​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്് കാ​റ്റ​റി​ങ് ടെ​ക്‌​നോ​ള​ജി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ, (NCHM CT JEE), മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് കോ​മ​ണ്‍ എ​ന്‍ട്ര​ന്‍സ് ടെ​സ്റ്റ് (MAHCET), ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന IIHM eCHAT, ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഔ​റം​ഗ​ബാ​ദ്, (IH MAurangbad Entrance Exam), ഒ​ബ്‌​റോ​യ് ഹോ​ട്ട​ല്‍ ഗ്രൂ​പ്പ് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ Oberoi STEP, ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി ന​ട​ത്തു​ന്ന Christ University Entrance Test, ആ​ര്‍മി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി ന​ട​ത്തു​ന്ന written അ​ഡ്മി​ഷ​ന്‍ ടെ​സ്റ്റ് AIHMCT WAT, ഓ​ള്‍ ഇ​ന്ത്യ മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ അ​ണ്ട​ര്‍ ഗ്രാ​ജു​വേ​റ്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് AIMA UGAT BHM.

കൂ​ടാ​തെ ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ ആ​ര്‍ട്‌​സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ൾ ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, ക​ളി​ന​റി ആ​ര്‍ട്‌​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ കോ​ഴ്സു​ക​ളി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ന​ല്‍കു​ന്നു​ണ്ട്.

ഇ​തി​നു പു​റ​മെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സു​ക​ൾ​ക്കാ​യി കേ​ര​ള സ​ര്‍ക്കാ​രി​ന്‍റെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ട്രാ​വ​ല്‍ ആ​ന്‍ഡ് ടൂ​റി​സം മേ​ഖ​ല​യി​ലെ വി​വി​ധ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ബാ​ബു പള്ളി​പ്പാ​ട്ട്
9496181703
[email protected]
More News