തുടക്കം നിരാശയിൽ; ഓസ്ട്രേലിയയ്ക്ക് 34 റൺസ് ജയം
Sunday, January 13, 2019 12:40 AM IST
സി​ഡ്‌​നി: രോ​ഹി​ത് ശ​ര്‍മ​യു​ടെ സെ​ഞ്ചു​റി​ക്കും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​റു​ത്തു​നി​ല്‍പ്പി​നും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രേ സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു 34 റ​ണ്‍സ് തോ​ല്‍വി. ഓ​സ്‌​ട്രേ​ലി​യ ഉ​യ​ര്‍ത്തി​യ 289 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ്ക്ക് നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റി​ന് 254 റ​ണ്‍സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ല്‍ ഓ​സീ​സ് 1-0 ന് ​മു​ന്നി​ലെ​ത്തി. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഓസ്ട്രേ ലിയയുടെ 1000-ാമത്തെ ജയമാണ്. 2017 ജൂണിനു ശേഷം നടന്ന 20 ഏകദിനങ്ങളിൽ ഓസ്ട്രേലിയ യുടെ നാലാമത്തെ ജയമാണ്. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

തു​ട​ക്ക​ത്തി​ല്‍ത​ന്നെ വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യ​താ​ണ് ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ അ​ര​ങ്ങേ​റ്റ താ​രം ബെ​ഹ്‌​റ​ന്‍ഡോ​ഫ്, ശി​ഖ​ര്‍ ധ​വാ​നെ (0) വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​ടു​ക്കി. റ​ണ്‍സ് നേ​ടാ​ന്‍ ബു​ദ്ധി​മു​ട്ടി നീ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ര​ണ്ടാം വി​ക്ക​റ്റ് കോ​ഹ്‌​ലി​യു​ടെ (3) രൂ​പ​ത്തി​ല്‍ റി​ച്ചാ​ഡ്‌​സ​ണും വീഴ്ത്തി. അ​തേ ഓ​വ​റി​ല്‍ ത​ന്നെ റി​ച്ചാ​ഡ്‌​സ​ണ്‍ അ​മ്പാ​ട്ടി റാ​യി​ഡു(0)​വി​നെ എ​ല്‍ബി​ഡ​ബ്ല്യു​വാ​ക്കി.

തു​ട​ക്കം ത​ക​ര്‍ന്ന ഇ​ന്ത്യ​യെ 129 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​ക​ളും ആ​റു സി​ക്‌​സും അ​ട​ക്കം 133 റ​ണ്‍സെ​ടു​ത്ത രോ​ഹി​ത്തും 96 പ​ന്തി​ല്‍ മൂ​ന്നു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും അ​ട​ക്കം 51 റ​ണ്‍സെ​ടു​ത്ത ധോ​ണി​യു​മാ​ണ് കൈ​പി​ടി​ച്ച് ഉ​യ​ര്‍ത്തി​യ​ത്. 110 പ​ന്തി​ല്‍ നി​ന്നാ​ണ് രോ​ഹി​ത് ത​ന്‍റെ 22ാം ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ടി​യ​ത്. സെ​ഞ്ചു​റി​യു​ടെ എ​ണ്ണ​ത്തി​ല്‍ രോ​ഹി​ത് ഇ​പ്പോ​ള്‍ മു​ന്‍ ഇന്ത്യ​ന്‍ നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി​ക്കൊ​പ്പ​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​രും ക്രീ​സി​ലു​ള​ള​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ധോ​ണി​യു​ടെ പു​റ​ത്താ​ക​ല്‍ ഇ​ന്ത്യ​യു​ടെ ജ​യം അ​ക​റ്റി. പി​ന്നാ​ലെ​യെ​ത്തി​വ​രി​ലാ​ര്‍ക്കും രോ​ഹി​തി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്കാ​ന​യി​ല്ല. ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ (29 നോ​ട്ടൗ​ട്ട്) അ​വ​സാ​നം വ​രെ പൊ​രു​തി​യെ​ങ്കി​ലും ജ​യം അ​ക​ലെ​യാ​യി​രു​ന്നു. മു​ന്‍നി​ര​യും മ​ധ്യ​നി​ര​യും ത​ക​ര്‍ത്ത് നാ​ലു വി​ക്ക​റ്റെ​ടു​ത്ത ജേ ​റി​ച്ചാ​ഡ്‌​സ​ന്‍റെ പ്ര​ക​ട​നം നി​ര്‍ണാ​യ​ക​മാ​യി. റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ ആ​ണ്് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

നാ​ലു റ​ണ്‍സെ​ടു​ക്കു​ന്ന​തി​നി​ടെ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ രോ​ഹി​ത്തും ധോ​ണി​യും ചേ​ര്‍ന്ന 137 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ല്‍ ധോ​ണി​യെ പു​റ​ത്താ​ക്കി ജേ​സ​ണ്‍ ബെ​ഹ്‌​റ​ന്‍ഡോ​ഫ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. എ​ന്നാ​ല്‍ സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ക്രീ​സി​ലു​ള്ള​പ്പോ​ള്‍ ഇ​ന്ത്യ​ക്ക് പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഏ​ഴാ​മ​നാ​യി രോ​ഹി​ത് പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ പ​രാ​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ധോ​ണി​ക്ക് പി​ന്നാ​ലെ എ​ത്തി​യ​വ​ര്‍ക്ക് ആ​ര്‍ക്കും രോ​ഹി​ത്തി​ന് പി​ന്തു​ണ ന​ല്‍കാ​നാ​യി​ല്ല. ദി​നേ​ഷ് കാ​ര്‍ത്തി​ക്ക് (12), ജ​ഡേ​ജ (8), കു​ല്‍ദീ​പ് യാ​ദ​വ് (3) എ​ന്നി​വ​ര്‍ പെ​ട്ടെ​ന്ന് പു​റ​ത്താ​യി. ഇ​ന്നിം​ഗ്‌​സി​ന്‍റെ അ​വ​സാ​ന പ​ന്തി​ല്‍ മു​ഹ​മ്മ​ദ് ഷ​മി​യെ (1) മാ​ര്‍ക​സ് സ്റ്റോ​യി​നി​സ് പു​റ​ത്താ​ക്കി.
ഓ​സീ​സി​നാ​യി അ​ര​ങ്ങേ​റ്റ​കു​റി​ച്ച ബെ​ഹ്‌​റ​ന്‍ഡോ​ഫി​നാ​ണ് ധ​വാ​ന്‍റെ​യും ധോ​ണി​യു​ടെ​യും വി​ക്ക​റ്റു​ക​ള്‍. സ്റ്റോ​യി​നി​സും ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. പീ​റ്റ​ര്‍ സി​ഡി​ല്‍ ഒ​രു വി​ക്ക​റ്റെ​ടു​ത്തു.


അ​തി​നി​ടെ ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ല്‍ 10,000 റ​ണ്‍സ് പൂ​ര്‍ത്തി​യാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ടം ധോ​ണി സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍സ് നേ​ടി​യ താ​ര​ങ്ങ​ളി​ല്‍ രോ​ഹി​ത് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 1726 റ​ണ്‍സാ​ണ് രോ​ഹി​ത്തി​ന്‍റെ പേ​രി​ല്‍. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇ​തി​ഹാ​സ വി​ക്ക​റ്റ്കീ​പ്പ​ര്‍ ആ​ദം ഗി​ല്‍ക്രി​സ്റ്റി​നെ (1622) മ​റി​ക​ട​ന്നാ​ണ് രോ​ഹി​ത് മൂ​ന്നാ​മ​തെ​ത്തി​യ​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (3077), റി​ക്കി പോ​ണ്ടിം​ഗ്് (2164) എ​ന്നി​വ​രാ​ണ് രോ​ഹി​ത്തി​ന് മു​ന്നി​ലു​ള്ള​ത്.

നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. 41 റ​ണ്‍സി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​സീ​സി​ന് ഓ​പ്പ​ണ​ര്‍മാ​രാ​യ അ​ല​ക്‌​സ് കാ​രെ (24), ആ​രോ​ണ്‍ ഫി​ഞ്ച് (6) എ​ന്നി​വ​രെ ന​ഷ്ട​മാ​യി. ഉ​സ്മാ​ന്‍ ഖ​വാ​ജ (81 പ​ന്തി​ല്‍ 59), ഷോ​ണ്‍ മാ​ര്‍ഷ് (70 പ​ന്തി​ല്‍ 54) എ​ന്നി​വ​രാ​ണ് ഓ​സീ​സ് സ്‌​കോ​റി​ന് അ​ടി​ത്ത​റ​യി​ട്ട​ത്. മൂ​ന്നാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും 92 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട​ാണ് സ്ഥാ​പി​ച്ച​ത്. ഒ​രു വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് ഖ​വാ​ജ ഏ​ക​ദി​ന ടീ​മി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

പി​ന്നീ​ട് പീ​റ്റ​ര്‍ ഹാ​ന്‍ഡ്‌​സ്‌​കോം​ബ് (61 പ​ന്തി​ല്‍ 73), സ്റ്റോ​യി​നി​സ് (43 പ​ന്തി​ല്‍ 47 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ വേ​ഗ​ത്തി​ലു​ള്ള സ്‌​കോ​റിം​ഗ് റ​ണ്‍സ് ഉ​യ​ര്‍ത്തി. 61 പ​ന്തി​ല്‍ നാ​ലു ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സ​റു​ക​ളും പ​റ​ത്തി​യ ഹാ​ന്‍ഡ്‌​സ്‌​കോം​ബാ​ണ് സ്‌​കോ​റിം​ഗ് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച സ്‌​റ്റോ​യി​നി​സ് ഓ​സീ​സി​നെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ചു. ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ല്‍ 11 റ​ണ്‍സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​ക്കാ​യി ഭു​വ​നേ​ശ്വ​ര്‍, കു​ല്‍ദീ​പ് യാ​ദ​വ് എ​ന്നി​വ​ര്‍ ര​ണ്ടും ജ​ഡേ​ജ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

സ്‌​കോ​ര്‍ബോ​ര്‍ഡ്

ഓ​സ്‌​ട്രേ​ലി​യ

കാ​രെ സി ​രോ​ഹി​ത് ബി ​കു​ല്‍ദീ​പ് 24, ഫി​ഞ്ച് ബി ​ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ 6, ഖ​വാ​ജ എ​ല്‍ബി​ഡ​ബ്ല്യു ബി ​ജ​ഡേ​ജ 59, മാ​ര്‍ഷ് സി ​ഷാ​മി ബി ​കു​ല്‍ദീ​പ് 54, ഹാ​ന്‍ഡ്‌​സ്‌​കോം​ബ് സി ​ധ​വാ​ന്‍ ബി ​ഭു​വ​നേ​ശ്വ​ര്‍ 73, സ്റ്റോ​യി​നി​സ് നോ​ട്ടൗ​ട്ട് 47, മാ​ക്‌​സ് വെ​ല്‍ നോ​ട്ടൗ​ട്ട് 11, എ​ക്‌​സ്ട്രാ​സ് 14, ആ​കെ 50 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 288 റ​ണ്‍സ്.
ബൗ​ളിം​ഗ്്
ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ 10-0-66-2, ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് 8-0-55-0, ഷാ​മി 10-0-46-0, കു​ല്‍ദീ​പ് യാ​ദ​വ് 10-0-54-2, ജ​ഡേ​ജ 10-0-48-1, റാ​യു​ഡു 2-0-13-0

ഇ​ന്ത്യ

രോ​ഹി​ത് സി ​മാ​ക്‌​സ് വെ​ല്‍ ബി ​സ്റ്റോ​യി​നി​സ് 133, ധ​വാ​ന്‍ എ​ല്‍ബി​ഡ​ബ്ല്യു ബി ​ബെ​ഹ്‌​റ​ന്‍ഡോ​ഫ് 0, കോ​ഹ് ലി ​സി സ്‌​റ്റോ​യി​നി​സ് ബി ​റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ 3, റാ​യു​ഡു എ​ല്‍ബി​ഡ​ബ്ല്യു ബി ​റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ 0, ധോ​ണി എ​ല്‍ബി​ഡ​ബ്ല്യു ബി ​ബെ​ഹ്‌​റ​ന്‍ഡോ​ഫ് 51, കാ​ര്‍ത്തി​ക് ബി ​റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ 12, ജ​ഡേ​ജ സി ​മാ​ര്‍ഷ് ബി ​റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ 8, ഭു​വ​നേ​ശ്വ​ര്‍ നോ​ട്ടൗ​ട്ട് 29, കു​ല്‍ദീ​പ് സി ​ഖ​വാ​ജ ബി ​സി​ഡി​ല്‍ 3, ഷാ​മി സി ​മാ​ക്‌​സ്‌​വെ​ല്‍ ബി ​സ്റ്റോ​യി​നി​സ് 1, എ​ക്‌​സ്ട്രാ​സ് 14, ആ​കെ 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന്് 254 റ​ണ്‍സ്.

ബൗ​ളിം​ഗ്്
ബെ​ഹ്‌​റ​ന്‍ഡോ​ഫ് 10-2-39-2, റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ 10-2-26-4, സി​ഡി​ല്‍ 8-0-48-1, ലി​യോ​ണ്‍ 10-1-50-0, സ്റ്റോ​യി​നി​സ് 10-0-66-2, മാ​ക്‌​സ്‌​വെ​ല്‍ 2-0-18-0

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.