സ്വര്‍ണവില വീണ്ടും കൂടി
Sunday, October 11, 2020 12:25 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നലെ ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണു വിലവര്‍ധന.
കഴിഞ്ഞ ദിവസം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.