ട്വന്റി-20 ക്രിക്കറ്റിൽ 10,000 റണ്‍സ് എന്ന നേട്ടത്തിൽ വിരാട് കോഹ്ലി. മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ 42 പന്തിൽ 51 റണ്‍സ് നേടിയ ഇന്നിംഗ്സിനിടെയാണ് കോഹ്ലി 10,000 ക്ലബ്ബിലെത്തിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് വിരാട്. ജസ്പ്രീത് ബുംറയെ സിക്സർ പറത്തിയായിരുന്നു കോഹ്ലിയുടെ 10,000 ക്ലബ് പ്രവേശനം. ഇന്ത്യ, ഇന്ത്യൻസ്, ഡൽഹി, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകൾക്കായി 314 മത്സരങ്ങളിലെ 299 ഇന്നിംഗ്സിൽനിന്നു കോഹ്ലിക്ക് ഇപ്പോൾ 10,038 റണ്‍സായി. 41.65 ആണ് ശരാശരി. സ്ട്രൈക്ക്റേറ്റ് 133.85ഉം.
വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (14,275), കിറോണ്‍ പൊള്ളാർഡ് (11,202), പാക് താരം ഷൊയ്ബ് മാലിക് (10,832), ഓസീസ് താരം ഡേവിഡ് വാർണർ (10,019) എന്നിവരാണ് 10,000 ക്ലബ്ബിലെ മറ്റ് അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.