ഇന്ത്യയിൽ പത്തുലക്ഷം പേർക്ക് 19 ജഡ്ജിമാർ മാത്രം
ഇന്ത്യയിൽ പത്തുലക്ഷം പേർക്ക് 19 ജഡ്ജിമാർ മാത്രം
Tuesday, September 25, 2018 12:28 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ പ​​ത്തു ല​​ക്ഷം ജ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള​​ത് 19.49 ജ​​ഡ്ജി​​മാ​​ർ മാ​​ത്രം. രാ​​ജ്യ​​ത്തൊ​​ട്ടാ​​കെ 6160 ജ​​ഡ്ജി​​മാ​​രു​​ടെ കു​​റ​​വാ​​ണു​​ള്ള​​ത്. കേ​​ന്ദ്ര നി​​യ​​മ​​മ​​ന്ത്രാ​​ല​​യ​​മാ​​ണു വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

കീ​​ഴ്ക്കോ​​ട​​തി​​ക​​ളി​​ൽ മാ​​ത്രം 5748 ജ​​ഡ്ജി​​മാ​​രു​​ടെ കു​​റ​​വു​​ണ്ട്. 24 ഹൈ​​ക്കോ​​ട​​തി​​ക​​ളി​​ൽ 406 ജ​​ഡ്ജി​​മാ​​രു​​ടെ ഒ​​ഴി​​വു​​ണ്ട്. കീ​​ഴ്ക്കോ​​ട​​തി​​ക​​ളി​​ൽ 22,474 ജ​​ഡ്ജി​​മാ​​ർ വേ​​ണ്ടി​​ട​​ത്ത് 16,726 പേ​​രാ​​ണു​​ള്ള​​ത്. ഹൈ​​ക്കോ​​ട​​തി​​ക​​ളി​​ൽ 1079 വേ​​ണ്ടി​​ട​​ത്ത് 673 പേ​​രാ​​ണു​​ള്ള​​ത്. സു​​പ്രീം​​കോ​​ട​​തി​​യി​​ൽ 31 ജ​​ഡ്ജി​​മാ​​ർ​​വ​​രെ​​യാ​​കാം. ഇ​​പ്പോ​​ഴു​​ള്ള​​ത് 25 പേ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.