ബി​ജെ​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് യെ​ച്ചൂ​രി
ബി​ജെ​പി​ക്ക് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് യെ​ച്ചൂ​രി
Friday, November 16, 2018 1:18 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ബി​ജെ​പി പു​ല​ർ​ത്തു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മു​ത്ത​ലാ​ക്ക് വി​ഷ​യ​ത്തി​ൽ സ്ത്രീ ​സ്വാ​ത​ന്ത്ര്യം എ​ന്ന നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ബി​ജെ​പി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​തി​ൽ നി​ന്നു മ​ല​ക്കം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മു​താ​ലാ​ക് വി​ഷ​യ​ത്തി​ൽ മു​സ്‌ലിം വ​നി​ത​ക​ളു​ടെ തു​ല്യ​ത​യ്ക്ക് വേ​ണ്ടി ബി​ജെ​പി ഓ​ർ​ഡി​ന​ൻ​സി​റ​ക്കി.

എ​ന്നാ​ൽ, ശ​ബ​രി​മ​യിൽ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നിലപാട്. ഈ ​ഇ​ര​ട്ട​ത്താ​പ്പ് ജ​നം മ​ന​സി​ലാ​ക്കു​ം. സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത ഉ​ണ്ടെ​ന്ന് ബോ​ധ്യ​മു​ള്ള​വ​രാ​ണ് കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. ബി​ജെ​പി സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്പോ​ൾ കോ​ണ്‍ഗ്ര​സ് അ​വ​സ​ര​വാ​ദ രാ​ഷ്്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും യെ​ച്ചൂ​രി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.