കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുന്നുവെന്നു നഡ്ഡ
കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുന്നുവെന്നു നഡ്ഡ
Wednesday, May 12, 2021 1:25 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍ഗ്ര​സ് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്നു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ. രാ​ജ്യം സ​ധൈ​ര്യ​മാ​യാ​ണ് മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​ത്. ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്താ​നാ​ണ് കോ​ണ്‍ഗ്ര​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക​യ​ച്ച ക​ത്തി​ൽ ന​ഡ്ഡ ചൂ​ണ്ടി​ക്കാ​ട്ടി.

മ​ഹാ​മാ​രി​ക്കി​ടെ കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​ടെ പെ​രു​മാ​റ്റം ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു. കോ​വി​ഡി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ൽ കേ​ന്ദ്രം ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ​റാ​ലി​ക​ൾ ന​ട​ത്തി​യ ശേ​ഷം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത് കോ​ണ്‍ഗ്ര​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാ​ണ്. കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റാ​ലി​യും കാ​ര​ണ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്നും ന​ഡ്ഡ കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ള്ള​പ്പോ​ൾ ത​ന്നെ​യാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ല​ട​ക്കം വ​ലി​യ രാ​ഷ്‌​ട്രീ​യ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തും സം​ഘ​ടി​പ്പി​ച്ച​തും.-ന​ഡ്ഡ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.