എസ്ബിഐയുടെ അറ്റാദായം കുറഞ്ഞു
എസ്ബിഐയുടെ അറ്റാദായം കുറഞ്ഞു
Tuesday, November 6, 2018 12:57 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ പൊ​​തു​​മേ​​ഖ​​ലാ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ൻ ഇ​​ടി​​വ്. സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 69 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 576.46 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ അ​​റ്റാ​​ദാ​​യം 1,840.43 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്താ​​ണ് ഈ ​​കു​​റ​​വ്.

ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ ത്രൈ​​മാ​​സം 4,875.85 കോ​​ടി രൂ​​പ​​യു​​ടെ അ​​റ്റ ന​​ഷ്ട​​മാ​​യി​​രു​​ന്നു എ​​സ്ബി​​ഐ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. കി​​ട്ടാ​​ക്ക​​ടം കു​​റ​​യ്ക്കു​​ന്ന​​തി​​നാ​​യു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യ​​താ​​ണ് ന​​ഷ്ട​​ത്തി​​നു കാ​​ര​​ണം.ബി​​സി​​ന​​സ് ത​​ലേ വ​​ർ​​ഷ​​ത്തെ 74,948.51 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 79,302.72 കോ​​ടി രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

അ​​തേ​​സ​​മ​​യം, നി​​ഷ്ക്രി​​യ ആ​​സ്തി (എ​​ൻ​​പി​​എ) 9.83 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 9.95 ശ​​ത​​മാ​​ന​​മാ​​യി.
ഏ​​പ്രി​​ൽ-​​ജൂ​​ൺ ത്രൈ​​മാ​​സ​​ത്തേ​​ക്കാ​​ളും മി​​ക​​ച്ച റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നാ​​ൽ എ​​സ്ബി​​ഐ ഓ​​ഹ​​രി​​ക​​ൾ 3.45 ശ​​ത​​മാ​​നം ക​​യ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.