വ​നി​ത​ക​ൾ​ക്ക് ‘ഹെ​ർ കീ’​യു​മാ​യി ടാ​റ്റ മോ​ട്ടോ​ർ​സ്
വ​നി​ത​ക​ൾ​ക്ക് ‘ഹെ​ർ കീ’​യു​മാ​യി   ടാ​റ്റ മോ​ട്ടോ​ർ​സ്
Wednesday, March 13, 2019 12:00 AM IST
കൊ​​ച്ചി: അ​​ന്താ​​രാ​​ഷ്‌​ട്ര​വ​​നി​​താ ദി​​ന​​ത്തി​​ൽ ടാ​​റ്റ മോ​​ട്ടോ​​ർ​​സ് ’ഹെ​​ർ കീ’​​പ​​രി​​പാ​​ടി ആ​​രം​​ഭി​​ച്ചു. കൂ​​ടു​​ത​​ൽ സ്ത്രീ​​ക​​ളെ ഡ്രൈ​​വിം​​ഗ് സീ​​റ്റി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ക എ​​ന്ന​​ ല​​ക്ഷ്യ​​ത്തോ​ടെ​യാ​ണ് ടാ​​റ്റാ മോ​​ട്ടോ​​ഴ്സി​​ന്‍റെ പു​​തി​​യ പ​​ദ്ധ​​തി.

പ​ദ്ധ​തി​ പ്രകാരം വാ​​ഹ​​നം ഉ​​പ​​ഭോ​​ക്താ​​വി​​ന് കൈ​​മാ​​റു​​ന്പോ​​ൾ വാ​​ഹ​​ന​​ത്തി​​ന്‍റെ ര​​ണ്ടാ​​മ​​ത്തെ താ​​ക്കോ​​ൽ ‘ഹെ​​ർ കീ’ ​​യാ​​യി സ്ത്രീ​​ക​​ൾ​​ക്ക് ന​​ൽ​​കും. സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​രാ​ൻ പു​തി​യ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കുമെ​ന്ന് ​ടാ​​റ്റ പാ​​സഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് സെ​​യി​​ൽ​​സ്, മാ​​ർ​​ക്ക​​റ്റിം​ഗ് ആ​​ൻ​​ഡ് ക​​സ്റ്റ​​മ​​ർ സ​​പ്പോ​​ർ​​ട്ട് വി​​ഭാ​​ഗം മേ​​ധാ​​വി സി​​ബേ​​ന്ദ്ര ബ​​ർ​​മ​​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.