നീ​ര​ജ് ചോ​പ്ര​യും മീ​രാ​ബാ​യ് ചാ​നു​വും ഖേ​ല്‍ ര​ത്‌​ന പ​ട്ടി​ക​യി​ല്‍
നീ​ര​ജ് ചോ​പ്ര​യും മീ​രാ​ബാ​യ് ചാ​നു​വും ഖേ​ല്‍ ര​ത്‌​ന പ​ട്ടി​ക​യി​ല്‍
Thursday, September 13, 2018 12:26 AM IST
ന്യൂ​ഡ​ല്‍ഹി: ജാ​വ​ലി​ന്‍ ത്രോ ​താ​രം നീ​ര​ജ് ചോ​പ്ര, വെ​യ്റ്റ്‌​ ലി​ഫ്റ്റിം​ഗി​ലെ ലോ​ക ചാ​മ്പ്യ​ന്‍ മീ​രാ​ബാ​യ് ചാ​നു, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും സ്വ​ര്‍ണം നേ​ടി​യ ഗു​സ്തി താ​രം ബ​ജ്‌രം​ഗ് പൂ​നി​യ എ​ന്നി​വ​ര്‍ ഈ ​വ​ര്‍ഷ​ത്തെ രാ​ജീ​വ് ഗാ​ന്ധി ഖേ​ല്‍ര​ത്‌​ന പു​ര​സ്‌​ക​ാ​രത്തി​നു​ള്ള പ​ട്ടി​ക​യി​ല്‍.

ഖേ​ല്‍ ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ക്ക് നാ​മ​നി​ര്‍ദേ​ശം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ത്‌​ല​റ്റു​ക​ളി​ല്‍ അ​വാ​ര്‍ഡി​ന് അ​ര്‍ഹ​രെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം നി​ര്‍ണ​യി​ച്ചി​രി​ക്കു​ന്ന പ്ര​ത്യേ​ക സ​മി​തി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ദ്രോ​ണാ​ചാ​ര്യ, ധ്യാ​ന്‍ച​ന്ദ് അ​വാ​ര്‍ഡു​ക​ളും പ്ര​ത്യേ​ക സ​മി​തി​യാ​യി​രി​ക്കും നി​ര്‍ണ​യി​ക്കു​ക. 25ന് ​രാ​ഷ് ട്ര​പ​തി ഭ​വ​നി​ല്‍ ജേ​താ​ക്ക​ള്‍ക്ക് അ​വാ​ര്‍ഡ് ന​ല്‍കും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും മെ​ഡ​ല്‍ നേ​ടി​യ അ​ത്‌​ല​റ്റു​കളാണ് ഖേ​ല്‍ര​ത്‌​ന, അ​ര്‍ജു​ന അ​വാ​ര്‍ഡു​ക​ള്‍ക്കാ​യി നാ​മ​നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ അ​ര്‍ഹ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.