ക്രിക്കറ്റ് രാജാക്കന്മാരാകാൻ ഇവർ
Wednesday, February 20, 2019 12:25 AM IST
ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ആ​വേ​ശം നി​റ​ഞ്ഞ കി​രീ​ട പോ​രാ​ട്ട​മാ​ണ് ഏ​ക​ദി​ന ലോ​ക​ക​പ്പ്. ഇം​ഗ്ല​ണ്ടി​ല്‍ മേ​യ് അ​വ​സാ​നം മു​ത​ലാ​ണ് ലോ​ക​ക​പ്പി​ന് തു​ട​ക്ക​മാ​കു​ക. ക​ങ്കാരു​പ്പ​ട​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ള്‍. ഇം​ഗ്ലീ​ഷ് മ​ണ്ണി​ല്‍ ഏ​തൊ​ക്കെ ടീ​മു​ക​ളാ​വും ഫേ​വ​റേ​റ്റു​ക​ള്‍ എ​ന്ന ച​ര്‍ച്ച​ക​ള്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇനി 99 ദിവസങ്ങളാണു ക്രിക്കറ്റിന്‍റെ ലോക പോരാട്ടത്തിന്. നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഒാ​സീ​സും ഇ​ന്ത്യ​യും ത​ന്നെ​യാ​ണ് ഫേ​വ​റേറ്റു​ക​ൾ. പത്തു ടീമുകളാണ് ഇ​ക്കു​റി. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ലാ​ത്ത​തി​നാ​ൽ ഓ​രോ ടീ​മും ഒ​ന്പ​ത് മ​ത്സ​രം വീ​തം ക​ളി​ക്ക​ണം. ഓ​രോ ടീ​മും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി ആ​ദ്യ നാ​ലു ടീ​മു​ക​ൾ സെ​മി​യി​ലെ​ത്തും.

കപ്പുയർത്താൻ ഇ​ന്ത്യ

നി​ല​വി​ലെ പ്ര​ക​ട​നം പ​രി​ശോ​ധി​ച്ചാ​ല്‍ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ത്യ. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ര​ണ്ടാ​മ​ത്. കിം​ഗ് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീം ​ഫോ​മി​ലാ​ണ്. ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും ശ​ക്ത​ര്‍. കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീം ​യു​വ​താ​ര​സം​ഘ​മാ​കും. വെ​റ്റ​റ​ന്‍ താ​രം ധോ​ണി കൂ​ടി ലോ​ക​ക​പ്പ് സം​ഘ​ത്തി​ലു​ണ്ടാ​യാ​ല്‍ ടീം ​ഏ​റെ​ക്കു​റെ സ​ന്തു​ലി​ത​മാ​വും.

ബാ​റ്റിം​ഗി​ല്‍ നാ​യ​ക​ന്‍ കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍മ​യും ഏ​ത് ടീ​മി​നും പേ​ടി​സ്വ​പ്‌​ന​മാ​ണ്. ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് ഷാ​മി എ​ന്നി​വ​രു​മുള്ള ബൗ​ളിം​ഗ്‌​നി​ര​യും സ​മീ​പ​കാ​ല​ത്തെ മി​ക​ച്ച സം​ഘ​മാ​ണ്. വി​ദേ​ശ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് ടീ​മു​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ക​രു​ത്തു​മാ​യാ​ണ് കോ​ഹ്‌​ലി​യും സം​ഘ​വും ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്.

99 ആവർത്തിക്കാൻ ഓസീസ്

നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​ണ് ഓ​സ്‌​ട്രേ​ലി​യ. എ​ല്ലാ ലോ​ക​ക​പ്പു​ക​ളി​ലും ശ​ക്ത​മാ​യ ടീ​മു​ക​ളി​ലൊ​ന്നാ​ണ് മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ര്‍. കൂ​ടു​ത​ല്‍ ത​വ​ണ ലോ​ക​ക​പ്പു​യ​ര്‍ത്തി എ​ന്ന ഖ്യാ​തി ഓ​സീ​സ് ടീ​മി​ന്‍റെ ക​രു​ത്ത് കൂ​ട്ടു​ന്നു. അ​തേ​സ​മ​യം സൂ​പ്പ​ര്‍താ​ര​ങ്ങ​ളാ​യ സ്റ്റീവ് സ്മി​ത്തും ഡേവിഡ് വാ​ര്‍ണ​റും പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തി​നു വി​ല​ക്കി​ലാ​യ​ത് അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ ഒാ​സ്ട്രേ​ലി​യ​യു​ടെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി. കു​റ​ച്ചു നാ​ളാ​യി ഓ​സീ​സ് അ​ത്ര മി​ക​ച്ച പ്ര​ക​ട​നമ​ല്ല കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ നി​ല​വി​ല്‍ ആ​റാ​മ​താ​ണ് ഓ​സ്‌​ട്രേ​ലി​യ. എ​ന്നാ​ല്‍, ലോ​ക​ക​പ്പി​ന് മു​ന്‍പ് ഇ​രു​വ​രും തി​രി​ച്ചെ​ത്തു​മെ​ന്ന​തും മി​ക​ച്ച ബൗ​ളിം​ഗ് നി​ര​യും ഓ​സീ​സി​ന് സാ​ധ്യ​ത ന​ല്‍കു​ന്നു.

ഞെട്ടിക്കാൻ പാ​ക്കി​സ്ഥാ​ൻ

പാ​ക്കി​സ്ഥാ​ൻ എ​ല്ലാ​ക്കാ​ല​ത്തും അ​നി​ശ്ചി​ത​ത്വ​ത്തിന്‍റെ ക​ളി​യാ​ണ് പു​റ​ത്തെ​ടു​ത്തി​ട്ടു​ള്ള​ത്. അ​വ​രു​ടെ ദി​വ​സ​ങ്ങ​ളി​ൽ അവ​ർ ആ​രേ​യും തോ​ൽ​പ്പി​ക്കും. ചി​ല​പ്പോ​ൾ വ​ള​രെ ദു​ർ​ബ​ല​രോ​ടു വ​ലി​യ മാ​ർ​ജി​നി​ൽ തോ​ൽ​ക്കും. ലോ​കോ​ത്ത​ര താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ എ​ല്ലാ​ക്കാ​ല​ത്തും പാ​ക്കി​സ്ഥാ​ൻ താ​ര​ങ്ങ​ൾ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്യും. കോ​ഴ​യു​ടെ​യും ഒ​ത്തു​ക​ളി​യു​ടെ​യും പേ​രി​ൽ ഏ​റ്റ​വും അ​ധി​കം പ​ഴി​കേ​ട്ടി​ട്ടു​ള്ള​തും പാ​ക്കി​സ്ഥാ​ൻ ടീ​മാണ്. 1992 ൽ ​ഇ​മ്രാ​ൻ ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി ലോ​ക​ക​പ്പ് ഉ​യ​ർ​ത്തി​യ ടീ​മാ​ണ് പാ​ക്കി​സ്ഥാ​ൻ.

ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​നെ​ത്തു​ന്പോ​ൾ പാ​ക്കി​സ്ഥാ​ൻ ടീ​മി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ല്ല. തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദേ​ശ​ടീ​മു​ക​ൾ നി​ര​വ​ധി​ത​വ​ണ പാ​ക്കി​സ്ഥാ​നി​ൽ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സ​ർ​ഫ്ര​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ക്കി​സ്ഥാ​ൻ ടീം ​യു​വ​താ​ര​ങ്ങ​ളാ​ൽ സ​ന്പ​ന്ന​രാ​ണ്. മു​ഹ​മ്മ​ദ് അ​മീ​ർ, ഉ​സ്മാ​ൻ ഷി​ൻ​വാ​രി, ഹ​സ​ൻ അ​ലി, ബാ​ബ​ർ അ​സം എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളാ​വും പാ​ക്കി​സ്ഥാ​ന്‍റെ ലോ​ക​ക​പ്പ് സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം പ​ക​രു​ക.


ദൗർഭാഗ്യമകറ്റാൻ ദ​ക്ഷി​ണാ​ഫ്രി​ക്ക

എ​ല്ലാ ലോ​ക​ക​പ്പി​ലും വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​ത്തി നി​രാ​ശ​പ്പെ​ടു​ത്തി പു​റ​ത്താ​യി​ട്ടു​ള്ള രാ​ജ്യ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. 1992 ലാ​ണ് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ര​ങ്ങേ​റു​ന്ന​ത്. വ​ർ​ണ​വി​വേ​ച​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​വ​ർ​ക്ക് ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് അ​ന്യ​മാ​യി​രു​ന്ന​ത്. അ​ര​ങ്ങേ​റ്റ വ​ർ​ഷ​ത്തി​ൽ സെ​മി​യി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ തോ​ൽ​പ്പി​ച്ച​ത് മ​ഴ നി​യ​മ​മാ​യി​രു​ന്നു. മ​ഴ​യ്ക്കു ശേ​ഷം ല​ക്ഷ്യം പു​നഃ​ക്ര​മീ​ക​രി​ച്ച​പ്പോ​ൾ ഒ​രു പ​ന്തി​ൽ നി​ന്ന് 22 റ​ൺ​സ് എ​ന്ന അ​സാ​ധ്യ ല​ക്ഷ്യ​മാ​യി​രു​ന്നു അ​വ​ർ​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​ന്നീ​ട്, മൂ​ന്നു ത​വ​ണ കൂ​ടി അ​വ​ർ സെ​മി​യി​ൽ ക​ട​ന്നെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. 1996 ൽ ​ഒ​രി​ക്ക​ൽ ജ​യ​ത്തി​ന്‍റെ വ​ക്കി​ൽ നി​ന്നും അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു റ​ൺ മാ​ത്രം അ​ക​ലെ നി​ൽ​ക്കെ അ​ല​ൻ ഡൊ​ണാ​ൾ​ഡ് റ​ൺ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഒാ​ൾ റൗ​ണ്ട​ർ​മാ​രാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം. ​ലാ​ൻ​സ് ക്ലൂ​സ്ന​റും ജോ​ണ്ടി റോ​ഡ്സും അ​ല​ൻ ഡൊ​ണാ​ൾ​ഡും ക​ത്തി​നി​ന്നി​രു​ന്ന പ്ര​താ​പ​കാ​ല​ത്ത് സാ​ധി​ക്കാ​തെ പോ​യ ലോ​ക​ക​പ്പ് നേ​ട്ടം അ​വ​രു​ടെ യു​വ​ത​ല​മു​റ​യ്ക്കു സാ​ധി​ക്കു​മോ​യെ​ന്നു കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. എ​ബി ഡിവി​ല്യേ​ഴ്സും സ്റ്റാ​ർ ബൗ​ള​ർ മോ​ൺ മോ​ർ​ക്ക​ലും വി​ര​മി​ച്ച​തും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സാ​ധ്യ​ത​ക​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഡേ​വി​ഡ് മി​ല്ല​ർ എ​ന്ന ഇ​ടം കൈ​യ​ൻ ബാ​റ്റ്സ്മാ​നി​ലാ​ണ് ഇ​ത്ത​വ​ണ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫഫ് ഡുപ്ലസി, ഹഷിം അംല എന്നീ പരിചയ സന്പന്നരുമുണ്ട്.

കറുത്ത കുതിര ന്യൂ​സി​ല​ൻ​ഡ്

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ എ​ല്ലാ​ക്കാ​ല​ത്തും ക​റു​ത്ത കു​തി​ര​ക​ൾ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ എ​ത്തു​ന്ന ടീ​മാ​ണ് ന്യൂ​സി​ല​ൻ​ഡ്. ആ​റു​ത​വ​ണ സെ​മി​യി​ൽ ക​ട​ന്നി​ട്ടു​ള്ള ന്യൂ​സി​ല​ൻ​ഡ് ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ലു​മെ​ത്തി. പ​ക്ഷേ, ക​ങ്കാ​രു​പ്പ​ട​യോ​ടു ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങാ​നാ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡി​ന്‍റെ വി​ധി. എ​ന്നാ​ൽ, നാ​ലു​വ​ർ​ഷ​ത്തി​നി​പ്പു​റം അ​വ​രു​ടെ പ്ര​ക​ട​നം ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ല. ഇ​ന്ത്യ​യുമായുള്ള പ​ര​ന്പ​ര​യി​ൽ 4-1 നു ​തോ​ൽ​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ വി​ധി. കെ​യ്ൻ വി​ല്യം​സ​ണി​ന്‍റെ കീ​ഴി​ൽ മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ലും റോ​സ് ടെ​യ്‌​ല​റും അ​ട​ങ്ങു​ന്ന സം​ഘം ഇ​ത്ത​വ​ണ​യും അ​ട്ടി​മ​റി​ക​ൾ​ക്കു ത​യാ​റെ​ടു​ത്താ​ണു വ​രു​ന്ന​ത്. ശ​രാ​ശ​രി 150 ന് ​അ​ടു​ത്ത് വേ​ഗ​ത്തി​ൽ പ​ന്തെ​റി​യു​ന്ന ലോ​ക്കി ഫെ​ർ​ഗൂ​സ​ണെ​ന്ന പേ​സ് ബൗ​ള​റാ​ണ് ഇ​ത്ത​വ​ണ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ബൗ​ളിം​ഗ് നി​ര​യു​ടെ കു​ന്ത​മു​ന.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd