അ​​ടി​​യോ​​ട​​ടി!
അ​​ടി​​യോ​​ട​​ടി!
Sunday, February 24, 2019 12:19 AM IST
ഡെ​​റാ​​ഡൂ​​ണ്‍: സി​​ക്സ​​റു​​ക​​ളും ഫോ​​റു​​ക​​ളും പ്ര​​വ​​ഹി​​ച്ച പോ​​രാ​​ട്ട​​ത്തി​​ൽ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് അ​​ഫ്ഗാ​​നി​​സ്ഥാ​​നു സ്വ​​ന്തം. അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ അ​​ടി​​ച്ചെ​​ടു​​ത്ത​​ത് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 278 റ​​ണ്‍​സ്. ഇ​​തോ​​ടെ ത​​ക​​ർ​​ക്ക​​പ്പെ​​ട്ട​​ത് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്നി​​ന് 263 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡും. 2016ൽ ​​ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ 263 റ​​ണ്‍​സ് നേ​​ട്ടം.

ഹ​​സ്റ​​ത്തു​​ള്ള സാ​​സി​​യു​​ടെ വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്സ് ആ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ കൂ​​റ്റ​​ൻ സ്കോ​​റി​​ലെ​​ത്തി​​ച്ച​​ത്. 62 പ​​ന്തി​​ൽ സാ​​സി 16 സി​​ക്സും 11 ഫോ​​റും അ​​ട​​ക്കം പു​​റ​​ത്താ​​കാ​​തെ അ​​ടി​​ച്ചെ​​ടു​​ത്ത​​ത് 162 റ​​ണ്‍​സ്. ഉ​​സ്മാ​​ൻ ഖാ​​നി​​യും (48 പ​​ന്തി​​ൽ 73 റ​​ണ്‍​സ്) സാ​​സി​​യും ചേ​​ർ​​ന്ന് ആ​​ദ്യ വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ​​ത് 236 റ​​ണ്‍​സ്. ട്വ​​ന്‍റി-20​​യി​​ൽ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലെ​​യും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കൂ​​ട്ടു​​കെ​​ട്ടാ​​ണി​​ത്. സിം​​ബാ​​ബ്‌​വെ​​യ്ക്കെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​രോ​​ണ്‍ ഫി​​ഞ്ചും ഡി​​ആ​​ർ​​കി ഷോ​​ർ​​ട്ടും ആ​​ദ്യ വി​​ക്ക​​റ്റി​​ൽ നേ​​ടി​​യ 223 റ​​ണ്‍​സ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി.


സാ​​സി​​യു​​ടെ 162 നോ​​ട്ടൗ​​ട്ട് രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത് വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​ണ്. ആ​​രോ​​ണ്‍ ഫി​​ഞ്ചി​​ന്‍റെ (172 റ​​ണ്‍​സ്) പേ​​രി​​ലാ​​ണ് റി​​ക്കാ​​ർ​​ഡ്. അ​യ​ർ​ല​ൻ​ഡി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 194ൽ ​അ​വ​സാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.