രാ​​ഹു​​ലി​​നും പാ​​ണ്ഡ്യ​​ക്കും 20 ല​​ക്ഷം രൂപ പി​​ഴ
രാ​​ഹു​​ലി​​നും പാ​​ണ്ഡ്യ​​ക്കും  20 ല​​ക്ഷം രൂപ പി​​ഴ
Saturday, April 20, 2019 11:35 PM IST
മും​​ബൈ: ടെ​​ലി​​വി​​ഷ​​ൻ പ​​രി​​പാ​​ടി​​ക്കി​​ടെ സ്ത്രീ ​​വി​​രു​​ദ്ധ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി വി​​വാ​​ദ​​ത്തി​​ലാ​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളാ​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്കും കെ.​​എ​​ൽ. രാ​​ഹു​​ലി​​നും പി​​ഴ ശി​​ക്ഷ. ഇ​​രു​​വ​​ർ​​ക്കും 20 ല​​ക്ഷം രൂ​​പ ബി​​സി​​സി​​ഐ ഓം​​ബു​​ഡ്സ്മാ​​ൻ ഡി.​​ജെ. ജെ​​യ്ൻ പി​​ഴ ശി​​ക്ഷ വി​​ധി​​ച്ചു.

ജോ​​ലി​​ക്കി​​ടെ മ​​രി​​ച്ച 10 അ​​ർ​​ധ​​സൈ​​നി​​ക​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് ഓ​​രോ ല​​ക്ഷം രൂ​​പ വീ​​ത​​വും കാ​​ഴ്ച പ​​രി​​മി​​ത​​രു​​ടെ ക്രി​​ക്ക​​റ്റ് പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​യി ബി​​സി​​സി​​ഐ രൂ​​പീ​​ക​​രി​​ച്ച ഫ​​ണ്ടി​​ലേ​​ക്ക് 10 ല​​ക്ഷം രൂ​​പ വീ​​ത​​വും അ​​ട​​യ്ക്കാ​​നാ​​ണ് വി​​ധി. പി​​ഴ​​ത്തു​​ക നാ​​ലാ​​ഴ്ച​​യ്ക്ക​​കം അ​​ട​​യ്ക്ക​​ണം. അ​​തി​​നു വീ​​ഴ്ച​​വ​​രു​​ത്തി​​യാ​​ൽ ഇ​​രു​​വ​​രു​​ടെ​​യും മാ​​ച്ച് ഫീ​​യി​​ൽ നി​​ന്ന് ഈ ​​തു​​ക ഈ​​ടാ​​ക്കാ​​ൻ ബി​​സി​​സി​​ഐ​​ക്ക് ഓം​​ബു​​ഡ്സ്മാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി.

വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​ത്തി​​ന്‍റെ പേ​​രി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ തി​​രി​​ച്ചു​​വി​​ളി​​ക്ക​​പ്പെ​​ട്ട പാ​​ണ്ഡ്യ​​ക്കും രാ​​ഹു​​ലി​​നും 30 ല​​ക്ഷം രൂ​​പ വ​​രു​​മാ​​ന ന​​ഷ്ട​​മു​​ണ്ടാ​​യ​​താ​​യും ഓം​​ബു​​ഡ്സ്മാ​​ൻ വി​​ല​​യി​​രു​​ത്തി. ഇ​​രു​​വ​​രും മാ​​പ്പു പ​​റ​​ഞ്ഞ​​തി​​നാ​​ൽ കൂ​​ടു​​ത​​ൽ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് നീ​​ങ്ങേ​​ണ്ടെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ഓം​​ബു​​ഡ്സ്മാ​​ൻ വ്യ​​ക്ത​​മാ​​ക്കി. ബി​​സി​​സി​​ഐ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തു​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.