മ​​നു-​​സൗ​​ര​​ഭ് സ​​ഖ്യ​​ത്തി​​നു സ്വ​​ർ​​ണം
Thursday, April 25, 2019 11:40 PM IST
ബെ​​യ്ജിം​​ഗ്: ഐ​​എ​​സ്എ​​സ്എ​​ഫ് ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ മ​​നു ഭാ​​ക​​ർ - സൗ​​ര​​ഭ് ചൗ​​ധ​​രി സ​​ഖ്യ​​ത്തി​​നു സ്വ​​ർ​​ണം. 10 മീ​​റ്റ​​ർ എ​​യ​​ർ പി​​സ്റ്റ​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. ചൈ​​നീ​​സ് എ​​തി​​രാ​​ളി​​ക​​ളെ സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ മ​​നു-​​സൗ​​ര​​ഭ് സ​​ഖ്യം 16-6ന് ​​കീ​​ഴ​​ട​​ക്കി. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന ഷൂ​​ട്ടിം​​ഗ് ലോ​​ക​​ക​​പ്പി​​ലും ഇ​​രു​​വ​​രും സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു.


ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലും ഇ​​ന്ത്യ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു. അ​​ഞ്ജും മൗ​​ഡ്ഗി​​ൽ - ദി​​വ്യ​​നാ​​ഷ് സിം​​ഗ് വ​​ൻ​​വ​​ർ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം വെ​​ടി​​വ​​ച്ചി​​ട്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.