‘ദ്രാ​​വി​​ഡി​​നു ഭി​​ന്ന​​താ​​ത്പ​​ര്യ​​മി​​ല്ല’
Tuesday, August 13, 2019 11:49 PM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ മു​​ൻ നാ​​യ​​ക​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യു​​ടെ മേ​​ധാ​​വി​​യാ​​യി നി​​യ​​മി​​ച്ച ന​​ട​​പ​​ടി​​ക്ക് ബി​​സി​​സി​​ഐ​​യു​​ടെ താ​​ത്കാ​​ലി​​ക ഭ​​ര​​ണ​​സ​​മി​​തി​​യാ​​യ ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സി​​ന്‍റെ (സി​​ഒ​​എ) അം​​ഗീ​​കാ​​രം. ദ്രാ​​വി​​ഡി​​ന് ഭി​​ന്ന​​താ​​ത്പ​​ര്യ​​മൊ​​ന്നു​​മി​​ല്ലെ​​ന്നും ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് അം​​ഗം ല​​ഫ്. ജ​​ന​​റ​​ൽ ര​​വി തോ​​ഗ്ഡെ പ​​റ​​ഞ്ഞു.

ബി​​സി​​സി​​ഐ​​യു​​ടെ ഓം​​ബു​​ഡ്സ്മാ​​നും എ​​ത്തി​​ക്സ് ഓ​​ഫീ​​സ​​റു​​മാ​​യ റി​​ട്ട. ജ​​സ്റ്റീസ് ഡി.​​കെ. ജ​​യ്നാ​​ണ് ദ്രാ​​വി​​ഡി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി ത​​ല​​വ​​നാ​​യ ദ്രാ​​വി​​ഡ് ഇ​​ന്ത്യ സി​​മ​​ന്‍റ്സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യും വ​​ഹി​​ക്കു​​ന്ന​​താ​​ണ് ഇ​​തി​​ന് കാ​​ര​​ണം. മ​​ധ്യ​​പ്ര​​ദേ​​ശ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ അം​​ഗം സ​​ഞ്ജീ​​വ് ഗു​​പ്ത ന​​ല്​​കി​​യ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു നോ​​ട്ടീ​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.