സുന്ദരമാണ് ജോഷിമഠ് പക്ഷെ...
ജോ​ഷി​മ​ഠ് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത് ഏ​തു നി​മി​ഷ​വും മ​ണ്ണി​ന​ടി​യി​ലാ​വു​ന്ന പ​ട്ട​ണ​മെ​ന്ന നി​ല​യി​ലാ​ണ്. ഇ​പ്പോ​ള്‍ ദു​ര​ന്ത​ഭൂ​മി​ക​യാ​യി മാ​റി​യ ഈ ​പ​ട്ട​ണ​ത്തി​ന് നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​ക​ഥ​ക​ളാ​ണ് പ​റ​യാ​നു​ള്ള​ത്. സ​ഞ്ചാ​രി​ക​ളെ​യും തീ​ർ​ഥാ​ട​ക​രെ​യും ഒ​രേ​പോ​ലെ വ​ര​വേ​റ്റ ഈ​യി​ടം ഭൗ​മോ​പ​രി​ത​ല​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​വു​ന്നു​വോ... !


മ​ല​യാ​ളി​ക​ളി​ൽ ഏ​റെ​പ്പേ​ർ​ക്കും അ​ത്ര പ​രി​ചി​ത​മ​ല്ലാ​ത്ത​യി​ട​മാ​ണ് വാ​ർ​ത്ത​ക​ളി​ൽ ഈ​യി​ടെ​യാ​യി നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജോ​ഷി​മ​ഠ്. ഹി​മാ​ല​യൻ താ​ഴ്‌വ​ര​ക​ളി​ൽ നി​ര​വ​ധി പൗ​രാ​ണി​ക ന​ഗ​രി​ക​ളു​ണ്ടെ​ങ്കി​ലും ജോ​ഷി​മ​ഠി​ന്‍റെ​യ​ത്രയും പ്രാ​ധാ​ന്യം മ​റ്റിട​ങ്ങ​ൾ​ക്കില്ല. ഹി​മാ​ല​യ സാ​നു​ക്ക​ൾ ക​യ​റു​ന്ന​വ​രെ​ല്ലാം ആ​ത്മീ​യ ഉ​ണ​ർ​വി​നും ശാ​രീ​രി​ക ഉന്മേഷ​ത്തി​നും സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​ണ് ദേ​വ​ഭൂ​മി​യാ​യ ജോ​ഷി​മ​ഠ്.

ഹി​മാ​ല​യ പ​ർ​വ​തം അ​തി​രി​ടു​ന്ന ഏ​റ്റ​വും പു​രാ​ത​ന ന​ഗ​രി​ക​ളി​ലൊ​ന്നാ​ണിത്. സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾക്കു മു​ന്പ് അദ്വൈ​താ​ചാ​ര്യ​ൻ ശ്രീശ​ങ്ക​രാ​ചാ​ര്യ​ർ സ്ഥാ​പി​ച്ച നാ​ലു മ​ഠ​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​ത് ജോ​ഷി​മ​ഠി​ലാ​ണ്. പ​ത്തു മ​ണ്‍​കു​ടി​ലു​ക​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന അ​വി​ടം വ​ള​ർ​ന്ന് വ​ലി​യ പ​ട്ട​ണ​മാ​യ​തി​നു പി​ന്നി​ൽ ഈ ​മ​ഠ​ത്തി​ന് സുപ്രധാന പങ്കാണുള്ളത്.

വ​ലു​തും ചെ​റു​തു​മാ​യ നാ​ലാ​യി​ര​ത്തി​ല​ധി​കം നി​ർ​മി​തി​ക​ൾ ഇക്കാലത്ത് ഇ​വി​ടെ​യു​ണ്ടായിരിക്കുന്നു. ഇ​ന്തോ-​ടി​ബ​റ്റ​ൻ അ​തി​ർ​ത്തി​യി​ലെ മ​ന പാ​സു​മാ​യി ഡ​ൽ​ഹി​യെ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത-58 ക​ട​ന്നു​പോ​കു​ന്ന ച​മോ​ലി ജി​ല്ല​യി​ലെ മ​ഞ്ഞു​പു​ത​ച്ച കു​ന്നോ​ര​മാ​ണ് ജോ​ഷി​മ​ഠ്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ആറായിരം അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തിചെ​യ്യു​ന്ന ജോ​ഷി​മ​ഠ് പച്ചക്കറികൃഷിയും ഒാറഞ്ചുതോ​ട്ട​ങ്ങ​ളും ദേ​വ​ദാ​രുമ​ര​ങ്ങ​ളും നി​റ​ഞ്ഞ അ​തി​മ​നോ​ഹ​ര പ്ര​ദേ​ശ​മാ​ണ്.

ക​ല്പ​വൃ​ക്ഷ​വും ഗു​ഹ​ക​ളും

ശ​ങ്ക​രാ​ചാ​ര്യ​ർ സ്ഥാ​പി​ച്ച നാ​ലു മ​ഠ​ങ്ങ​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ജോ​ഷി​മ​ഠ് ന​ഗ​രി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തു സ്ഥി​തിചെ​യ്യു​ന്ന ജ്യോ​തി​ർ​മ​ഠ്. ദേ​വ​ദാ​രു ഉ​ൾ​പ്പെ​ടെയുള്ള ത​ടി​കളാൽ നി​ർ​മി​ത​വും അ​തി​പു​രാ​ത​ന​വുമാ​യ ആ​ശ്ര​മമാണിത്.

സ​ഞ്ചാ​രി​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഒ​രു​പോ​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ ഇവിടെ അ​നു​മ​തി​യു​ണ്ട്. മ​ഠ​ത്തി​നു താ​ഴ്ഭാ​ഗ​ത്താ​യി ര​ണ്ട​ര സ​ഹ​സ്രാ​ബ്ദം പ​ഴ​ക്ക​മു​ള്ള പ​ടു​കൂ​റ്റ​ൻ ക​ല്പ​വൃ​ക്ഷം ഇ​പ്പോ​ഴു​മു​ണ്ട്. ഈ ​മ​ര​ച്ചു​വ​ട്ടി​ലി​രു​ന്നു ധ്യാ​നി​ച്ച​പ്പോ​ഴാ​ണ് ശ​ങ്ക​രാ​ചാ​ര്യ​ർ​ക്കു ബോ​ധോ​ദ​യ​മു​ണ്ടാ​യ​തെ​ന്നാ​ണ് പാ​ര​ന്പ​ര്യ​ വി​ശ്വാ​സം.

വൃ​ക്ഷ​ത്തി​ന​ടി​യി​ൽ കാ​ണു​ന്ന ചെ​റി​യൊ​രു ഗു​ഹ​യി​ലാ​ണ് ശ​ങ്ക​രാ​ചാ​ര്യ​ർ താ​മ​സി​ച്ചി​രു​ന്ന​തത്രെ. ജ്യോ​തി​ർ​മ​ഠ​ത്തി​നു സ​മീ​പം നി​ര​വ​ധി ചെ​റു​ക്ഷേ​ത്ര​ങ്ങ​ളും ഗു​ഹ​ക​ളും ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ശി​ഷ്യ​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്തു​ക്ക​ളും കാ​ണാം.

ജ്യോ​തി​ർ​മ​ഠ് ലോ​പി​ച്ചാ​ണ് ഈ ​പു​ണ്യ​ന​ഗ​രി​ക്ക് ജോ​ഷി​മ​ഠ് എ​ന്ന പേ​രുവ​ന്ന​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ജോ​ഷി​മ​ഠ് പ്ര​ദേ​ശ​ത്തെ ഇ​ടി​ഞ്ഞുതാ​ഴ​ൽ പ്ര​തി​ഭാ​സ​ത്തി​ൽ ജോ​തി​ർ​മ​ഠ് ആ​ശ്ര​മ​ത്തി​നും ഈയിടെ വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

താ​ഴു​ന്ന ന​ര​സിം​ഹ​മ​ന്ദി​ർ

ബ​ദ​രീ​നാ​ഥ് ക്ഷേ​ത്രം ഹി​മ​പാ​ളി​ക​ളി​ൽ മൂ​ടി​ക്കി​ട​ക്കു​ന്ന ആ​റു മാ​സ​ക്കാ​ലത്ത് പ​ക​രം പൂ​ജാ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​ട​മാ​ണ് ന​ര​സിം​ഹ​മ​ന്ദി​ർ ക്ഷേ​ത്രം. ജോ​ഷി​മ​ഠ് പ​ട്ട​ണ​ത്തി​നു താ​ഴ്ഭാ​ഗ​ത്താ​യാ​ണ് ഇ​തി​ന്‍റെ സ്ഥാ​നം.

ത​ടി​യി​ൽ നി​ർ​മി​ച്ച പ​ഴ​യ ന​ര​സിം​ഹ​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പു​തി​യ ക്ഷേ​ത്രം പ​ണി​തി​ട്ട് ഏ​റെ​ക്കാ​ല​മാ​യി​ട്ടി​ല്ല. ന​യ​ന​മ​നോ​ഹ​ര​മാ​യ ഈ ക്ഷേ​ത്രം പൂ​ർ​ണ​മാ​യും ക​ൽ​പ്പാ​ളി​ക​ളി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ന​ര​സിം​ഹ അ​വ​താ​ര​ത്തി​ലു​ള്ള മ​ഹാ​വി​ഷ്ണു​പ്രതിഷ്ഠയുള്ള അ​തി​പു​രാ​ത​ന​മാ​യ ക്ഷേ​ത്ര​മാ​ണി​ത്. ഒപ്പം ജോ​ഷി​മ​ഠി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​വും. ഇ​വി​ടെ മ​ഹാ​വി​ഷ്ണു​വി​ന്‍റെ ന​ര​സിം​ഹാ​വ​താ​ര വി​ഗ്ര​ഹം ശ​ങ്ക​രാ​ചാ​ര്യർ സ്വ​ന്തം കൈ​ക​ൾ​കൊ​ണ്ട് പ്ര​തി​ഷ്ഠി​ച്ച​താ​ണെ​ന്ന് ത​ല​മു​റ​ക​ളാ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ഐ​എ​സ്ആ​ർ​ഒ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം പുണ്യ പുരാതനമായ ഈ ​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന പ്ര​ദേ​ശ​വും ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ഞ്ഞു​മ​ല ക​യ​റാം

ഹി​മാ​ല​യ സാനുക്കളി​ലെ പ്ര​ധാ​ന സ്കീ​യിം​ഗ് കേ​ന്ദ്ര​മാ​ണ് ഓ​ലി. ജോ​ഷി​മ​ഠ് പ​ർ​വ​ത​ശി​ഖ​ര​ത്തി​ന് ഏ​റ്റ​വും മു​ക​ൾഭാ​ഗ​മാ​ണി​വി​ടം. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ കേ​ബി​ൾ കാ​ർ (നാ​ലു കി​ലോ​മീ​റ്റ​ർ) തു​ട​ങ്ങു​ന്ന​ത് ജോ​ഷി​മ​ഠി​ൽനി​ന്നാ​ണ്. അ​വ​സാ​നി​ക്കു​ന്ന​ത് ഓ​ലി​യി​ലും. 25 പേ​ർ​ക്ക് ഇ​തി​ൽ ഒ​രേസ​മ​യം ഇതിൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യും.

മ​ഞ്ഞു​പെ​യ്യാ​ത്ത മാ​സ​ങ്ങ​ളി​ൽ കൃ​ത്രി​മ​മാ​യി മ​ഞ്ഞു​ണ്ടാ​ക്കി സ്കീ​യിം​ഗ് ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​ന്തോ​-ടി​ബ​റ്റ​ൻ അ​തി​ർ​ത്തിര​ക്ഷാ​സേ​ന​യു​ടെ പ​രി​ശീ​ല​നകേ​ന്ദ്ര​വും ഓ​ലി​യി​ലാ​ണ്. സ​മീ​പ​മാ​യി വ​ലി​യൊ​രു കൃ​ത്രി​മത​ടാ​ക​വും കാ​ഴ്ച​യു​ടെ വി​സ്മ​യ​മാ​ണ്.

സ്കീ​യിം​ഗ് കൂ​ടാ​തെ ട്ര​ക്കിം​ഗ് റൂ​ട്ടും ഇ​വി​ടെ​യു​ണ്ട്. അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ം ​ സംഭവിക്കുന്ന ഓ​ലി​യി​ൽ മ​ഞ്ഞി​ടി​ച്ചി​ൽ മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഭൂ​മി ഇ​ടി​ഞ്ഞു താ​ഴ​ലി​ൽ കേ​ബി​ൾ കാ​റി​ന്‍റെ ഒ​ന്നാം ന​ന്പ​ർ തൂ​ണി​ന്‍റെ അ​ടി​ത്ത​റ​യി​ൽ ശ​ക്ത​മാ​യ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് താ​ത്​കാ​ലി​ക​മാ​യി സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു.

തി​ള​ച്ചു​മ​റി​യു​ന്ന ത​പോ​വ​ൻ

ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് ചൂ​ടു നീ​രു​റ​വ പു​റ​ത്തേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന വി​സ്മ​യക്കാ​ഴ്ച​യു​ടെ ഇ​ട​മാ​ണ് ത​പോ​വ​ൻ. ജോ​ഷി​മ​ഠി​ൽനി​ന്ന് പ​തി​നാ​ലു കി​ലോ​മീ​റ്റ​ർ മാറിയാണ് ത​പോ​വ​ൻ. തീ​ർ​ത്തും വി​ജ​ന​മാ​യ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം. ത​ട്ടു​ത​ട്ടാ​യു​ള്ള മ​ല​ഞ്ചെ​രിവു​ക​ളി​ൽനി​ന്ന് തി​ള​ച്ചു​മ​റി​യു​ന്ന ചൂ​ടു​റ​വ പ​ത​ഞ്ഞൊ​ഴു​കി ധൗ​ലി​ഗം​ഗ​ ന​ദി​യി​ൽ പ​തി​ക്കു​ന്ന അ​ദ്ഭു​ത​ക്കാ​ഴ്ച​യാ​ണ് ഇ​വി​ടെ കാ​ണാ​നാ​വു​ക.

സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രും കൊ​ടും ചൂ​ടു​റ​വ​യി​ലേ​ക്ക് അ​രി തോ​ർ​ത്തി​ൽ കെ​ട്ടി​യി​ട്ട് വേ​വി​ക്കു​ക​യും മു​ട്ട പു​ഴു​ങ്ങി​ക്ക​ഴി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. അ​ഗ്നി​പ​ർ​വ​ത​ത്തി​ൽനി​ന്ന് ലാ​വ പു​റ​ത്തേ​ക്കൊ​ഴു​കി വ​രു​ന്ന​തി​നു സ​മാ​ന​മാ​ണ് ഈ ​പ്ര​തി​ഭാ​സം.

ഗ​ന്ധ​ക​ത്തി​ന്‍റെ അം​ശം കൂ​ടു​ത​ലു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​നി​രീ​ക്ഷ​ണം. ഉ​റ​വ​യി​ൽ​നി​ന്നു പു​റ​ന്ത​ള്ളു​ന്ന ച​ന്ദ​ന​നി​റ​മു​ള്ള മ​ണ്ണ് സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കോ​ച്ചി​വി​റ​യ്ക്കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന സു​ഖ​മാ​ണ് ഈ ​നീ​രൊ​ഴു​ക്ക് സ​മ്മാ​നി​ക്കു​ക. ഇതിൽ കു​ളി​ച്ചാ​ൽ ത്വ​ക്‌രോ​ഗ​ങ്ങ​ൾ മാ​റി​ക്കി​ട്ടു​മെ​ന്നാ​ണ് വി​ശ്വാ​സം. ഇ​വി​ടേ​ക്ക് ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ജോ​ഷി​മ​ഠി​ൽനി​ന്ന് ടാ​ക്സി വി​ളി​ച്ചു​ വേ​ണം ഇ​വി​ടെ​യെ​ത്താ​ൻ.

താ​ഴ്‌വ​ര​യി​ലെ പൂ​ക്കാ​ലം

പൂ​ക്ക​ളു​ടെ താ​ഴ്‌വ​ര എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ക​പ്ര​ശ​സ്ത​മാ​യ ‘വാ​ലി ഓ​ഫ് ഫ്ള​വേ​ഴ്സ്’ ഇ​വി​ടെ​യാ​ണു​ള്ള​ത്. പ്ര​കൃ​തി താ​നേ​യൊ​രു​ക്കു​ന്ന ഈ ​പൂ​ന്തോ​ട്ടം യു​നെ​സ്കോ​യു​ടെ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

89 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള പൂ​ക്ക​ളു​ടെ താ​ഴ്‌വ​ര​യി​ൽ മു​ന്നൂ​റി​ല​ധി​കം ഇ​ന​ത്തി​ൽ​പ്പെ​ട്ട പൂ​ച്ചെ​ടി​ക​ളാണു വ​ള​രു​ന്നത്. നി​റ​ത്തി​ലും വ​ലുപ്പ​ത്തി​ലും ആ​കൃ​തി​യി​ലും വ്യ​ത്യ​സ്ത​മാ​യ ചെ​ടി​ക​ളും പൂ​ക്ക​ളും. പൂ​ക്കൂട എ​ന്നു പ​റ​ഞ്ഞാ​ൽ പ​റ്റി​ല്ല, പൂ​മ​ല എ​ന്നു​ത​ന്നെ പ​റ​യേ​ണ്ടി​വ​രും ഈ ​താ​ഴ്‌വ​ര​ക​ളെ.

ഹി​മ​പ്പു​ലി, ഹി​മാ​ല​യ​ൻ ക​ര​ടി, ക​സ്തൂ​രി​മാ​ൻ തു​ട​ങ്ങി നി​ര​വ​ധി മൃ​ഗ​ങ്ങ​ളു​ടെ വാ​സ​സ്ഥ​ലം കൂ​ടി​യാ​ണി​വി​ടം. ജൂ​ലൈ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് പൂ​ക്ക​ളു​ടെ വ​സ​ന്ത​കാ​ലം. മ​റ്റു മാ​സ​ങ്ങ​ളി​ൽ ഇ​വി​ടം മ​ഞ്ഞ് മൂ​ടി​ക്കി​ട​ക്കും. ഇം​ഗ്ലീ​ഷ് പ​ർ​വ​താ​രോ​ഹ​ക​രാ​യ ഫ്രാ​ങ്ക് സ്മി​ത്ത്, ഹോ​ർ​ഡ് സ്വ​ർ​ത്ത് എ​ന്നി​വ​ർ 1931ൽ ​യാ​ദൃ​ച്ഛി​ക​മാ​യി ക​ണ്ടെ​ത്തി​യ ഒ​രു പ്ര​ദേ​ശ​മാ​ണി​ത്.

പു​ഷ്പാ​വ​തി ന​ദി ഈ ​മ​ല​യി​ടുക്കി​ലൂ​ടെ നു​ര​ഞ്ഞു​പ​ത​ഞ്ഞ് ഒ​ഴു​കു​ന്നു​ണ്ട്. ജോ​ഷി​മ​ഠി​ൽനി​ന്ന് 21 കി​ലോ​മീ​റ്റ​ർ മാറിയുള്ള ഗോ​വി​ന്ദ്ഘ​ട്ട് വ​രെ വാ​ഹ​ന​ത്തി​ലും തു​ട​ർ​ന്ന് 17 കി​ലോ​മീ​റ്റ​ർ മല നടന്നുകയറിയും വേ​ണം വാ​ലി ഓ​ഫ് ഫ്ള​വേ​ഴ്സ് പൂങ്കാവനക്കുന്നിലെത്താൻ.

ത​ടാ​ക​ക്ക​ര​യി​ൽ

സി​ക്ക് മ​ത​വി​ശ്വാ​സി​ക​ളു​ടെ പു​ണ്യ​സ്ഥ​ല​മാ​ണ് ഹേ​മ്കു​ണ്ഡ്. ഹേ​മ്കു​ണ്ഡ് സാ​ഹി​ബ് ജി​യു​ടെ ഗു​രു​ദ്വാ​ര​യാ​ണ് ഇ​വി​ടത്തെ പ്ര​ത്യേ​ക​ത. സി​ക്ക് മ​താ​ചാ​ര്യ​ന്മാ​രി​ൽ​പ്പെ​ട്ട പ​ത്താ​മ​ത്തെ ഗു​രു ഗോ​വി​ന്ദ് സിം​ഗ് പൂ​ർ​വ ജന്മ​ങ്ങ​ളി​ലൊ​ന്നി​ൽ ഹേ​മ​കു​ണ്ഡ് ത​ടാ​ക​ക്ക​ര​യി​ൽ ധ്യാ​നി​ച്ചി​രു​ന്ന​താ​യാ​ണ് വി​ശ്വാ​സം.

ഈ ​ത​ടാ​ക​ത്തി​ൽനി​ന്നാ​ണ് ഹി​മ​ഗം​ഗ എ​ന്ന അ​രു​വി​യുടെ ഉ​ത്ഭ​വം. വാ​ലി ഓ​ഫ് ഫ്ള​വേ​ഴ്സ് ദേ​ശീ​യോ​ദ്യാ​ന​ത്തി​ലേ​ക്ക് ഇ​വി​ടെ​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റേയു​ള്ളൂ. ഗോ​വി​ന്ദ്ഘ​ട്ട്‌വ​രെ വാ​ഹ​ന​ത്തി​ലും തു​ട​ർ​ന്ന് പ​തി​മൂ​ന്നു കി​ലോ​മീ​റ്റ​ർ ട്രക്കിം​ഗ് ചെ​യ്തും വേ​ണം ഹേ​മ്കു​ണ്ഡി​ലെ​ത്താ​ൻ.

മ​ഞ്ഞു​കാ​ല​ത്ത് ഗു​രു​ദ്വാ​ര മ​ഞ്ഞി​ൽ പു​ത​ഞ്ഞു​കി​ട​ക്കും. ശ്രീ​രാ​മ​ന്‍റെ സ​ഹോ​ദ​ര​ൻ ല​ക്ഷ്മ​ണ​ൻ യു​ദ്ധ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ഹേ​മ​കു​ണ്ഡ് തീ​ര​ത്ത് ധ്യാ​നി​ച്ച് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത​താ​യി വി​ശ്വാ​സ​മു​ണ്ട്. ല​ക്ഷ്മ​ണ​ൻ ധ്യാ​നി​ച്ച​തെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് ല​ക്ഷ്മ​ണ ക്ഷേ​ത്ര​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്.

സൈ​ന്യം കാ​വ​ലി​രി​ക്കു​ന്ന ക്ഷേ​ത്രം

ഹി​മാ​ല​യ​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ​തും വ​ർ​ഷ​ത്തി​ൽ ആ​റു മാ​സം മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന​തു​മാ​യ ക്ഷേ​ത്ര​മാ​ണ് ബ​ദ​രീനാ​ഥ്. ശ​ങ്ക​രാ​ചാ​ര്യ​ർ പ്ര​തി​ഷ്ഠ ന​ട​ത്തി​യ ഈ ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പൂ​ജാ​രി മ​ല​യാ​ളി​യാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. റാ​വി​ൻ​ജി എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പൂ​ജാ​രി​ക്ക് ഇ​വി​ടെ രാ​ജാ​വി​ന്‍റെ സ്ഥാ​ന​മാ​ണു​ള്ള​ത്.

വർഷത്തിലെ ആറ് മാസവും മ​ഞ്ഞി​ൽ മൂ​ടി​ക്കി​ട​ക്കു​ന്ന ഈ ​ക്ഷേ​ത്രം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ സുരക്ഷയിലാണ്. ന​വം​ബ​ർ അ​വ​സാ​നം ക്ഷേ​ത്രം അ​ട​യ്ക്കു​ക​യും മേ​യ് പ​കു​തി​യോ​ടെ തു​റ​ക്കു​ക​യും ചെ​യ്യും. സൂ​ര്യ​കു​ണ്ഡ് എ​ന്ന പേ​രി​ൽ ത​പോ​വ​നി​ൽ കാ​ണു​ന്ന ത​ര​ത്തി​ലു​ള്ള ചൂ​ട് നീ​രു​റ​വ ക്ഷേ​ത്ര​ത്തി​നു തൊ​ട്ടു​താ​ഴെ​യു​ണ്ട്. ഇ​തി​ൽ കു​ളി​ക്കാ​ം, തണുപ്പിൽനിന്ന് ആശ്വാസം തേടാം.

മ​ഞ്ഞു​മ​ല​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​മാ​യ അ​ള​ക​ന​ന്ദ ന​ദി​യു​ടെ തീ​ര​ത്താ​ണ് ബ​ദ​രീനാ​ഥ് ക്ഷേ​ത്രം. ജൈ​ന​മ​ത​ത്തി​ലും ഈ ​സ്ഥ​ലം പൂ​ജ്യ​മാ​ണ്. ഗൗ​രീ​ശ​ങ്ക​ർ, കൈ​ലാ​ഷ്, ബ​ദ​രീ​നാ​ഥ്, ന​ന്ദ, ദ്രോം​ഗി​രി, ന​ര​നാ​രാ​യ​ണ, ത്രി​ശൂ​ലി എ​ന്നീ എ​ട്ട് പ​ർ​വ​ത​നി​ര​ക​ൾ ഉ​ള്ള​തി​നാ​ൽ ജൈ​ന​മ​ത​ത്തി​ൽ ഹി​മാ​ല​യ​ത്തെ അ​ഷ്ട​പ​ദ് എ​ന്നും വി​ളി​ക്കു​ന്നുണ്ട്.

അ​വ​സാ​ന ഗ്രാ​മം

ബ​ദ​രീനാ​ഥി​ൽ​നി​ന്ന് നാ​ലു​ കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​തി​ർ​ത്തി​യി​ലെ അ​വ​സാ​ന ഇ​ന്ത്യ​ൻ ഗ്രാ​മം എ​ന്ന പേ​രി​ൽ പ്ര​ശ​സ്ത​മാ​ണ് മ​ന. ബ​ദ​രീ​നാ​ഥി​നു സ​മീ​പ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ന.

ആ​റു മാ​സം മ​ഞ്ഞി​ന​ടി​യി​ലാ​കു​ന്ന ഈ ​ഗ്രാ​മ​ത്തി​ലാ​ണ് വ്യാ​സ​ഗു​ഹ സ്ഥി​തി ചെ​യ്യു​ന്ന​ത്. വ്യാ​സ​ൻ മ​ഹാ​ഭാ​ര​തം ര​ചി​ച്ച​ത് ഈ ​ഗു​ഹ​യി​ൽവ​ച്ചാ​ണെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ആ​റു മാ​സ​ക്കാ​ല​മേ മ​ന​യി​ൽ മ​നു​ഷ്യ​വാ​സ​മു​ള്ളൂ. മ​ഞ്ഞു​വീ​ണു തു​ട​ങ്ങു​ന്പോ​ൾ ദേ​ശ​വാ​സി​ക​ൾ മ​ല​യി​റ​ങ്ങും. ഒ​രേസ​മ​യം ര​ണ്ടി​ട​ത്തു വീ​ടു​ക​ളു​ള്ള​വ​രാ​ണ് മ​ന നി​വാ​സി​ക​ൾ.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഹെ​ലി​പ്പാ​ഡും സൈ​നി​ക കേ​ന്ദ്ര​വും ഗ്രാ​മ​ത്തി​നു തൊ​ട്ടു​മു​ന്നി​ലാ​ണ്. ഇ​ന്തോ-​ടി​ബ​റ്റ് അ​തി​ർ​ത്തി​യി​ലെ ഈ ​ഗ്രാ​മം സ​ര​സ്വ​തീ ന​ദി​ക്ക​ര​യി​ലാ​ണ്. സ​ര​സ്വ​തീ ന​ദി​യും അ​ള​ക​ന​ന്ദ​യും കൂ​ടി​ച്ചേ​രു​ന്ന​ത് ഇ​വി​ടെ​വ​ച്ചാ​ണ്. മ​ന ഗ്രാ​മ​ത്തി​ൽ​നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് വ​സു​ന്ധ​ര വെ​ള്ള​ച്ചാ​ട്ട​ം.

400 അ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നു പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ വെ​ള്ള​ത്തി​ന് ഒൗ​ഷ​ധ​ഗു​ണ​മു​ണ്ടെ​ന്നാണു വി​ശ്വ​സം. ആ​റു കി​ലോ​മീ​റ്റ​ർ ന​ട​ന്നു വേ​ണം ഈ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ലെ​ത്താ​ൻ.

അ​രു​ണ്‍ ടോം