മദേഴ്സ് ഡേ
എ​ല്ലാ വ​ർ​ഷ​വും മേ​യ് മാ​സ​ത്തി​ലെ ര​ണ്ടാം ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ത് കൊ​ണ്ടാ​ടു​ന്ന​ത്. ടീ​ച്ചേ​ഴ്സ് ഡേ, ​വാ​ല​ന്‍റൈൻ​സ് ഡേ, ​വു​മ​ൻ​സ് ഡേ ​എ​ന്നി​വ​പോ​ലെ ത​ന്നെ​യാ​ണ് മ​ദേ​ഴ്സ് ഡേ​യും.

ഇ​തി​ന്‍റെ​യെ​ല്ലാം പു​റ​കി​ൽ ഒ​രു കാ​ര്യ​വും ഉ​ദ്ദേ​ശ​വും ഉ​ണ്ട്. മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളെ​പ്പോ​ലെ ഇ​ത് ഇ​വി​ട​ങ്ങ​ളി​ൽ അ​ത്ര പ്ര​ചാ​ര​ത്തി​ൽ ആ​യി​ട്ടി​ല്ല എ​ങ്കി​ലും വ​ട​ക്കേ ഇ​ന്ത്യ​യി​ലും പു​റം​രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് കാ​ര്യ​മാ​യി​ത്ത​ന്നെ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. അ​മ്മ​മാ​ർ​ക്കു മാ​ത്ര​മാ​യി ഒ​രു ദി​വ​സം മാ​റ്റി​വ​യ്ക്കു​വാ​ൻ കാ​ര​ണ​മാ​യ​ത് അ​വ​രു​ടെ ക​ള​ങ്ക​മ​റ്റ​സ്നേ​ഹ​വും പ​രി​പാ​ല​ന​വും ക​രു​ത​ലും എ​ല്ലാം ആ​ണ്.
ത​ന്‍റെ ഒ​രു കു​ഞ്ഞ് ജ​നി​ച്ചു വീ​ഴു​ന്ന ആ ​നി​മി​ഷം​തൊ​ട്ട് അ​വ​ർ കൊ​ടു​ക്കു​ന്ന സ്നേ​ഹ​ത്തി​നാ​ലാ​ണ് ത​ന്‍റെ മ​ക്ക​ൾ​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന ത്യാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ ഒ​രു ക​ണ​ക്കും സൂ​ക്ഷി​ക്കാ​റി​ല്ല.

അ​തു​പോ​ലെ മ​ക്ക​ൾ​ക്ക് എ​ത്ര പ്രാ​യ​മാ​യാ​ലും ആ ​സ്നേ​ഹ​ത്തി​ന്‍റെ അ​ള​വി​ന് ഒ​രു കു​റ​വും വ​രു​ത്താ​റി​ല്ല. ഇ​ങ്ങ​നെ​യു​ള്ള അ​മ്മ​മാ​രോ​ട് ത​ങ്ങ​ളു​ടെ ക​ട​പ്പാ​ടും സ്നേ​ഹ​വും ആ​ദ​ര​വും ശ​രി​യാ​യ രീ​തി​യി​ൽ പ്ര​ക​ടി​പ്പി​ക്കാ​ൻ പ​റ്റി​യ ദി​വ​സ​മാ​ണി​ത്.

മ​ദേ​ഴ്സ് ഡേ ​എ​പ്പോ​ഴും ഒ​രു ഞാ​യ​റാ​ഴ്ച​യാ​യ​തു​കൊ​ണ്ട് വീ​ട്ടി​ൽ​നി​ന്ന് മാ​റി​ത്താ​മ​സി​ക്കു​ന്ന മ​ക്ക​ൾ എ​ല്ലാം അ​ന്ന് അ​മ്മ​യെ കാ​ണാ​നെ​ത്തും. അ​വ​ര​വ​രു​ടെ സാ​ന്പ​ത്തി​ക​സൗ​ക​ര്യം​പോ​ലെ അ​മ്മ​യ്ക്കു​വേ​ണ്ടി അ​വ​ർ പ​ല​തും വാ​ങ്ങി​ക്കൊ​ണ്ടു​വ​രും. മ​ക്ക​ൾ​ക്ക് അ​മ്മ​യെ ഓർമിക്കാ​ൻ ഈ ​ദി​വ​സം​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല.

ആ​ദ്യ​മാ​യി​ട്ട് ഇ​ത് അ​മേ​രി​ക്ക​യി​ൽ തു​ട​ങ്ങി​യ​ത് 1905-ൽ ​ആ​ണ്. ആ ​കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്ന ഒ​രു സമാധാന പ്രവർത്തക ആ​യി​രു​ന്നു അന്ന ജാർവിസ്. ഇ​വ​രു​ടെ മ​ര​ണ​ശേ​ഷം ഇ​വ​രെ സമൂഹം ആദരിക്കണമെന്നാവശ്യപ്പെട്ട് അവരുടെ മകൾ രംഗത്തെത്തി. അ​തി​ന്‍റെ ഫ​ല​മാ​യി​ അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വുഡ്റോ വിൽസൺഎ​ല്ലാ അ​മ്മ​മാ​ർ​ക്കും വേ​ണ്ടി മാതൃദിനം പ്രഖ്യാപിച്ചു. മേ​യി​ലെ ര​ണ്ടാം ഞാ​യ​റാ​ഴ്ച എ​ന്നു​ള്ള തീ​യ​തി​യും ഉ​റ​പ്പി​ച്ചു. അ​ങ്ങ​നെ അ​ന്നു മു​ത​ൽ ഈ ​തീയ​തി​ക്കാ​ണ് അ​വി​ട​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ.

ഇ​തു മ​ന​സി​ൽ​ക​ണ്ടു​കൊ​ണ്ട് പ​ല ബി​സി​ന​സു​കാ​ർ​ക്കും ഗു​ണ​മു​ണ്ടാ​യി. മ​ദേ​ഴ്സ് ഡേ​യ്ക്കു പ​റ്റി​യ ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് അ​ടി​ച്ച് വി​ല്പ​ന തു​ട​ങ്ങി. മ​റ്റു ക​ച്ച​വ​ട​ക്കാ​രും ഇ​തി​ൽ​നി​ന്നു ലാ​ഭം​കൊ​യ്തു. അ​ന്ന് അ​മ്മ​മാ​ർ​ക്ക് പൂ​ക്ക​ൾ കൊ​ണ്ട​ഭി​ഷേ​ക​മാ​യി​രി​ക്കും.

അ​വി​ടെ കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും ഇ​തി​നെ​പ്പ​റ്റി അ​റി​യാം. സ്കൂ​ളി​ൽ മ​ദേ​ഴ്സ് ഡേ​ക്കു​ള്ള ഗ്രീ​റ്റിം​ഗ് കാ​ർ​ഡ് ഉ​ണ്ടാ​ക്കാ​ൻ പ​ഠി​പ്പി​ക്കും. വീ​ട്ടി​ൽ മു​തി​ർ​ന്ന കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഭ​ക്ഷ​ണം പാ​കം​ചെ​യ്യും. ഉ​ണ​രു​ന്പോ​ൾ ബെ​ഡ്കോ​ഫി​യും കൊ​ണ്ട് അ​മ്മ​യെ വി​ളി​ച്ചു​ണ​ർ​ത്തും. വാ​ല​ന്‍റൈൻ​സ് ഡേ ​ആ​ഘോ​ഷി​ക്കു​ന്ന ഒ​രു റൊ​മാ​ന്‍റി​ക് മൂ​ഡി​ൽ അ​ല്ല ഈ ​ആ​ഘോ​ഷം. ഇ​തി​ന്‍റെ സ്റ്റൈ​ൽ ഒ​ന്നു​വേ​റെ​യാ​ണ്. അ​ന്ന​ത്തെ ദി​വ​സം ഫോ​ണു​ക​ൾ നി​ർ​ത്താ​തെ അ​ടി​ക്കും. ഹാ​പ്പി മ​ദേ​ഴ്സ് ഡേ, ​വി ലൗ​വ് യു ​മാം. എ​ന്ന ഒ​രേ ലൈ​ൻ മാ​ത്ര​മേ ആ​വ​ർ​ത്തി​ച്ച് കേ​ൾ​ക്കാ​റു​ള്ളൂ. പ്ര​ധാ​ന​പ്പെ​ട്ട ക​ട​ക​ളി​ൽ എ​ല്ലാം ഒ​രാ​ഴ്ച മു​ന്പ് തി​ര​ക്ക് തു​ട​ങ്ങും. അ​മ്മ​യ്ക്കു പ​റ്റി​യ സ​മ്മാ​ന​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നു​വേ​ണ്ട അ​ങ്ങ​നെ പ​ല​തും. പി​ന്നെ പൂ​ക്ക​ളും ബൊ​ക്കെ​ക​ളും ധാ​രാ​ളം.

ഇ​തു​കൊ​ണ്ടു മാ​ത്രം ആ​യി​ല്ല. പ​ല​രും അ​മ്മ​യെ​യും കൂ​ട്ടി ന​ല്ല ഹോ​ട്ട​ലി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കും. പി​ന്നെ ഒ​ത്തെ​ങ്കി​ൽ ഒ​രു സി​നി​മ കാ​ണി​ക്കാ​നും കൊ​ണ്ടു​പോ​കും. അ​മ്മ​മാ​ർ​ക്ക് അ​ന്നു കം​പ്ലീ​റ്റ് റി​ലാ​ക്സേ​ഷ​ൻ ത​ന്നെ.

യു​എ​സി​ൽ മാ​ത്ര​മ​ല്ല, മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് ആ​ച​രി​ക്കു​ന്നു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ തീ​യ​തി​ക്ക് വ്യ​ത്യാ​സം വ​രും. പ​ക്ഷേ ആ​ഘോ​ഷ​ങ്ങ​ൾ എ​ല്ലാം അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി​ത്ത​ന്നെ.

ചൈ​ന​യി​ൽ ആ​ണെ​ങ്കി​ൽ ഇ​ത് വേ​റൊ​രു സ്പെ​ഷ​ൽ കാ​ര്യം​കൂ​ടി ചെ​യ്യും. മ​രി​ച്ചു​പോ​യ അ​മ്മ​മാ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ​യും മ​റ​ക്കാ​റി​ല്ല. അ​മ്മ​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​വും വീ​ഞ്ഞും ആ​യി​അ​വ​രു​ടെ ശ​വ​കു​ടീ​ര​ത്തി​ൽ പോ​യി കു​ന്പി​ട്ട് കാ​ഴ്ച​വ​യ്ക്കും. മ​രി​ച്ച​വ​രാ​ണെ​ങ്കി​ലും അ​വ​രു​ടെ ആ​ത്മാ​വ് ഇ​വ​ർ​ക്ക് അ​നു​ഗ്ര​ഹം കൊ​ടു​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

നേ​പ്പാ​ളി​ൽ ഹൈന്ദവ ആചാര പ്ര​കാ​ര​മാ​ണ് ന​ട​ത്തു​ന്ന​ത്. വൈശാഖ മാ​സ​ത്തി​ലെ പൗർണമി ദി​വ​സം സ്ത്രീ​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പൂ​ജ​യു​ണ്ട്. ഇ​ന്ത്യ​യി​ൽ ഇ​ത് ഒ​രു മ​ത​പ​ര​മാ​യ ച​ട​ങ്ങ​ല്ല.
എ​ന്നാ​ൽ മേ​യ് മാ​സ​ത്തി​ലെ ര​ണ്ടാം ഞാ​യ​റാ​ഴ്ച ഇ​തി​നാ​യി​ട്ട് ഒ​രു​ങ്ങു​ന്ന​വ​ർ വ​ലി​യ പ​ട്ട​ണ​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി​ട്ടു​ണ്ട്. താ​മ​സി​യാ​തെ എ​ല്ലാ​യി​ട​ത്തും എ​ത്തും എ​ന്നു വി​ശ്വ​സി​ച്ച് കാ​ത്തി​രി​ക്കാം.

ഓ​മ​ന ജേ​ക്ക​ബ്