Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Authors - കോഴിക്കോട് ബ്യൂറോ

കോഴിക്കോട് ബ്യൂറോ

6 ARTICLES

Written Articles

Kerala

ഇത് കണ്ടാൽ നിങ്ങൾ ഛർദിക്കും; കേക്ക് നിർമാണത്തിന് പുഴുവരിച്ചതും ചീഞ്ഞതുമായ മുട്ടകൾ
കോഴിക്കോട്: ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് തയാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി ചീഞ്ഞതും പുഴുവരിക്കുന്നതുമായ മുട്ടകൾ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളായ പുനത്തിൽ, പിയു എഗ്സ്റ്റോൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമാണ യൂണിറ്റുകൾക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ഇത്തരം മുട്ടകൾ എസി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിക്കും. സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടൊപ്പം, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 പ്രകാരം അഡ്ജുഡിക്കേഷൻ നടപടികളും ആരംഭിക്കും. സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മാത്രം ഉത്തരവാദിത്വമല്ല; ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും സംഭരിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് പറഞ്ഞു. കുന്നമംഗലം ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ. എ.പി.അനു എ.പി, എലത്തൂർ ഫുഡ്‌ സേഫ്റ്റി ഓഫീസർ സി.എ. വിമൽ അസിസ്റ്റന്‍റ് ബിജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
November 24, 2026

Kerala

പെരിങ്ങളത്തെ വര്‍ക്ക്‌ഷോപ്പിലെ തീപിടിത്തം: 20 ലക്ഷം രൂപയിലേറെ നഷ്ടം, കാരണം തേടി പൊലിസ്
കോഴിക്കോട്: കുന്നമംഗലം പെരിങ്ങളത്ത് മില്‍മ ഹെഡ് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് കടയിലും വര്‍ക്ക്ഷോപ്പിലുമുണ്ടായ തീപിടിത്തത്തിന്‍റെ കാരണം തേടി പൊലിസ്. ഇരുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ബൈക്കുകളും സ്‌കൂട്ടറുകളും ഉള്‍പ്പെടെ ഏകദേശം 13 വാഹനങ്ങളും സ്‌പെയര്‍ പാര്‍ട്‌സ് കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനസാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് നിഗമനം. ബാഹ്യ ഇടപെടലുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അഗ്‌നിക്കിരയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 20 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. അര്‍ധരാത്രിയോടെ വര്‍ക്ക്ഷോപ്പിനുള്ളില്‍ നിന്ന് കനത്ത പുകയും തീനാളങ്ങളും ഉയരുന്നത് പ്രദേശവാസികളുടെയും ഇതുവഴി സഞ്ചരിച്ചിരുന്ന വാഹനയാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അപകടം കണ്ടയുടന്‍ നാട്ടുകാര്‍ ഓടിക്കൂടി പ്രാഥമികമായി തീ അണയ്ക്കാന്‍ ശ്രമം നടത്തി. എന്നാല്‍ കടയ്ക്കുള്ളില്‍ ഓയിലും വേഗത്തില്‍ തീപിടിക്കുന്ന മറ്റ് വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നു. വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള യൂണിറ്റ് ഒന്നര മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരുന്ന വാഹനങ്ങളുടെ ടാങ്കുകളില്‍ പെട്രോള്‍ ഉള്‍പ്പെടെയുള്ള ഇന്ധനം ഉണ്ടായിരുന്നത് തീ നിയന്ത്രണവിധേയമാക്കുന്നതിന് വലിയ വെല്ലുവിളിയായി. പിന്നീട് മുക്കം, മാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടി മൂന്ന് ഫയര്‍ യൂണിറ്റുകള്‍ കൂടി എത്തിയാണ് തീയണച്ചത്. സമീപത്തെ ഹോട്ടലിലേക്കും ഫര്‍ണിച്ചര്‍ കടയിലേക്കും തീ പടരാതെ അഗ്നിരക്ഷാസേന നടത്തിയ ദൗത്യം വിജയിച്ചു. അല്ലെങ്കില്‍ വലിയ ദുരന്തം സംഭവിച്ചേനെ.
November 23, 2026

Kerala

പിരിച്ചുവിടപ്പെട്ട മലബാര്‍ മില്‍മ ഭരണസമിതി ചൊവ്വാഴ്ച വീണ്ടും ഭരണമേറ്റെടുക്കും
കോഴിക്കോട്: മലബാര്‍ മില്‍മ യൂണിയന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ചെയര്‍മാന്‍ കെ.എസ്. മണിയുടെ നേതൃത്വത്തിലുള്ള മലബാര്‍ മില്‍മ ഭരണസമിതി നാളെ വീണ്ടും ഭരണമേറ്റെടുക്കും. പെരിങ്ങളത്തെ മില്‍മ ഹെഡ് ഓഫീസിനു സമീപത്തെ ഡയറിക്കു മുമ്പില്‍ രാവിലെ പത്തു മണിയോടെ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍, ക്ഷീര സംഘം പ്രസിഡന്റുമാര്‍ എന്നിവര്‍ ഒത്തു ചേരും. തുടര്‍ന്ന് പ്രകടനമായി ഹെഡ് ഓഫീസിലേക്ക് നീങ്ങി ചെയര്‍മാനും അംഗങ്ങളും ഭരണച്ചുമതല ഏറ്റെടുക്കും. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിരിച്ചുവിടല്‍ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. അന്വേഷണ സംഘത്തിന് തെളിവുകളും രേഖകളും ശേഖരിക്കാന്‍ 10 ദിവസം കൂടി അനുവദിച്ച കോടതി, ഇതിനു ശേഷം ഈ മാസം 24നകം ഭരണസമിതി പുനഃസ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് കെ.എസ്. മണി അടക്കമുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചകളും ആരോപിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് ഭരണസമിതിയെ പിരിച്ചുവിട്ടത്. എന്നാല്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും സഹകരണ നിയമത്തിലെ നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് നടപടിയെടുത്തതെന്ന് നിരീക്ഷിച്ചാണ് കോടതി പിരിച്ചുവിടല്‍ റദ്ദാക്കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭരണസമിതിക്ക് ദൈനംദിന ഭരണകാര്യങ്ങള്‍ മാത്രമേ നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും തുടര്‍ന്ന് ഒരു മാസത്തിനകം നിയമപരമായ നടപടികള്‍ പാലിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.
November 23, 2026

Kerala

'അധികാരത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല': മുഹമ്മദ് റിയാസ് എംഎല്‍എ
കോഴിക്കോട്: കാലടി സര്‍വകലാശാല വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. അധികാരത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായി സമരം ചെയ്തതിന്‍റെ പേരില്‍ പുറത്തുനിര്‍ത്തപ്പെട്ട കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധി, യുഡിഎഫ് സര്‍ക്കാരിന്‍റെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്. സമരത്തെ അപരിഷ്‌കൃതമെന്ന് അധിക്ഷേപിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവര്‍ത്തിച്ച വിസിക്കും കോടതിയുടെ വിധി കൃത്യമായ മറുപടിയാണ് 83 ദിവസം വിദ്യാര്‍ഥികളെ പഠനത്തില്‍നിന്ന് അകറ്റിനിര്‍ത്തിയ അധികാരദുര്‍വിനിയോഗത്തിനും അടിച്ചമര്‍ത്തലിനുമെതിരെ സമരം ചെയ്ത് നീതി നേടിയ സഖാക്കള്‍ തെളിയിച്ചതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
November 23, 2026

Kerala

കാലടി സര്‍വകലാശാല: കോടതിവിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി റോജി എം. ജോണ്‍
കോഴിക്കോട്: കാലടി സര്‍വകലാശാല വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. സര്‍വകലാശാല അവരുടെ ചട്ടങ്ങള്‍ പ്രകാരമാണ് നടപടി എടുത്തത്. അതിനെതിരേയുണ്ടായ കോടതി വിധി അംഗീകരിക്കുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ അവര്‍ സര്‍ക്കാരിനെ സമീപിച്ചില്ലെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോടു പറഞ്ഞു.
November 23, 2026

Kerala

മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മുക്കം പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. ടിവിഎസ് ഷോറൂമിന് മുൻവശം ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
November 23, 2026
Corehub Up