ചാ​ര​വൃ​ത്തി: അ​റ​സ്റ്റി​ലാ​യ യുട്യൂ​ബ​ർ​ക്ക് ജ്യോ​തി മ​ൽ​ഹോ​ത്ര​യു​മാ​യി അ​ടു​ത്ത​ബ​ന്ധം
ചാ​ര​വൃ​ത്തി: അ​റ​സ്റ്റി​ലാ​യ യുട്യൂ​ബ​ർ​ക്ക്  ജ്യോ​തി മ​ൽ​ഹോ​ത്ര​യു​മാ​യി അ​ടു​ത്ത​ബ​ന്ധം
Thursday, June 5, 2025 2:29 AM IST
ച​​​​ണ്ഡീഗ​​​​ഡ്: പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​വേ​​​​ണ്ടി ചാ​​​​ര​​​​വൃ​​​​ത്തി ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ യൂ​​​​ട്യൂ​​​​ബ​​​​ർ​​​​ക്ക് സ​​​​മാ​​​​ന കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ ഇ​​​​ൻ​​​​ഫ്ലൂ​​​​ൻ​​​​സ​​​​ർ ജ്യോ​​​​തി മ​​​​ൽ​​​​ഹോ​​​​ത്ര​​​​യു​​​​മാ​​​​യി അ​​​​ടു​​​​ത്ത​​​​ബ​​​​ന്ധം.

പ​​​​ഞ്ചാ​​​​ബ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യൂ​​​​ട്യൂ​​​​ബ​​​​ർ ജ​​​​സ്ബീ​​​​ർ സിം​​​​ഗ് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​വു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

ചാ​​​​ര​​​​വൃ​​​​ത്തി ആ​​​​രോ​​​​പി​​​​ച്ച് അ​​​​ടു​​​​ത്തി​​​​ടെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നു​​​​മാ​​​​യി ഇ​​​​യാ​​​​ൾ ബ​​​​ന്ധ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​താ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള മൂ​​​​ന്നു സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ൽ പാ​​​​ക് ക​​​​ര​​​​സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ക​​​​ണ്ടി​​​​രു​​​​ന്ന​​​​താ​​​​യും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.


മൊ​​​​ഹാ​​​​ലി കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ജ​​​​സ്ബീ​​​​ർ സിം​​​​ഗി​​​​നെ മൂ​​​​ന്ന് ദി​​​​വ​​​​സ​​​​ത്തെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു. രൂ​​​​പ്‌​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മ​​​​ഹ്‌​​​​ലാ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ് ജ​​​​സ്ബീ​​​​ർ. ‘ജാ​​​​ൻ മ​​​​ഹ​​​​ൽ’ എ​​​​ന്ന ജ​​​​സ്ബീ​​​​റി​​​​ന്‍റെ യൂ​​​​ട്യൂ​​​​ബി​​​​ന് 1.1 ദ​​​​ശ​​​​ല​​​​ക്ഷം സ​​​​ബ്‌​​​​സ്‌​​​​ക്രൈ​​​​ബ​​​​ർ​​​​മാ​​​​രു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.