‘തഗ് ലൈഫ്’ കാണാൻ ആരാധകർ ബംഗളൂരുവിൽനിന്നു തമിഴ്നാട്ടിൽ
‘തഗ് ലൈഫ്’ കാണാൻ ആരാധകർ ബംഗളൂരുവിൽനിന്നു തമിഴ്നാട്ടിൽ
Friday, June 6, 2025 2:33 AM IST
ചെ​​​​ന്നൈ: മു​​​​പ്പ​​​​തി​​​​യെ​​​​ട്ടു​​​​ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​പ്പു​​​​റം മ​​​​ണി​​​​ര​​​​ത്ന​​​​വും ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നും ഒ​​​​ന്നി​​​​ച്ച ത​​​​ഗ് ലൈ​​​​ഫ് സി​​​​നി​​​​മ​​​​യു​​​​ടെ ആ​​​​ദ്യ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ആ​​​​രാ​​​​ധ​​​​ക​​​​ർ ഇ​​​​ന്ന​​​​ലെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്ന് 42 കി​​​​ലോ​​​​മി​​​​റ്റ​​​​ർ അ​​​​ക​​​​ലെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഹൊ​​​​സൂ​​​​രി​​​​ലെ​​​​ത്തി.

ത​​​​ഗ് ലൈ​​​​ഫി​​​​ന് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ വ​​​​ൻ വ​​​​ര​​​​വേ​​​​ൽ​​​​പ്പാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ഫാ​​​​ൻ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ൾ പ​​​​ട​​​​ക്കം പൊ​​​​ട്ടി​​​​ച്ചും സി​​​​നി​​​​മ​​​​യു​​​​ടെ ക​​​​ട്ടൗ​​​​ട്ടി​​​​ൽ മാ​​​​ല ചാ​​​​ർ​​​​ത്തി​​​​യും പാ​​​​ല​​​​ഭി​​​​ഷേ​​​​കം ന​​​​ട​​​​ത്തി​​​​യും ആ​​​​ദ്യദി​​​​ന​​​​ത്തി​​​​ലെ ആ​​​​ദ്യപ്ര​​​​ദ​​​​ർ​​​​ശ​​​​നം ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി. 1987ലാ​​​​ണ് മ​​​​ണി​​​​ര​​​​ത്ന​​​​വും ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​നും ഒ​​​​ന്നി​​​​ച്ച ‘നാ​​​​യ​​​​ക​​​​ൻ’ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്.

ക​​​​ന്ന​​​​ഡ ഭാ​​​​ഷ ത​​​​മി​​​​ഴ് ഭാ​​​​ഷ​​​​യി​​​​ൽ​​​​നി​​​​ന്ന് ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്ന ക​​​​മ​​​​ൽ ഹാ​​​​സ​​​​ന്‍റെ അ​​​​ടു​​​​ത്തി​​​​ടെ​​​​യു​​​​ള്ള പ്ര​​​​സ്താ​​​​വ​​​​ന ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ വി​​​​വാ​​​​ദ​​​​ത്തി​​​​നു തി​​​​രി​​​​കൊ​​​​ളു​​​​ത്തി​​​​യി​​​​രു​​​​ന്നു. രാ​​​​ഷ്‌​​​​ട്രീ​​​​യ ക​​​​ക്ഷി​​​​ക​​​​ളും ക​​​​ർ​​​​ണാ​​​​ട​​​​ക ഫി​​​​ലിം ചേം​​​​ബ​​​​റും ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ൻ മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു രം​​​​ഗ​​​​ത്തെ​​​​ത്തി. എ​​​​ന്നാ​​​​ൽ, മാ​​​​പ്പു പ​​​​റ​​​​യി​​​​ല്ലെ​​​​ന്ന് ക​​​​മ​​​​ൽ ഹാ​​​​സ​​​​ൻ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്തു.


കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ ഇ​​​​ന്ന​​​​ലെ ക​​​​മ​​​​ൽ​​​​ഹാ​​​​സ​​​​ന്‍റെ ആ​​​​രാ​​​​ധ​​​​ക​​​​ർ മ​​​​ന്നി​​​​പ്പു കേ​​​​ട്ക മു​​​​ടി​​​​യാ​​​​ത് (മാ​​​​പ്പു പ​​​​റ​​​​യി​​​​ല്ല) എ​​​​ന്നെ​​​​ഴു​​​​തി​​​​യ ടീ ​​​​ഷ​​​​ർ​​​​ട്ട് ധ​​​​രി​​​​ച്ചാ​​​​ണ് തിയ​​​​റ്റ​​​​റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ഇ​​​​ന്ന​​​​ലെ ത​​​​ഗ് ലൈ​​​​ഫ് റി​​​​ലീ​​​​സ് ചെ​​​​യ്തു.

തൃ​​​​ഷ കൃ​​​​ഷ്ണ​​​​നും അ​​​​ഭി​​​​രാ​​​​മി​​​​യും നാ​​​​സ​​​​റും ചി​​​​ത്ര​​​​ത്തി​​​​ൽ പ്ര​​​​മു​​​​ഖ വേ​​​​ഷ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്നു​​​​ണ്ട്. ഗാ​​​​ന​​​​ങ്ങ​​​​ൾ ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് എ.​​​​ആ​​​​ർ. റ​​​​ഹ്‌​​​​മാ​​​​നാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.