കമൽ ഹാസൻ പത്രിക സമർപ്പിച്ചു
കമൽ ഹാസൻ പത്രിക സമർപ്പിച്ചു
Saturday, June 7, 2025 1:48 AM IST
ചെ​​ന്നൈ: മ​​ക്ക​​ൾ നീ​​തി മ​​യ്യം അ​​ധ്യ​​ക്ഷ​​നും വി​​ഖ്യാ​​ത ന​​ട​​നു​​മാ​​യ ക​​മ​​ൽ ഹാ​​സ​​ൻ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

ഡി​​എം​​കെ​​യു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ക​​മ​​ൽ ഹാ​​സ​​ൻ മ​​ത്സ​​രി​​ക്കു​​ന്ന​​ത്. ഡി​​എം​​കെ​​യു​​ടെ മൂ​​ന്നും അ​​ണ്ണാ ഡി​​എം​​കെ​​യു​​ടെ ര​​ണ്ടും സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ഇ​​ന്ന​​ലെ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

ആ​​റു സീ​​റ്റി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ക. മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ല്ലെ​​ങ്കി​​ൽ ക​​മ​​ൽ​​ ഹാ​​സ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​റു പേ​​രും എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടും. തി​​ങ്ക​​ളാ​​ഴ്ച​​യാ​​ണ് പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ദി​​വ​​സം.


ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് ക​​മ​​ൽ ഹാ​​സ​​ൻ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത്. പ്ര​​ശ​​സ്ത എ​​ഴു​​ത്തു​​കാ​​രി സ​​ൽ​​മ​​യും (റു​​ഖ​​യ്യ മാ​​ലി​​ക്) ഡി​​എം​​കെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.