സാന്പത്തിക സമ്മർദത്തിൽ സാധാരണക്കാരെല്ലാം പ്രയാസപ്പെടുന്നു: രാഹുൽ
സാന്പത്തിക സമ്മർദത്തിൽ സാധാരണക്കാരെല്ലാം പ്രയാസപ്പെടുന്നു: രാഹുൽ
Friday, June 6, 2025 2:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​രും സാ​​​ന്പ​​​ത്തി​​​ക പ്ര​​​യാ​​​സ​​​ത്തി​​​ലാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

രാ​​​ജ്യം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​സ​​​മ്മ​​​ർ​​​ദം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ക​​​ണ​​​ക്കു​​​ക​​​ൾ പ​​​ങ്കു​​​വ​​​ച്ചാ​​​ണ് രാ​​​ഹു​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​മാ​​​യ എ​​​ക്സി​​​ൽ വി​​​ഷ​​​യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളു​​​ടെ​​​യും വി​​​ല്പ​​​ന​​​യി​​​ലെ ഇ​​​ടി​​​വ് വ്യ​​​ക്ത​​​മാ​​​ക്കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​യും രാ​​​ഹു​​​ൽ വി​​​മ​​​ർ​​​ശി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന 17 ശ​​​ത​​​മാ​​​ന​​​വും കാ​​​റു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന 8.6 ശ​​​ത​​​മാ​​​ന​​​വും കു​​​റ​​​ഞ്ഞെ​​​ന്ന് രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മൊ​​​ബൈ​​​ൽ വ്യാ​​​പാ​​​രം ഏ​​​ഴു ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണു കു​​​റ​​​ഞ്ഞ​​​ത്.

മ​​​റു​​​വ​​​ശ​​​ത്ത് ചെ​​​ല​​​വു​​​ക​​​ളും ക​​​ട​​​ങ്ങ​​​ളും വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. വീ​​​ട്ടു​​​വാ​​​ട​​​ക​​​യും ആ​​​ഭ്യ​​​ന്ത​​​ര പ​​​ണ​​​പ്പെ​​​രു​​​പ്പ​​​വും വി​​​ദ്യാ​​​ഭ്യാ​​​സ​​​വു​​​മ​​​ട​​​ക്ക​​​മു​​​ള്ള മി​​​ക്ക​​​തി​​​ന്‍റെ​​​യും ചെ​​​ല​​​വ് വ​​​ർ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ്ഥി​​​തി​​​വി​​​വ​​​ര ക​​​ണ​​​ക്കു​​​ക​​​ൾ ക​​​ള്ളം പ​​​റ​​​യി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.


ശ​​​രി​​​യാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കു​​​ന്ന, സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന, ദൈ​​​നം​​​ദി​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ യാ​​​ഥാ​​​ർ​​​ഥ്യ​​​മു​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണു ന​​​മു​​​ക്കു വേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ല്ലാ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു സ​​​ർ​​​ക്കാ​​​രാ​​​ണ് ന​​​മു​​​ക്ക് ആ​​​വ​​​ശ്യ​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ചി​​​ല മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കു​​​വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്ക​​​രു​​​തെ​​​ന്നും രാ​​​ഹു​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.