Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പേടിയുടെ മതിലുകൾ തകർക്കുന്ന പാട്ടുകാരൻ
റാപ്പർമാർ അരങ്ങുവാഴുന്ന കാലമാണ്. ആരാധകരുടെ പ്രിയപ്പെട്ട വേടനും മലയാളി വേരുകളുമായി ലോകത്തേക്കു വളർന്ന ഹനുമാൻകൈൻഡുമെല്ലാം വാർത്തകളിൽനിറയുന്പോൾ ഇതാ ഒരു റാപ്പർ അമേരിക്കയിൽനിന്ന് പാട്ടുമായി ഇന്ത്യയിലെത്തുന്നു- ട്രവിസ് സ്കോട്ട്. ആൾ നിസാരക്കാരനല്ല...
നിങ്ങളെക്കൊണ്ട് എന്താണു പ്രയോജനം? നിങ്ങളിവിടെ എന്തുചെയ്യും?
മാധ്യമപ്രവർത്തകർ ഇതുപോലുള്ള ചോദ്യംചോദിച്ചാൽ നമ്മുടെ നാട്ടിലെ പല സെലിബ്രിറ്റികളുടെയും പ്രതികരണം എന്താവുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. അമേരിക്കൻ റാപ്പർ ട്രവിസ് സ്കോട്ടിനോട് ഒരഭിമുഖകാരൻ ഈ ചോദ്യങ്ങൾ ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു:
പ്രചോദിപ്പിക്കാനാണ് ഞാനിവിടെയുള്ളത്. പേടിയുടെ വൻമതിലുകളെ മുട്ടിത്തകർക്കാൻ. അപരിചിതമായ കാര്യങ്ങളെ തുറന്നുകാട്ടാൻ ഞാൻ എന്നും മുൻനിരയിലുണ്ട്. ആളുകൾക്ക് അവർ ചെയ്യാൻ ആഗ്രഹിക്കുന്ന ഏറ്റവും മഹത്തായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നു മനസിലാക്കിക്കാൻ ഞാൻ വഴികൾ തുറന്നിടുന്നു.
-ആഹാ, എന്തൊരു സുന്ദരമായ മറുപടി എന്നു തോന്നുന്നുണ്ടാവും. ശരിയാണ്. പ്രചോദനവും പോസിറ്റിവിറ്റിയുമൊക്കെയുണ്ട്. എന്നാൽ ദ്വേഷ്യംവന്നാൽ ആളു മഹാ അലന്പാണ്. കഴിഞ്ഞവർഷം രണ്ടുതവണയാണ് പോലീസ് അറസ്റ്റുചെയ്തത്. പാരിസിലെ ആഡംബര ഹോട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി അടിയുണ്ടാക്കിയതിനും, അതിനുമുന്‍പ് മദ്യപിച്ച് ലക്കുകെട്ട് ഒരു യാത്രാ ബോട്ടിൽ അതിക്രമിച്ചുകയറി ശല്യമുണ്ടാക്കിയതിനും.
കലാകാരന്മാരിൽ ചിലരൊക്കെ പെരുമാറ്റ വൈചിത്ര്യമുള്ളവരാണെന്നുപറഞ്ഞ് ആശ്വസിക്കേണ്ടിവരും. എന്നാൽ ഇതൊന്നും ട്രവിസിന്റെ പാട്ടുകളെ ബാധിക്കുന്നില്ല. ചാർട്ടുകളിൽ അവയുടെ സഞ്ചാരം മുന്നിൽതുടരുന്നു. ജാക്വിസ് ബെർമൻ വെബ്സ്റ്റെർ II എന്ന ട്രവിസ് സ്കോട്ടിന്റെ അഞ്ചു ഹിറ്റ് ഗാനങ്ങൾ ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിൽ ഒന്നാമതെത്തിയിട്ടുണ്ട്.
ചാർട്ടിൽ ഇടംപിടിച്ചത് മൊത്തം നൂറിലേറെ പാട്ടുകൾ. പത്തു ഗ്രാമി നോമിനേഷനുകൾ, ലാറ്റിൻ ഗ്രാമി അവാർഡ്, ബിൽബോർഡ് മ്യൂസിക് അവാർഡ്, എംടിവി വീഡിയോ മ്യൂസിക് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ. പരന്പരാഗത ഹിപ്-ഹോപിന്റെയും ലോ-ഫൈയുടെയും മിശ്രണമായാണ് സ്കോട്ടിന്റെ ശൈലിയെ വിശേഷിപ്പിക്കുന്നത്. കെയ്ൻ വെസ്റ്റ്, കിഡ് ക്യുഡി തുടങ്ങിയ റാപ്പർമാരാണ് സ്കോട്ടിന്റെ പ്രചോദനം.
ക്രിമിനലുകൾക്കിടയിൽ...
സംരംഭകനും സംഗീതജ്ഞനുമായ ജാക്വിസ് വെബ്സ്റ്റെർ സീനിയറിന്റെയും കംപ്യൂട്ടർ പ്രഫഷണലായ വാൻഡയുടെയും മകനാണ് ട്രവിസ് സ്കോട്ട്. ജനനം 1991 ഏപ്രിൽ 30. ആറുവയസുവരെ മുത്തശിക്കൊപ്പം ഹൂസ്റ്റണിലെ സൗത്ത് പാർക്കിലായിരുന്നു ജീവിതം. അക്രമസംഭവങ്ങൾക്കു കുപ്രസിദ്ധമായ പ്രദേശം. ആ ചുറ്റുപാടുകൾ സ്കോട്ടിന്റെ വ്യക്തിത്വത്തെ ബാധിച്ചു.
വിചിത്രരൂപികളായ, വൃത്തികെട്ടയാളുകളെ താൻ പതിവായി കാണുമായിരുന്നെന്ന് സ്കോട്ട് ഓർമിക്കുന്നു. ആ വൈചിത്ര്യം അയാളുപയോഗിക്കുന്ന ഭാഷയിൽപ്പോലും നിഴലിക്കുന്നതു കാണാം. പിന്നീട് മിസൗറി സിറ്റിയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചുതുടങ്ങിയത് വഴിത്തിരിവായി. അമ്മ അന്ന് ആപ്പിളിൽ ജോലിചെയ്യുകയാണ്.
ജാസ് കംപോസറായിരുന്ന മുത്തച്ഛനിൽനിന്നും പിതാവിൽനിന്നും പകർന്നുകിട്ടിയ സംഗീതം സ്കൂൾകാലം മുതൽ സ്കോട്ടിനു കൂട്ടായി. ടെക്സസ് യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷത്തെ പഠനം ഇടയ്ക്കുവച്ചു നിർത്തി മുഴുവൻസമയ സംഗീതത്തിലേക്ക് തിരിയുകയും ചെയ്തു. അമ്മാവനായ ട്രവിസിന്റെയും റാപ്പർ കിഡ് ക്യുഡിയുടെയും (സ്കോട്ട് മെസ്ക്യുഡി) പേരുകൾ കൂട്ടിച്ചേർത്താണ് ട്രവിസ് സ്കോട്ട് എന്ന പേരു സ്വീകരിച്ചത്.
ചെറുപ്പംമുതലുള്ള കൂട്ടുകാരൻ ക്രിസ് ഹോളോവേയ്ക്കൊപ്പം ചേർന്ന് ദ ഗ്രാജ്വേറ്റ്സ് എന്ന പേരിലാണ് ആദ്യ ഇപി പുറത്തിറക്കിയത്. സോഷ്യൽ നെറ്റ് വർക്കിംഗ് വെബ്സൈറ്റായ മൈസ്പേസ് വഴിയായിരുന്നു ഇത്. തൊട്ടടുത്ത വർഷം സഹപാഠിയായ ഒജി ചെസ്സുമായി ചേർന്ന് ദ ക്ലാസ്മേറ്റ്സ് എന്ന ഗ്രൂപ്പുണ്ടാക്കി. ബഡ്ഡി റിച്ച് എന്ന പേരിലും ക്രൂയിസിംഗ് യുഎസ്എ എന്ന പേരിലും രണ്ടു പ്രോജക്ടുകൾ അവർ ചെയ്തു. 2012 വരെ ഈ ഗ്രൂപ്പ് തുടർന്നു.
കഷ്ടപ്പാടുകളുടെ ഒരു കാലമുണ്ടായിരുന്നു പിന്നീട് സ്കോട്ടിന്. ഹൂസ്റ്റണിൽനിന്ന് ന്യൂയോർക്കിലെത്തി സൂഹൃത്ത് മൈക് വാക്സിനൊപ്പമായിരുന്നു താമസം. ഏറെ സമയവും ചെലവിട്ടത് സ്റ്റുഡിയോയിൽ, രാത്രി സുഹൃത്തിന്റെ വീട്ടിൽ തറയിൽ കിടന്ന് ഉറക്കം.
ഒന്നും ശരിയാവുന്നില്ലെന്നുകണ്ട് ലൊസാഞ്ചലസിലേക്കു പ്രയാണം. എന്നാൽ അവിടെ സഹായിക്കാമെന്നേറ്റിരുന്ന സുഹൃത്തിന് വാക്കുമാറ്റി. തിരികേ ഹൂസ്റ്റണിലേക്കെത്തിയ സ്കോട്ടിനെ മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്താക്കി. മറ്റു മാർഗമൊന്നുമില്ലാതെ വീണ്ടും ലൊസാഞ്ചലസിൽ സുഹൃത്തിന്റെ വീട്ടിൽ അഭയംതേടി.
അറ്റ്ലാന്റയിൽനിന്നുള്ള റാപ്പറും റെക്കോർഡ് ലേബൽ ഉടമയുമായ ടി.ഐ. എന്ന ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂണിയർ ഒരിക്കൽ സ്കോട്ടിന്റെ ട്രാക്ക് കേൾക്കാനിടയായത് വഴിത്തിരിവായി. 2012 മുതൽ പാട്ടുകളും അവസരങ്ങളും പെർഫോർമൻസുകളും ട്രവിസ് സ്കോട്ടിന്റെ വഴിയേയെത്തി. ഹിറ്റ് ചാർട്ടുകളിൽ ആ പേരു നിരന്നു.
ഹൈപ്പർ സ്കോട്ട്
അത്യന്തം ഭാവനാത്മകമായ, ഹൈപ്പർ ആക്ടീവ് എന്നു വിളിക്കാവുന്ന തലച്ചോറാണ് സ്കോട്ടിന്റേത് എന്നു പറയാം. ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങൾ അയാളെ പെട്ടെന്നു ബോറടിപ്പിക്കും.
ആഹ്ലാദഭരിതമായ ജീവിതത്തിൽ ലോകം ഒട്ടേറെ തടസങ്ങൾ കൊണ്ടുവയ്ക്കുന്നുവെന്നാണ് അയാളുടെ പരാതി. ഒരേതാളത്തിലുള്ള ജീവിതം പൊളിച്ചുപണിയാനുള്ള ശ്രമങ്ങളായിരിക്കണം അയാളുടെ പാട്ടുകൾ. മനുഷ്യർ യഥാർഥത്തിൽ ചെയ്യാനാഗ്രഹിക്കുന്നതെല്ലാം ചെയ്യണമെന്നാണ് സ്കോട്ടിന്റെ പക്ഷം. അത്തരമൊരു സ്പാർക് തേടിയാണ് ഓരോ പ്രഭാതത്തിലും ഉറക്കമുണരുന്നതെന്ന് അയാൾ പറയുന്നു.
സ്കോട്ടിന്റെ ശ്രമങ്ങളും ആഗ്രഹങ്ങളും വിജയംകാണുന്നുവെന്നുവേണം ആ പാട്ടുകൾ കേൾക്കുന്പോൾ കരുതാൻ. റേഡിയോയിൽ സ്വന്തം പാട്ടുകൾ ട്യൂണ്‍ ചെയ്തു കേൾക്കുന്പോൾപോലും അയാൾ മുന്പുപറഞ്ഞ ബോറടി മറക്കും. എനിക്ക് റേഡിയോ ഇഷ്ടമാണ്, ഞാൻ എപ്പോഴും കേൾക്കും- സ്കോട്ട് പറയുന്നു.
സർക്കസ് മാക്സിമസ്
ആറു രാജ്യങ്ങളിലായി നടത്തുന്ന സർക്കസ് മാക്സിമസ് എന്ന വേൾഡ് ടൂറിന്റെ ഭാഗമായി സ്കോട്ട് ഇന്ത്യയിലെത്തുന്നു. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബർഗിൽ അടുത്ത ഒക്ടോബർ 11നാണ് ടൂറിന്റെ തുടക്കം. ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ, യുഎഇ എന്നിവിടങ്ങൾക്കൊപ്പം ഡൽഹിയിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 18, 19 തീയതികളിൽ സംഗീതപരിപാടി നടക്കും.
ടിക്കറ്റുകളെല്ലാം മുൻകൂർ വിറ്റുപോയി. ഇന്ത്യൻ ആരാധകരുടെ അഭ്യർഥന മാനിച്ച് മുംബൈയിൽ മൂന്നാമതൊരു പരിപാടികൂടി ഒരുക്കുകയാണ് സ്കോട്ട് ഇപ്പോൾ. മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിൽ നവംബർ 19നായിരിക്കും ഷോ. കാതോർക്കാം.
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
കണ്ടിട്ടും കണ്ടിട്ടും പോരാതായി...!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിദൃശ്യം
പ്രത്യേകത:
വ്യൂ പോയിന്റ്, ട്രെക്കിംഗ്
സീതാർകുണ്ട് വ്യൂ പോയിന്റ്.
ഓർമകളിലെ നന്മദിനങ്ങൾ
ജന്മദിനങ്ങൾ കേക്ക് മുറിച്ച് ആഘോഷിക്കാൻ മാത്രമുള്ളതല്ല. നടന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കാനും കൈവന്ന നന്മക
ഋഷ്യശൃംഗന്റെ "വൈശാലി' ഇവിടുണ്ട്!
കേരളത്തിൽ ഏറ്റവുംകൂടുതൽ ടൂറിസം സ്പോട്ടുകൾ ഉള്ള ജില്ല ഏതാണെന്നു ചോദിച്ചാൽ ഇടുക്കിയെന്നു കണ്ണുമടച്ച് ഉത്തരം പറയാം. പു
വയലിൻ ലഹരി
വയലിൻ വിദ്വാന്മാരിലെ മഹാഗുരുവാണ് നെടുമങ്ങാട് ശിവാനന്ദൻ. രാജ്യത്ത് ഏറ്റവുമധികം പ്രഫഷണൽ കർണാട്ടിക് വയലിനിസ്റ്റുക
പൂവാർ ദ്വീപിൽ പോകാം...
ജില്ല: തിരുവനന്തപുരം
കാഴ്ച: ദ്വീപ്, ബീച്ചുകൾ, വിനോദങ്ങൾ, താമസം
പ്രത്യേകത: സുഖകരമായ കാലാവസ്ഥ, വിശ്രമസങ്കേതം
ഇരിക്കുന്ന മത്സ്യകന്യക, ചിരിക്കുന്ന ജോൺസ്
മത്സ്യകന്യക, അമ്മയും കുഞ്ഞും, ക്രൂശിതരൂപം, നന്ദിശില്പം, തേനീച്ചശില്പം, ശിവശില്പം... ഇങ്ങനെ കാൽ നൂറ്റാണ്ടിനുള്ളിൽ ജോൺ
വല്ലം നിറയെ കാഴ്ച, മീൻവല്ലം!
ജില്ല: പാലക്കാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: കുളിർമയുള്ള
അന്തരീക്ഷം
പാലക്കാട് കരിമ്പ ഗ്രാമപഞ
എല്ലാം കളറാക്കിയ ബ്രൊക്കാർദ് !
കേരളത്തിൽ പത്രത്തിൽ കളർ ഫോട്ടോകൾ അച്ചടിക്കാൻ ആദ്യമായി കളർ ബ്ലോക്കുകൾ നിർമിച്ച അതുല്യ പ്രതിഭ. ചാവറയച്ചന്റെ ഇന
സുന്ദലാൻഡിലെ തലയോട്ടി പറയുന്നത്
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മ
നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്
അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിന
കൊടികുത്തിയ OOTY
ജില്ല: മലപ്പുറം
കാഴ്ച: പ്രകൃതിദൃശ്യം, വ്യൂ പോയിന്റ്
പ്രത്യേകത: പുൽമേടുകൾ, തണുപ്പ്
മലപ്പുറം ജില്ലയ്ക്കും ച
കലിഫോർണിയയിൽനിന്നു കൈലാസം വരെ!
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല
മേഘം തൊട്ടുവിളിക്കും, ദേ അസ്തമയം
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, വ്യൂ പോയിന്റ്
പ്രത്യേകത: ഉദയാസ്തമയ കാഴ്ച
സാധാരണ അസ്തമയത്തിന്റെ ഭംഗി
ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാ
കക്കയം കണ്ടാൽ മതിവരില്ല
ജില്ല: കോഴിക്കോട്
കാഴ്ച: ഡാം, പ്രകൃതിഭംഗി
പ്രത്യേകത: കുടുംബത്തോടൊപ്പം ചെലവഴിക്കാം
കണ്ടാൽ മതിവരാത്ത പ്രകൃ
ഉപേക്ഷിക്കപ്പെട്ട ജിപി ബ്ലോക്ക്
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലമായതുകൊണ്ട് മീററ്റിന് ഇന്ത്യയുടെ ചരിത്രത്തില്‍ അതുല്യമായ സ്ഥാനമാണുള
വീടുകൾ കയറിയ പാട്ട് സിനിമയ്ക്കു പോയ കഥ
1974 കാലഘട്ടം. നമുക്കു പാട്ടുകൾ പാടി കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കുറച്ചു ഫണ്ട് സംഘടിപ്പിച്ചാലോ? ചോദ്യം തൃശൂർ നെല്‍
വരുന്നൂ, രൂപമില്ലാത്ത ബാറ്ററി!ടൂത്ത് പേസ്റ്റ് പോലെ!
ടൂത്ത് പേസ്റ്റിനു സമാനമായ, ഏത് ആകൃതിയിലേക്കും മാറ്റാൻ കഴിയുന്ന ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. കടലാസ് നിർമാണത്തി
വെള്ളച്ചാട്ടങ്ങളുടെ സംസ്ഥാന സമ്മേളനം
ജില്ല: തൃശൂർ
കാഴ്ച: കാട്, വെള്ളച്ചാട്ടം
പ്രത്യേകത: നിരവധി വെള്ളച്ചാട്ടങ്ങൾ
ഒറ്റ പോക്കിൽ ഒരു ലോഡ് വെള്ളച്ചാ
തിരക്കിനിടയിലും ബാന്ദ്ര ഭക്തിസാന്ദ്രം
ക്രിസ്തുമതം ഇന്ത്യയില്‍ അതിന്റെ ആത്മീയയാത്ര തുടങ്ങിയത് ദക്ഷിണേന്ത്യയിലൂടെയായതിനാല് ആദ്യകാല ക്രിസ്ത്യന്‍ പള്ളികളി
എഐ മനുഷ്യന്റെ പണിതീർക്കും
മനുഷ്യതലത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്നറിയപ്പെടുന്ന ആർട്ടിഫിഷൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യ
മലകൾ കോട്ട കെട്ടിയ കോട്ടത്താവളം
ജില്ല: കോട്ടയം
കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിദൃശ്യം
പ്രത്യേകത: വ്യൂ പോയിന്റ്
വാഗമൺ എല്ലാവരും പോകുന്ന സ്ഥലമ
ഡേയ്, അണ്ണനെ പാത്തിയാഡാ?!
തമിൾ പീപ്പിൾസ് യാരാവത് ഇരുക്കാങ്കളാ നു പാക്ക വന്തേൻ.. ഇങ്ക പാത്താ തമിൾ പീപ്പിൾസ് താ അതികമാ ഇരുക്കാങ്ക... ലവ് ഫ്രം ത
കണ്ടലിൽ കണ്ടത്...
“തനിക്കുവേണ്ടിയല്ലാതെ തന്നെ നദി മഴവെള്ളം വഹിച്ചു കൊണ്ടൊഴുകുന്നു വൃക്ഷങ്ങളാകട്ടെ സ്വാദുള്ള ഫലങ്ങള്‍ സ്വയം ഭുജിക്കാതെ
ഉഗ്രനാണ് ഉരക്കൻപാറ!
ജില്ല: പത്തനംതിട്ട
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: വനഭംഗി, ട്രെക്കിംഗ്
സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് ഇനിയും
പ്രകൃതിയുടെ ബാറ്റിംഗ് ധോണി ഹിൽസ്
പേരു കേൾക്കുന്പോൾ ക്രിക്കറ്റ് താരം ധോണിയെ ഒാർമ വന്നേക്കാം. ധോണിയുടെ ബാറ്റിംഗ് കാണുന്നതുപോലെ ത്രില്ലിംഗ് ആണ് ധോണിയിലേക്ക
വിജിഷ വിജയം
പുരുഷാധിപത്യം ഒരു യാഥാർഥ്യമാകാം. പക്ഷേ, പെണ്ണായി പിറന്നതുകൊണ്ടു സർഗവീഥിയിൽ തഴയപ്പെട്ടതായി ഒരിക്കലും അനുഭവപ്പ
കേൾക്കാം, ഗ്രീഷ്മഋതുരാഗങ്ങൾ
സമയം, ഋതുക്കൾ, മനസുകൾ... ഇവ മൂന്നിനുമൊപ്പം ചേർത്തുവയ്ക്കണം സംഗീതത്തെ. ചില പാട്ടുകൾ ചില പ്രത്യേക നേരങ്ങളിൽ, പ്രത്യേ
നടക്കാം, തോട്ടപ്പള്ളി ബീച്ചിൽ
ജില്ല: ആലപ്പുഴ
കാഴ്ച: ബീച്ച്, കടൽ, സ്പിൽവേ
പ്രത്യേകത: കറുപ്പും വെളുപ്പും കലർന്ന മണൽ
ഏഴഴകാണ് തോട്ടപ്പള്ളി
Latest News
ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച പൂർത്തിയായി
ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ച് പാർലമെന്റിൽ ചർച്ചചെയ്യാൻ തയാറാണെന്ന് മന്ത്രി കിരൺ റിജിജു
റഷ്യയിൽ ഭൂചലന പരമ്പര; സുനാമി മുന്നറിയിപ്പ്
നിപ്പ: പെരിന്തൽമണ്ണയിലെ 15കാരിക്ക് രോഗബാധയില്ല, പരിശോധനാ ഫലം നെഗറ്റീവ്
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി: വി.എൻ. വാസവൻ
Latest News
ഗവർണർ-മുഖ്യമന്ത്രി കൂടിക്കാഴ്ച പൂർത്തിയായി
ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ച് പാർലമെന്റിൽ ചർച്ചചെയ്യാൻ തയാറാണെന്ന് മന്ത്രി കിരൺ റിജിജു
റഷ്യയിൽ ഭൂചലന പരമ്പര; സുനാമി മുന്നറിയിപ്പ്
നിപ്പ: പെരിന്തൽമണ്ണയിലെ 15കാരിക്ക് രോഗബാധയില്ല, പരിശോധനാ ഫലം നെഗറ്റീവ്
വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്നയാളാണ് വെള്ളാപ്പള്ളി: വി.എൻ. വാസവൻ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top