x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലാ​മ​ത് സം​സ്ഥാ​ന മി​നി ഖോ ഖോ ചാ​മ്പ്യ​ൻ​ഷി​പ്പി​നു വ​ർ​ണാഭ​മാ​യ തു​ട​ക്കം


Published: August 9, 2026 06:11 AM IST | Updated: August 9, 2026 06:11 AM IST

ആ​റ്റി​ങ്ങ​ൽ: നാ​ലാ​മ​ത് സം​സ്ഥാ​ന മി​നി ഖോ ​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തോ​ന്ന​യ്ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സ്കൂ​ളി​ലെ ഫ്ല​ഡ് ലൈ​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്ന് ആ​ൺ പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 27 ടീ​മു​ക​ൾ ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്.

പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ത്രോ​സ് മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​ച​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മി​നി ജ​യ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.

കേ​ര​ള ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​സ്സി ജ​ലാ​ൽ, ഖോ-​ഖോ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​വി.​പി​ള്ള, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ദ​യ​കു​മാ​രി.​എം.​എ​സ്, റീ​ന.​ആ​ർ.​ബി, ജി.​ആ​ർ. അ​ജി​ത്, വി​നോ​ദ്.​കെ.​ആ​ർ, സ്കൂ​ൾ പിടിഎ പ്ര​സി​ഡ​ന്‍റ് വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, എ​സ്എംസി ചെ​യ​ർ​മാ​ൻ ജി.​ജ​യ​കു​മാ​ർ, വി.​മോ​ഹ​ന ച​ന്ദ്ര​ൻ, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ നി​രീ​ക്ഷ​ക​ൻ നി​സാ​ർ, കാ​യി​ക​മേ​ള​യു​ടെ ക​ൺ​വീ​ന​റും ഹെ​ഡ്മാ​സ്റ്റ​റു​മാ​യ എസ്. സു​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : nattu vishesham Colorful start 4th State Mini

Recent News

Corehub Up