x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25
NOV
2026

കൊ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ഉ​​മ്മ​​യും അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളും; വൈ​​കൃ​​തം!

Editorial Audio


Published: November 25, 2026 12:00 AM IST | Updated: November 24, 2026 11:04 PM IST

അ​​ങ്ങേ​​യ​​റ്റം മ​​നു​​ഷ്യ​​ത്വ​​വി​​രു​​ദ്ധ​​വും ല​​ജ്ജാ​​വ​​ഹ​​വു​​മാ​​യ ര​​ണ്ടു കാ​​ഴ്ച​​ക​​ൾ. ഒ​​ന്ന് അ​​രി​​യി​​ൽ ഷു​​ക്കൂ​​ർ വ​​ധ​​ക്കേ​​സി​​ലെ കൊ​​ല​​യാ​​ളി​​ക​​ളെ സി​​പി​​എ​​മ്മു​​കാ​​ർ അ​​ഭി​​വാ​​ദ്യം ചെ​​യ്യു​​ന്നു.

ജ​​യി​​ല​​റ​​ ക​​ണ്ടു വി​​റ​​ച്ച​​വ​​ര​​ല്ല
ജ​​യി​​ല​​റ ക​​ണ്ടു വ​​ള​​ർ​​ന്ന​​വ​​രാ​​ണേ
ആ​​യി​​ര​​മാ​​യി​​രം ചോ​​ര​​ച്ചാ​​ലു​​ക​​ൾ നീ​​ന്തി​​ക്ക​​യ​​റി​​യ പ്ര​​സ്ഥാ​​നം
മു​​ന്നോ​​ട്ടി​​നി​​യും മു​​ന്നോ​​ട്ട്...!

സം​​ഭ​​വം എ​​ന്താ? ര​​ണ്ടു നേ​​താ​​ക്ക​​ളെ ആ​​ക്ര​​മി​​ച്ചെ​​ന്നാ​​രോ​​പി​​ച്ച് അ​​രി​​യി​​ൽ ഷു​​ക്കൂ​​ർ എ​​ന്ന യൂ​​ത്ത് ലീ​​ഗു​​കാ​​ര​​നെ ഉ​​ത്ത​​രേ​​ന്ത്യ​​ൻ ശൈ​​ലി​​യി​​ൽ ആ​​ൾ​​ക്കൂ​​ട്ട വി​​ചാ​​ര​​ണ ന​​ട​​ത്തി പ​​ര​​സ്യ​​മാ​​യി കൊ​​ന്ന കേ​​സ്! ര​​ണ്ടാ​​മ​​ത്തെ കാ​​ഴ്ച; പ​​യ്യ​​ന്നൂ​​രി​​ലെ സി​​പി​​എ​​മ്മു​​കാ​​ര​​ൻ സി.​​വി. ധ​​ന​​രാ​​ജി​​നെ അ​​മ്മ​​യു​​ടെ​​യും ഭാ​​ര്യ​​യു​​ടെ​​യും മു​​ന്നി​​ലി​​ട്ട് 37 വെ​​ട്ടി​​നു കൊ​​ന്ന കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട ബി​​ജെ​​പി-​​ആ​​ർ​​എ​​സ്എ​​സ് കൊ​​ല​​യാ​​ളി​​ക​​ൾ​​ക്ക് പാ​​ർ​​ട്ടി​​ക്കാ​​രി​​ലൊ​​രാ​​ൾ ഉ​​മ്മ കൊ​​ടു​​ക്കു​​ന്നു. കൊ​​ല​​പാ​​ത​​കം പോ​​ലെ​​ത​​ന്നെ ബീ​​ഭ​​ത്സ​​മാ​​യ കാ​​ഴ്ച. കൊ​​ല​​യാ​​ളി​​ക​​ളെ​​യും കൊ​​ല​​യാ​​ളി​​ക​​ൾ ആ​​കാ​​നി​​രി​​ക്കു​​ന്ന​​വ​​രെ​​യും മാ​​ത്രം കോ​​രി​​ത്ത​​രി​​പ്പി​​ക്കു​​ന്ന ഈ ​​വൈ​​കൃ​​തം നി​​ർ​​ത്തി​​ക്കൂ​​ടേ?

മു​​ക​​ളി​​ൽ‌ പ​​റ​​ഞ്ഞ ഭ​​യാ​​ന​​ക​​മാ​​യ ര​​ണ്ടു കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും കൂ​​ടു​​ത​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നി​​ല്ല. അ​​ത്ര ക്രൂ​​ര​​മാ​​യി​​രു​​ന്നു 2012ൽ ​​അ​​രി​​യി​​ൽ ഷു​​ക്കൂ​​റി​​നെ​​യും 2016ൽ ​​ധ​​ന​​രാ​​ജി​​നെ​​യും ഇ​​ല്ലാ​​താ​​ക്കി​​യ കൊ​​ല​​വെ​​റി. എ​​തി​​രാ​​ളി​​ക​​ളെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ക​​യും, എ​​തി​​രാ​​ളി​​ക​​ൾ ആ​​കാ​​നി​​രി​​ക്കു​​ന്ന​​വ​​ർ​​ക്കു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന അ​​സ​​ഹി​​ഷ്ണു​​ക്ക​​ൾ സ്വ​​യം പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​ത് രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​ർ എ​​ന്നാ​​ണ്. ഒ​​രി​​ക്ക​​ലു​​മ​​ല്ല, ജ​​നാ​​ധി​​പ​​ത്യ​​വു​​മാ​​യി ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ൽ ബ​​ന്ധ​​മു​​ള്ള​​വ​​ർ, വി​​യോ​​ജി​​ക്കു​​ന്ന​​വ​​രെ ശാ​​രീ​​രി​​ക​​മാ​​യി നേ​​രി​​ടി​​ല്ല.

ഉ​​മ്മ കൊ​​ടു​​ത്തും അ​​ഭി​​വാ​​ദ്യ​​ങ്ങ​​ള​​ർ​​പ്പി​​ച്ചും കൊ​​ല​​യാ​​ളി​​ക​​ളെ ഉ​​ത്തേ​​ജി​​പ്പി​​ച്ചു നി​​ർ​​ത്തു​​ന്ന​​വ​​ർ മ​​നു​​ഷ്യ​​ത്വ​​ത്തെ വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യും ക്രി​​മി​​ന​​ൽ വാ​​സ​​ന​​യു​​ള്ള പാ​​ർ​​ട്ടി​​യ​​ടി​​മ​​ക​​ളെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും മാ​​ത്ര​​മ​​ല്ല, പ്ര​​തി​​ക​​ളെ​​യും അ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ളെ​​യും ക​​ബ​​ളി​​പ്പി​​ക്കു​​ക​​യു​​മാ​​ണ്. എ​​തി​​രാ​​ളി​​ക​​ളെ കൊ​​ന്ന​​തി​​ലൂ​​ടെ ത​​ങ്ങ​​ളെ​​ന്തോ മ​​ഹ​​ത്താ​​യ കാ​​ര്യം ചെ​​യ്തെ​​ന്ന തോ​​ന്ന​​ലു​​ണ്ടാ​​ക്കി, അ​​പ​​മാ​​ന​​ക​​ര​​മാ​​യ ജ​​യി​​ൽ​​വാ​​സ​​ത്തെ അ​​ഭി​​മാ​​ന​​ക​​ര​​മെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ ത​​ട്ടി​​പ്പ്. പാ​​ർ​​ട്ടി​​യ​​ടി​​മ​​ക​​ള​​ല്ലാ​​ത്ത​​വ​​ർ​​ക്ക് ഇ​​വ​​ർ കൊ​​ല​​ക്കേ​​സ് പ്ര​​തി​​ക​​ൾ മാ​​ത്ര​​മാ​​ണ്. ഈ ​​കു​​റ്റ​​വാ​​ളി​​ക​​ൾ സ​​മൂ​​ഹ​​ത്തി​​നോ സം​​സ്ഥാ​​ന​​ത്തി​​നോ രാ​​ജ്യ​​ത്തി​​നോ ഒ​​രു സം​​ഭാ​​വ​​ന​​യും ചെ​​യ്ത​​താ​​യി മ​​നു​​ഷ്യ​​ത്വ​​മു​​ള്ള ഒ​​രാ​​ളും ക​​രു​​തി​​ല്ല.

ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ പ്ര​​തി​​ക​​ൾ​​ക്ക് ഒ​​ത്തി​​രി മാ​​ല​​യി​​ട്ടി​​ട്ടു​​ള്ള പാ​​ർ​​ട്ടി​​യാ​​ണ് ബി​​ജെ​​പി. അ​​തി​​ൽ ഏ​​റ്റ​​വും കു​​പ്ര​​സി​​ദ്ധ​​മാ​​യ​​ത് ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ത്തി​​നി​​ടെ ബി​​ൽ​​ക്കീ​​സ് ബാ​​നു​​വി​​നെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗം ചെ​​യ്യു​​ക​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത കേ​​സി​​ൽ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട 11 പ്ര​​തി​​ക​​ൾ​​ക്ക് 2022ൽ ​​ശി​​ക്ഷ​​യി​​ള​​വ് ല​​ഭി​​ച്ച​​പ്പോ​​ൾ വി​​എ​​ച്ച്പി, പ്രാ​​ദേ​​ശി​​ക ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ർ മ​​ധു​​രം ന​​ൽ​​കി​​യും മാ​​ല​​യി​​ട്ടും സ്വീ​​ക​​രി​​ച്ച​​താ​​ണ്.

ഇ​​വ​​രൊ​​ക്കെ ഭാ​​ര്യ​​യും മ​​ക​​ളും ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ മു​​ഖ​​ത്ത് എ​​ങ്ങ​​നെ നോ​​ക്കും! ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഗാ​​സി​​യാ​​ബാ​​ദി​​ൽ നി​​യ​​മ​​വി​​ദ്യാ​​ർ​​ഥി​​നി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത കേ​​സി​​ലെ പ്ര​​തി​​യും ഹി​​ന്ദു യു​​വ​​വാ​​ഹി​​നി ഭാ​​ര​​വാ​​ഹി​​യു​​മാ​​യ സു​​ശീ​​ൽ പ്ര​​ജാ​​പ​​തി​​ക്ക് ജാ​​മ്യം ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ അ​​നു​​യാ​​യി​​ക​​ൾ മാ​​ല​​യി​​ട്ടും തോ​​ളി​​ലേ​​റ്റി​​യു​​മാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ മേ​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കു​​റ്റ​​ക്കാ​​ര​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി കോ​​ട​​തി വി​​ട്ട​​യ​​ച്ച​​വ​​ര​​ല്ല മു​​ക​​ളി​​ൽ പ​​റ​​ഞ്ഞ​​വ​​ർ ആ​​രും. കൊ​​ല​​യാ​​ളി​​ക​​ളെ​​യും ബ​​ലാ​​ത്സം​​ഗി​​ക​​ളെ​​യും ചു​​മ​​ക്കു​​ന്ന​​വ​​രു​​ടെ തോ​​ളി​​ലെ ദു​​ർ​​ഗ​​ന്ധം ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും മ​​ലി​​ന​​മാ​​ക്കു​​ക​​യാ​​ണ്. അതു തുറന്നു പ​​റ​​യാ​​ൻ ഇ​​നി​​യും വൈ​​കി​​ക്കൂ​​ടാ.

2016 മു​​ത​​ൽ 2025 വ​​രെ കേ​​ര​​ള​​ത്തി​​ൽ പ്ര​​ധാ​​ന പാ​​ർ​​ട്ടി​​ക​​ളി​​ൽ​പെ​​ട്ട 70ൽ ​​ഏ​​റെ​​പ്പേ​​ർ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​തി​​ലേ​​റെ പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. എ​​ത്ര​​യോ കു​​ടും​​ബ​​ങ്ങ​​ളാ​​ണ് അ​​നാ​​ഥ​​മാ​​യ​​ത്. എ​​ത്ര​​യോ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്കാ​​ണ് രാ​​ഷ്‌​​ട്രീ​​യ​​മെ​​ന്ന​​തു പേ​​ടി​​സ്വ​​പ്ന​​മാ​​യ​​ത്. ഒ​​ന്നും സ്വാ​​ത​​ന്ത്ര്യ-​​ജ​​നാ​​ധി​​പ​​ത്യ സം​​ര​​ക്ഷ​​ണ​​ത്തി​​ന​​ല്ല, പാ​​ർ​​ട്ടി​​ക​​ളു​​ടെ ആ​​ശ​​യ​​ദാ​​രി​​ദ്ര്യ​​ത്തി​​നും തി​​ന്മ​​ക​​ൾ​​ക്കും മ​​റ​​യി​​ടാ​​ൻ. മി​​ക്ക കു​​റ്റ​​വാ​​ളി​​ക​​ളും പാ​​ർ​​ട്ടി അ​​ടി​​മ​​ക​​ളാ​​ണ്. നേ​​താ​​ക്ക​​ളു​​ടെ മ​​ക്ക​​ളാ​​രും ജ​​യി​​ലി​​ൽ ഇ​​ല്ല. അ​​വ​​ർ സ്വീ​​ക​​ര​​ണം കൊ​​ടു​​ക്കു​ക​​യേ ഉ​​ള്ളൂ; വാ​​ങ്ങാ​​നു​​ള്ള വി​​വ​​ര​​ക്കേ​​ടു കാ​​ണി​​ക്കി​​ല്ല.

ജ​​യി​​ലി​​ലേ​​ക്കു പോ​​കു​​ന്ന​​ വ​​ഴി​​ക്കു കി​​ട്ടു​​ന്ന സ്വീ​​ക​​ര​​ണ​​വും അ​​ഭി​​വാ​​ദ്യ​​വും ഉ​​മ്മ​​യു​​മൊ​​ക്കെ ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​വ​​ർ​​ക്ക് കു​​റ​​ച്ചു​​നേ​​ര​​ത്തേ​​ക്ക് ത​​ങ്ങ​​ൾ ക്രി​​മി​​ന​​ലു​​ക​​ള​​ല്ല, സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​സേ​​നാ​​നി​​ക​​ളാ​​ണെ​​ന്ന മി​​ഥ്യാ​​ബോ​​ധം ഉ​​ണ്ടാ​​യേ​​ക്കാം. അ​​തു ക​​ഴി​​യു​​ന്പോ​​ൾ ജ​​യി​​ൽ വാ​​തി​​ലു​​ക​​ൾ തു​​റ​​ക്കും. അ​​ഭി​​വാ​​ദ്യ​​ങ്ങ​​ളു​​ടെ മാ​​റ്റൊ​​ലി​​യും ഉ​​മ്മ​​യു​​ടെ ചൂ​​ടും കെ​​ട്ട​​ട​​ങ്ങും. സ്വ​​ന്തം പാ​​ർ​​ട്ടി​​യ​​ല്ല ഭ​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ സു​​ഖ​​വാ​​സ​​വും തോ​​ന്ന്യാ​​സ പ​​രോ​​ളും കി​ട്ടി​ല്ല. ഭ​ര​ണ​കൂ​ടം സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങ​രു​ത്.

ഈ ​​അ​​ക്ര​​മി​​ക​​ളെ​​യും അ​​വ​​രെ ആ​​യു​​ധ​​മ​​ണി​​യി​​ച്ച് ഒ​​ളി​​ച്ചി​​രി​​ക്കു​​ന്ന ഗൂ​​ഢാ​​ലോ​​ച​​ന​​ക്കാ​​രെ​​യും ‘മു​​ന്നോ​​ട്ടി​​നി​​യും മു​​ന്നോ​​ട്ട്’ എന്നു മു​​ദ്രാ​​വാ​​ക്യം മു​​ഴ​​ക്കി പ്രോ​​ത്സാ​​ഹി​​പ്പി​​ച്ചി​​ട്ട് സ്വ​​ന്തം വീ​​ട്ടി​​ലെ​​ത്തി സു​​ഭി​​ക്ഷ​​മാ​​യ അ​​ത്താ​​ഴ​​മു​​ണ്ട് ഉ​​റ​​ങ്ങു​​ന്ന​​വ​​രെ​​യും പാ​​ർ​​ട്ടി​​ഭേ​​ദ​​മി​​ല്ലാ​​തെ മ​​നു​​ഷ്യ​​ർ ത​​ള്ളി​​പ്പ​​റ​​യ​​ണം. ഇ​​ക്കൂ​​ട്ട​​ർ എ​​തി​​രാ​​ളി​​ക​​ളെ മാ​​ത്ര​​മ​​ല്ല, ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും നി​​ര​​ന്ത​​രം ആ​​ക്ര​​മി​​ക്കു​​ക​​യാ​​ണ്. സി​​പി​​എ​​മ്മോ കോ​​ൺ​​ഗ്ര​​സോ ബി​​ജെ​​പി​​യോ ആ​​ക​​ട്ടെ, ചോ​​ര​​ച്ചാ​​ലു​​ക​​ൾ വെ​​ട്ടു​​ക​​യും നീ​​ന്തി​​ക്ക​​യ​​റു​​ക​​യും ചെ​​യ്യു​​ന്ന വി​​പ്ല​​വ​​വും ഫാ​​സി​​സ​​വു​​മൊ​​ന്നും ഇ​​വി​​ടെ​​യാ​​ർ​​ക്കും വേ​​ണ്ട; ജ​​നാ​​ധി​​പ​​ത്യം മ​​തി.

Tags : Deepika

Recent News

Corehub Up