എയർടെൽ-ടെലിനോർ ലയനത്തിന് അംഗീകാരം
മും​ബൈ: ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ​യും നൊ​ർ​വീ​ജി​യ​ൻ ടെ​ലി​കോം ക​മ്പ​നി​യു​ടെ ഇ​ന്ത്യ​ൻ ഭാ​ഗ​മാ​യ ടെലി​നോ​ർ ഇ​ന്ത്യ​യു​ടെ​യും ല​യ​ന​ത്തി​ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ അം​ഗീ​കാ​രം.

ടെ​ലി​നോ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ല്ലാ ലൈ​സ​ൻ​സു​ക​ളും ബാ​ധ്യ​ത​ക​ളും ഭാ​ര​തി എ​യ​ർ​ടെ​ലി​നു കൈ​മാ​റി​യ​താ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ല​യ​ന​ത്തി​ലൂ​ടെ ടെ​ലി​നോ​ർ ഇ​ന്ത്യ​യു​ടെ ഏ​ഴു സ​ർ​ക്കി​ളു​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ഭാ​ര​തി എ​യ​ർ​ടെ​ലി​ന്‍റെ ഭാഗമാകും. 1,800-2,000 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണി​ത്.