വാ​ട്‌​സ്ആ​പി​ലെ പു​തി​യ ഫീ​ച്ച​റു​ക​ള്‍ അ​റി​ഞ്ഞി​ല്ലേ?
വാ​ട്‌​സ്ആ​പി​ലെ പു​തി​യ ഫീ​ച്ച​റു​ക​ള്‍ അ​റി​ഞ്ഞി​ല്ലേ?
Monday, May 6, 2024 4:04 PM IST
സോനു തോമസ്
വാ​ട്‌​സ്ആ​പ് ദി​നം​പ്ര​തി​യെ​ന്നോ​ണ​മാ​ണ് മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള വാ​ട്‌​സ്ആ​പ് പു​തി​യ ഫീച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ മ​ത്സ​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ര​ണ്ടു​കോ​ടി​യോ​ളം അ​ക്കൗ​ണ്ടു​ക​ള്‍ വാ​ട്‌​സ്ആ​പ് ഇ​ന്ത്യ​യി​ല്‍ നി​രോ​ധി​ച്ച​ത്. വാ​ട്‌​സ്ആ​പ് അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​റു​ക​ള്‍ പ​രി​ച​യ​പ്പെ​ടാം.

ക​മ്യൂ​ണി​റ്റി അ​നൗ​ണ്‍​സ്‌​മെ​ന്‍റ്

വാ​ട്‌​സ​ആ​പ് അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​റാ​ണ് ക​മ്യൂ​ണി​റ്റി അ​നൗ​ണ്‍​സ്‌​മെ​ന്‍റ്. ഗ്രൂ​പ്പു​ക​ളി​ല്‍ ഇ​വ​ന്‍റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും അ​ഡ്മി​ന്‍റെ അ​റി​യി​പ്പു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നും അ​നു​വ​ദി​ക്കു​ന്ന പു​തി​യ ഫീ​ച്ച​ര്‍ ആ​ണി​ത്.

ഇ​തു​പ്ര​കാ​രം വാ​ട്സ്ആ​പില്‍ ത​ന്നെ നേ​രി​ട്ട് ഇ​വ​ന്‍റു​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​നും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന് അം​ഗ​ങ്ങ​ള്‍​ക്ക് അ​റി​യി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും.

ഇ​തോ​ടൊ​പ്പം ഗ്രൂ​പ്പി​ന്‍റെ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പേ​ജി​ല്‍ ഇ​വ​ന്‍റ് വി​ശ​ദാം​ശ​ങ്ങ​ള്‍ കാ​ണാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​പ്പു​ക​ള്‍ സ്വീ​ക​രി​ക്കാ​നും ക​ഴി​യും.

ചാ​റ്റ് പി​ന്‍

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മൂ​ന്ന് സ​ന്ദേ​ശ​ങ്ങ​ള്‍ വ​രെ ഒ​രു ചാ​റ്റി​ല്‍ പി​ന്‍ ചെ​യ്തു​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം വാ​ട്‌​സ്ആ​പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ഒ​രു സ​ന്ദേ​ശം മാ​ത്രം പി​ന്‍ ചെ​യ്യാ​നാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ള്‍ നി​ശ്ചി​ത സ​മ​യം പി​ന്‍ ചെ​യ്തു​വയ്​ക്കാം.

വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല​ട​ക്കം ഇ​ങ്ങ​നെ പി​ന്‍ ചെ​യ്തു​വയ്ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ ചാ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും കാ​ണാ​ന്‍ സാ​ധി​ക്കും. വി​ന്‍​ഡോ​യ്ക്ക് മു​ക​ളി​ലാ​യാ​ണ് പി​ന്‍ ചെ​യ്തു​വ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ കാ​ണു​ക.

പി​ന്‍ ചെ​യ്യാ​ന്‍...

പി​ന്‍ ചെ​യ്തു​വയ്ക്കേ​ണ്ട സ​ന്ദേ​ശ​ത്തി​ന് മേ​ല്‍ അ​ല്‍​പ​നേ​രം വി​ര​ല്‍ അ​മ​ര്‍​ത്തി​വ​യ്ക്കു​ക. തു​റ​ന്നു​വ​രു​ന്ന ഓ​പ്ഷ​നു​ക​ളി​ല്‍ പി​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ക. ചി​ത്രം, ടെ​ക്സ്റ്റ്, വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളെ​ല്ലാം ഈ ​രീ​തി​യി​ല്‍ പി​ന്‍ ചെ​യ്യാം.

24 മ​ണി​ക്കൂ​ര്‍, 7 ദി​വ​സം, 30 ദി​വ​സം എ​ന്നീ സ​മ​യ​പ​രി​ധി വ​രെ​യാ​ണ് പി​ന്‍ ചെ​യ്യാ​നാ​വു​ക. ഏ​ത് സ​മ​യം വേ​ണ​മെ​ങ്കി​ലും അ​വ അ​ണ്‍​പി​ന്‍ ചെ​യ്യാ​നു​മാ​വാം.