കാർഷികയന്ത്രങ്ങൾ സബ്സിഡിയോടെ
കാർഷികയന്ത്രങ്ങൾ  സബ്സിഡിയോടെ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്ത മായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിലേക്ക് (SMAM) ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. ഇതിനായി https://agrimachinery.nic.in/index എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങ ളിൽപ്പെട്ട ഗുണഭോക്താക്കൾക്കു മുൻഗണനയുണ്ട്.

കാർഷിക യന്ത്രങ്ങൾ, വിളസംസ്കരണത്തിനായുള്ള ഡ്രയറുകൾ, നെല്ലുകുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടി ക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതി വഴി വാങ്ങാം.
വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 വരെ ശതമാനം സബ്സിഡി ലഭിക്കും. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്കു സ്ഥാപിക്കുന്നതിനു, പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ എട്ടു ലക്ഷം രൂപവരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 40 ശതമാനം വരെയും സബ്സിഡി ലഭിക്കും.

ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് മെഷീൻ വാങ്ങി കഴിഞ്ഞാൽ അതാത് ജില്ലയിലെ കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നു പരിശോധനക്കെത്തും. തുടർന്നു സാന്പത്തിക സഹായം അനുവദിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്ന മുറയ്ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കു ന്നത്. സബ്സിഡി കർഷകന്‍റെ ബാങ്ക് അക്കൗ ണ്ടിലേക്കു നേരിട്ടെത്തും. പദ്ധതിയുടെ ഒരുഘട്ടത്തിലും ഗുണഭോക്താവ് സർക്കാർ ഓഫീസിൽ വരേണ്ടതില്ല.


കൂടുതൽ വിവര ങ്ങൾക്കായി മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കാം. അടുത്തുള്ള കൃഷി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം, കൃഷിഭവൻ എന്നിവിടങ്ങളിൽ നിന്നു വിവരങ്ങൾ ലഭിക്കും.

ബന്ധപ്പെടാവുന്ന ഫോണ്‍ നന്പരുകൾ: 8075251014, 9895440373, 9383471799.
ഇമെയിൽ:[email protected]

രജിസ്ട്രേഷന് ആവശ്യമായ രേഖകൾ: ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂനികുതി അടച്ച രസീത്, പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ്.