സ്മാ​ർ​ട്ടാകാം, സ്മാ​ർ​ട്ട് ഫോ​ൺ നി​യ​ന്ത്രിച്ച്
റ​ഫ്രി​ജറേ​റ്റ​റും സ്മാ​ർ​ട്ട് ഫോ​ണും ഒ​രേ​പോ​ലെ​യാ​ണ്, ഒ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്ക് തു​റ​ന്നു​നോ​ക്കാ​ൻ തോന്നും- സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ട​യ്ക്കി​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന മെ​സേ​ജാ​ണി​ത്. ത​മാ​ശ​യാ​യി തോ​ന്നു​മെ​ങ്കി​ലും ഇതിൽ കാ​ര്യമുണ്ട്. കോ​ൾ​വ​രു​ന്പോ​ഴ​ല്ലാ​തെ ഒ​രു ദി​വ​സം എ​ത്ര ത​വ​ണ ന​മ്മ​ൾ ഫോ​ൺ തു​റ​ന്ന് നോ​ക്കും? ഉ​ത്ത​രം പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.

ഫേ​സ്ബു​ക്കി​ൽ ആ​രെ​ങ്കി​ലും അ​പ്ഡേ​റ്റ് ന​ട​ത്തി​യി​ട്ടു​ണ്ടോ, വാ​ട്സ്ആ​പ്പിൽ മെ​സേ​ജ് വ​ന്നി​ട്ടു​ണ്ടോ, യൂ​ട്യുബി​ൽ പു​തി​യ വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടോ തു​ട​ങ്ങി​യ ആ​ശ​ങ്ക​ക​ളാ​ണ് ഇ​ട​യ്ക്കി​ടെ ഫോ​ൺ തു​റ​ന്നുനോ​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ. മൊ​ബൈ​ൽ ഫോ​ൺ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് നോ​മോ​ഫോ​ബി​യ (Nomophobia) എ​ന്ന മാ​ന​സി​ക ചാ​പ​ല്യ​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ബ​സി​ലും കി​ട​ക്ക​യി​ലും ബാ​ത്ത്റൂ​മി​ലും തു​ട​ങ്ങി എ​പ്പോ​ഴും ഫോ​ണി​ലാ​യി​രി​ക്കും ഇ​വ​ർ. ഇ​വ​രി​ൽ പ​ല​രും ഫോ​ൺ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷെ എ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ൽ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് ഇ​വ​യെ നി​യ​ന്തി​ക്കാം. ഇ​തി​നാ​യി സ​ഹാ​യി​ക്കു​ന്ന ചി​ല ആ​പ്പു​ക​ൾ പ​രി​ച​യ​പ്പെ​ടാം.

ചെ​ക്ക് ചെ​യ്യാ​ൻ ചെ​ക്കി

സ്മാ​ർ​ട്ട് ഫോ​ൺ ജീ​വി​തം ആ​വ​ശ്യ​മാ​ണെ​ന്ന് ഏ​വ​രും അം​ഗീ​ക​രി​ക്കും, പ​ക്ഷെ അ​ത്യാ​വ​ശ്യ ഘ​ട​ക​മ​ല്ല. സ്മാ​ർ​ട്ട് ഫോ​ൺ എ​ത്ര​ത​വ​ണ ചെ​ക്ക് ചെ​യ്തു​വെ​ന്ന് അ​റി​യാ​ൻ ചെ​ക്കി​ (Checky) എന്ന ആ​പ് സ​ഹാ​യി​ക്കും. ഒ​രു ദി​വ​സം എ​ത്ര​ത​വ​ണ ഫോ​ൺ പ​രി​ശോ​ധി​ച്ചെ​ന്ന് ചെ​ക്കി നി​ങ്ങ​ൾ​ക്ക് പ​റ​ഞ്ഞുത​രും. ഇങ്ങനെ അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നു മനസിലാക്കാനും, ഫോ​ൺ ഉ​പ​യോ​ഗം കു​റ​യ്ക്കാനും ചെ​ക്കി സ​ഹാ​യി​ക്കും. സ്വയം നിയന്ത്രണം എന്ന ആശയമാണ് ചെക്കി മുന്നോട്ടു വയ്ക്കുന്നത്.

ര​ക്ഷ​പ്പെ​ടാ​ൻ റെ​സ്ക്യു ടൈം

​ചെ​ക്കി​യെ​ന്ന ആ​പ് നി​ങ്ങ​ൾ എ​ത്ര​ത​വ​ണ ഫോ​ൺ പ​രി​ശോ​ധി​ച്ചു​വെ​ന്ന് മാ​ത്ര​മെ പ​റ​ഞ്ഞു​ത​രൂ. അ​തു​കൊ​ണ്ട് ഒ​രാ​ൾ​ക്ക് നോ​മോ​ഫോ​ബി​യ​യി​ൽ നി​ന്ന് മാ​റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ റെ​സ്ക്യു ടൈം ( RescueTime) ​എ​ന്ന ആ​പ് ഉ​പ​യോ​ഗി​ക്കാം. റെ​സ്ക്യു ടൈം ​എ​ന്ന ഫോ​ണി​ൽ എ​ത്ര സ​മ​യം സം​സാ​രി​ച്ചു, ഒ​ാരോ ആ​പ്പും എ​ത്ര സ​മ​യം ഉ​പോ​ഗി​ച്ചു, എ​ത്ര​മാ​ത്രം ഡേ​റ്റാ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കും. ഫോ​ൺ ഉ​പ​യോ​ഗം കൂ​ടു​ത​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ഒാ​രോ​ന്നും ഉ​പ​യോ​ഗി​ക്കേ​ണ്ട സ​മ​യം സെ​റ്റ് ചെ​യ്യാ​നു​ള്ള ഒാ​പ്ഷ​നും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


കൂ​ളാ​ക്കാ​ൻ കോ​ൾ​ഡ് ട​ർ​ക്കി

കൂ​ടു​ത​ൽ പ​ണ​ത്തി​ന് കു​റ​ഞ്ഞ ഡാ​റ്റ എ​ന്ന ടെ​ലി​കോം ക​ന്പ​നി​ക​ളു​ടെ ഒാ​ഫ​ർ ആ​ളു​ക​ളെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നതി​ൽ സ്വ​യം​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചി​രു​ന്നു. ടെ​ലി​കോം ക​ന്പ​നി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കി​യ​പ്പോ​ൾ സ്മാ​ർട്ട് ഫോ​ണി​ന് അ​ഡി​ക്റ്റ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ദി​വ​സം മു​ഴു​വ​ൻ സം​സാ​രി​ച്ചാ​ലും മൊ​ബൈ​ൽ ഡാറ്റ ഒാ​ണാ​ക്കി ഇ​ട്ടാ​ലും തീ​രാ​ത്ത അ​ത്ര ഡാറ്റ​യാ​ണ് ക​ന്പ​നി​ക​ൾ ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മി​ക്ക​വ​രും ഫോ​ണി​ൽ കൂ​ടി​യു​ള്ള സം​സാ​ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം കൂ​ട്ടി, നെറ്റ് ഉപയോഗവും കൂടി. അ​തി​നാ​ൽ ഫേ​സ്ബു​ക്കി​ലോ, വാ​ട്സ് ആ​പ്പിലോ മെ​സേ​ജു​ക​ൾ വ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ എ​ടു​ത്ത് നോ​ക്കും. ഇ​തി​ന് ത​ട​യി​ടാ​ൻ കോ​ൾ​ഡ് ട​ർ​ക്കി (Cold Turkey) എ​ന്ന​ ആ​പ് സ​ഹാ​യി​ക്കും. ആ​പ്പിൽ ഒ​രു പ്ര​ത്യേ​ക സ​മ​യ​ത്തേ​ക്ക് Do Not Disturb എ​ന്ന ഫീ​ച്ച​ർ ആ​ക്ടി​വേ​റ്റ് ചെ​യ്താ​ൽ ഫോ​ണി​ൽ ആ ​സ​മ​യം കോ​ളു​ക​ളോ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളോ ല​ഭ്യ​മാ​യി​രി​ക്കു​ക​യി​ല്ല. ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​ത്തേ​ക്കാ​ണ് ആ​പ്പിൽ സ​മ​യം സെ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം വീ​ണ്ടും സ​മ​യം സെ​റ്റ് ചെ​യ്യ​ണം.
രാപ്പകലില്ലാതെയുള്ള സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ശാരീരിക-മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രാത്രിയിലുള്ള കിടപ്പുമുറിയിലുള്ള ഫോൺ ഉപയോഗം ഉറക്കത്തെ ബാധിക്കുമെന്നു റിപ്പോർട്ട് അടുത്തയിടെ പുറത്തുവന്നിരുന്നു.

ഫോൺ ഡിസ്പ്ലേയിൽ നിന്നുള്ള നീല പ്രകാശം ആളുകളിൽ കൂടുതൽ ഉന്മേഷം പകരും. ഇത് ഉറക്കത്തെ സാരമായി ബാധിക്കും. ആ​ളു​ക​ളു​ടെ വി​ല​പ്പെ​ട്ട സ​മ​യം സ്മാ​ർ​ട്ട് ഫോ​ൺ ക​വ​രു​ന്നു​ണ്ട് എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഈ ​മോ​ഷ്‌​ടാ​വി​നെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഈ ​ആ​പ്പുക​ൾ പ​രീ​ക്ഷി​ച്ചുനോ​ക്കാം.

സോനു തോമസ്