പതിനൊന്ന് "പണി'യാകുന്നുണ്ടോ?
ആ​പ്പി​ളി​ന്‍റെ പു​തി​യ ഒാ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​മാ​യ ഐ​ഒ​എ​സ് 11 പ്ര​ശ്ന​ക്കാ​ര​നാ​ണോ? സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഐ​ഒ​എ​സ് 11 അ​പ്ഡേ​റ്റ് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ് വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും സ​ത്യ​മു​ണ്ടോ? ബാ​റ്റ​റി ചാ​ർ​ജ് നി​ൽ​ക്കു​ന്നി​ല്ല, വൈ-​ഫൈ ക​ണ​ക്‌​ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല തു​ട​ങ്ങി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഐ​ഒ​എ​സ് 11നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തി​ൽ ചി​ല വ​സ്തു​ത​ക​ളു​മു​ണ്ടെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ജൂ​ണി​ൽ ബീ​റ്റ വെ​ർ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും സെ​പ്റ്റം​ബ​ർ 19നാ​ണ് ആ​പ്പി​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി ഐ​ഒ​എ​സ് 11 അ​വ​ത​രി​പ്പി​ച്ച​ത്. അ​പ്ഡേ​റ്റ് ചെ​യ്ത​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളു​മാ​ണ് ഇ​ന്ന​ത്തെ ടെ​ക് ദീ​പി​ക പറയുന്നത്...

ബാ​റ്റ​റി ചാ​ർ​ജ്- ക​ഷ്‌​ടം!

ഐ​ഒ​എ​സ് 11 ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് ബാ​റ്റ​റി​യു​ടെ ചാ​ർ​ജ് നേ​ര​ത്ത​ത്തെ​പ്പോ​ലെ നി​ൽ​ക്കു​ന്നി​ല്ല എ​ന്ന​ത്. ഫോ​ൺ സെ​റ്റിം​ഗ്സി​ൽ പോ​യി ബാ​റ്റ​റി പ​വ​ർ എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്താ​ൽ ഏ​തൊ​ക്കെ ആ​പ്പു​ക​ളാ​ണ് ബാ​റ്റ​റി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ബാ​റ്റ​റി കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​പ്പു​ക​ൾ അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാം. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ഐ​ഒ​എ​സ് 10.3.3 എ​ന്ന ഒ​എ​സ് വേർഷൻ ഉ​പ​യോ​ഗി​ച്ച് ത​ത്കാ​ലം ബാ​റ്റ​റി ചാ​ർ​ജ് കു​റ​യു​ന്ന പ്ര​ശ്ന​ത്തി​ൽനി​ന്ന് ര​ക്ഷ​പ്പെടാ​വു​ന്ന​താ​ണ്.

ചൂ​ടാ​വ​ല്ലെ...

ഐ​ഫോ​ൺ ചൂ​ടാ​വു​ന്നു എ​ന്ന പ​രാ​തി ഐ​ഫോ​ൺ പ്രേ​മി​ക​ളെ ചെ​റു​തായ​ല്ല നി​രാ​ശ​യി​ലും പേ​ടി​യി​ലു​മാ​ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ പ​ല പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഫോ​ൺ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് ഇ​തി​ന് ആ​ധാ​രം. എ​ന്നാ​ൽ സം​ഗ​തി അ​ത്ര ഭയപ്പെടേണ്ടതൊന്നു​മ​ല്ല. ഐ​ഒ​എ​സ് 11 ഉ​പ​യോ​ഗി​ച്ച പ​ല​രും ഫോ​ൺ ചൂ​ടാ​വു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ഇ​ട്ടി​ട്ടു​ണ്ടെ​ന്ന് മാ​ത്രം. ലൊ​ക്കേ​ഷ​ൻ സ​ർ​വീ​സും ബാ​ക്ക്ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​യാ​ൽ ഒ​രു പ​രി​ധി​വ​രെ ഫോ​ൺ ചൂ​ടാ​വു​ന്ന​ത് കു​റ​യ്ക്കാ​ൻ ക​ഴി​യും.
ചി​ല പ്ര​ത്യേ​ക ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ഴും ഫോ​ൺ ചൂ​ട​ാവു​ന്ന​താ​യി ചി​ല​ർ പ​റ​യു​ന്നു​ണ്ട്. അ​ത്ത​രം ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാതിരിക്കുന്നതാണ് ന​ല്ല​ത്. ഫോ​ണി​ന് ബാ​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് താ​ത്കാ​ലി​ക​മാ​യി ഊ​രി​ മാ​റ്റി​വ​യ്ക്കു​ന്ന​തും ചൂ​ട് കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും. ചി​ല ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്യു​ന്പോ​ഴാ​ണ് ചൂ​ടാ​വു​ന്ന​താ​യി പ​രാ​തി​യു​ള്ള​ത്. ഇ​ട​യ്ക്ക് ഫോ​ൺ ഡി​സ്ക​ണ​ക്‌​ട് ചെ​യ്ത ശേ​ഷം വീ​ണ്ടും ചാ​ർ​ജ് ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ ഫോ​ൺ അ​മി​ത​മാ​യി ചൂ​ടാ​വു​ന്ന​തി​ന് പ​രി​ഹാ​ര​മാ​കും. അ​താ​ത് ഫോ​ണി​ന്‍റെ ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് എ​പ്പോ​ഴും ന​ല്ല​ത്.


ആ​പ്പ് പ്ര​ശ്നം

പു​തി​യ അ​പ്ഡേ​ഷ​നി​ൽ​ചി​ല ആ​പ്പു​ക​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ചി​ല ആ​പ്പു​ക​ൾ ഒാ​പ്പ​ൺ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ല, ചി​ല​ത് ഇ​ട​യ്ക്കു​വ​ച്ച് ഒാ​ഫാ​യി പോ​കു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രാ​തി​ക​ൾ. ഐ​ഒ​എ​സ് 11ൽ 64 ​ബി​റ്റ് ആ​പ്പു​ക​ൾ മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ. സാ​ധാ​ര​ണ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ആ​പ്പു​ക​ൾ 32 ബി​റ്റ് ആ​ണ്. ഇ​ത് അ​പ്​ഡേ​റ്റ് ചെ​യ്താ​ൽ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. വീ​ണ്ടും ആ​പ്പ് കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​ത് അ​ൺ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത ശേ​ഷം വീ​ണ്ടും ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക. പ്ര​ശ്നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​പ് സ്റ്റോ​റി​ൽ പോ​യി ആ​പ് സ​പ്പോ​ർ​ട്ടി​ൽ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

വൈ​-ഫൈ അ​ത്ര ഹൈ​-ഫൈ അ​ല്ല

പു​തി​യ ഐ​ഒ​എ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ഫോ​ൺ വൈ​-ഫൈ​യി​ൽ ക​ണ​ക്‌​ട് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്നു. ഫോ​ണും വൈ-​ഫൈ റൂ​ട്ട​റും റീ​സ്റ്റ​ാർ​ട്ട് ചെ​യ്താ​ൽ പ്ര​ശ്ന​ത്തി​ന് ഒ​രുപ​ക്ഷേ പ​രി​ഹാ​ര​മാ​കും. സെ​റ്റിം​ഗ്സ്- ജ​ന​റ​ൽ- റീ​സെ​റ്റ്- റീ​സെ​റ്റ് നെ​റ്റ്‌​വ​ർ​ക്ക് സെ​റ്റിം​ഗ്സ് എ​ന്ന ഒാ​പ്ഷ​നി​ൽ പാ​സ്‌​വേ​ർ​ഡ് നെ​റ്റ്‌​വ​ർ​ക്കും പാ​സ്‌​വേ​ഡും റീ​സെ​റ്റ് ചെ​യ്തും വൈ​-ഫൈ ക​ണ​ക്‌​ട് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​വു​ന്ന​താ​ണ്.
ആ​പ്പി​ളി​ന്‍റെ ആ​പ് സ്റ്റോ​റു​മാ​യി ക​ണ​ക്‌​ടാ​കു​ന്നി​ല്ല, ട​ച്ച് സ്ക്രീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല, ബ്രൈ​റ്റ്ന​സ് കു​റ​വാ​ണ് തു​ട​ങ്ങി ഐ​ഒ​എ​സ്11​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. സ​മ​യ​വും തീ​യ​തി​യും നെ​റ്റ്‌​വ​ർ​ക്ക് ക​ണ​ക്‌​ഷ​നു​മൊ​ക്കെ ശ​രി​യാ​ക്കു​ന്പോ​ൾ എ​ല്ലാം ശ​രി​യാ​വു​മെ​ന്നാ​ണ് ഐ​ഫോ​ണി​ന്‍റെ അ​നൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ. പ​ക്ഷെ പ്ര​ശ്ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
അ​റ്റ​കൈപ്ര​യോ​ഗ​മാ​യി ഫോ​ൺ റീ​സെ​റ്റ് ചെ​യ്യാ​ൻ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രു​മു​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ. ഇ​നി​യും ഐ​ഒ​എ​സ് 11ലേ​ക്ക് അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​വ​ർ കു​റ​ച്ചു​കൂ​ടി ക്ഷമിക്കുക, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൂടുതൽ സു​ന്ദ​ര​മാ​യ ഐ​ഒ​എ​സ് 11 ആ​പ്പി​ൾ എ​ത്തി​ക്കും.

സോനു തോമസ്
Loading...