റി​​​ല​​​യ​​​ൻ​​​സി​​​നു ലാ​​​ഭം കൂ​​​ടി
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച മൂ​​​ന്നു​ മാ​​​സം അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ 12.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. മൊ​​​ത്തം ലാ​​​ഭം 7,209 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 8,109 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ത്രൈ​​​മാ​​​സ വി​​​റ്റു​​​വ​​​ര​​​വ് 81,861 കോ​​​ടി​​​യി​​​ൽ​​നി​​​ന്ന് 16.5 ശ​​​ത​​​മാ​​​നം കൂ​​​ടി 95,085 കോ​​​ടി രൂ​​​പ​​​യാ​​​യി.

ക്രൂ​​​ഡ് ഓ​​​യി​​​ൽ ശു​​​ദ്ധീ​​​ക​​​ര​​​ണം, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ, റീ​​​ട്ടെ​​​യി​​​ൽ വ്യാ​​​പാ​​​രം എ​​​ന്നി​​​വ​​​യി​​​ലാ​​​ണു ക​​​ന്പ​​​നി നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ടെ​​​ലി​​​കോം വി​​​ഭാ​​​ഗം (റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ) ന​​​ഷ്ട​​​ത്തി​​​ൽ ത​​​ന്നെ​​​യാ​​​ണ്. 270.9 കോ​​​ടി രൂ​​​പ​​​യാ​​​ണു ജി​​​യോ​​​യു​​​ടെ ത്രൈ​​​മാ​​​സ ന​​​ഷ്ടം. ജൂ​​​ണി​​​ല​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സം ഒ​​​രു വീ​​​പ്പ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​ൽ 11.9 ഡോ​​​ള​​​ർ ലാ​​​ഭം ല​​​ഭി​​​ച്ച​​​ത് ഈ ​​​ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 12 ഡോ​​​ള​​​റാ​​​യി.
Loading...