ഇഷ്ടംപോലെ ഫോളോവേഴ്സുണ്ടെങ്കിൽ ഇഷ്ടംപോലെ കഴിച്ചോളൂ!
സോ​​​ഷ്യ​​​ൽ​ മീ​​​ഡി​​​യ പ്ര​​​മോ​​​ഷ​​​നു വേ​​​റി​​​ട്ട വ​​​ഴി​​​ക​​​ൾ തേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​തൃ​​​ക​​​യാ​​​യി ഒ​​​രു ഹോ​​​ട്ട​​​ൽ. ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​നി​​​ലു​​​ള്ള ‘ദി​​​സ് ഈ​​​സ് നോ​​​ട്ടെ സു​​​ഷി​​​ബാ​​​ർ’ എ​​​ന്ന ഹോ​​​ട്ട​​​ലാ​​​ണ് സോ​​​ഷ്യ​​​ൽ​ മീ​​​ഡി​​​യ​​​യി​​​ൽ പേ​​​രെ​​​ടു​​​ക്കാ​​​ൻ വേ​​​റി​​​ട്ട പ​​​ണി പ​​​യ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.​ ജ​​​ന​​​പ്രി​​​യ ഫോ​​​ട്ടോ ഷെ​​​യ​​​റിം​​​ഗ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ അ​​​ങ്കം.

സം​​​ഭ​​​വം ഇ​​​ങ്ങ​​​നെ: ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ ഫോ​​​ളേ​​​വേ​​​ഴ്സു​​​ള്ള​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി ഭ​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യാ​​​ണ് സോ​​​ഷ്യ​​​ൽ​ മീ​​​ഡി​​​യ​​​പ്ര​​​ചാ​​​ര​​​ണം. സൗ​​​ജ​​​ന്യ ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കാ​​​നു​​​ള്ള താ​​​ഴ്ന്ന പ​​​രി​​​ധി 1000 ഫോ​​​ളോവേ​​​ഴ്സ് ആ​​​ണ്. അ​​​തി​​​ൽ​​​താ​​​ഴെ ഫോ​​​ളേ​​​വേ​​​ഴ്സ് ഉ​​​ള്ള​​​വ​​​ർ സൗ​​​ജ​​​ന്യം പ്ര​​​തീ​​​ക്ഷി​​​ച്ചു കേ​​​റേ​​​ണ്ട​​​തി​​​ല്ല.


ഫോ​​​ളേ​​​വേ​​​ഴ്സി​​​ന്‍റെ എ​​​ണ്ണം കൂ​​​ടു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു മു​​​ന്തി​​​യ ഭ​​​ക്ഷ​​​ണം ല​​​ഭി​​​ക്കും. അ​​​ള​​​വി​​​ലും വ​​​ർ​​ധ​​​ന​​​യുണ്ടാ​​​കും. ഈ ​​​സൗ​​​ജ​​​ന്യ സേ​​​വ​​​ന​​​ത്തി​​​ന് ഇ​​​ൻ​​​സ്റ്റ​​​ഗ്രാം താ​​​ര​​​ങ്ങ​​​ൾ പ്ര​​​ത്യു​​​പ​​​കാ​​​ര​​​മാ​​​യി ചെ​​​യ്യേ​​​ണ്ട​​​ത് ഇ​​​ത്ര​​​മാ​​​ത്രം; ഹോ​​​ട്ട​​​ലി​​​ലെ​​​ത്തി​​​യ ചി​​​ത്രം, ഹോ​​​ട്ട​​​ലി​​​ന്‍റെ പേ​​​രു​​​വ​​​ച്ചു​​​ള്ള ഹാ​​​ഷ്‌​​​ടാ​​​ഗ് സ​​​ഹി​​​തം ത​​​ങ്ങ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക.

എ​​​ന്താ​​​യാ​​​ലും ത​​​ങ്ങ​​​ളു​​​ടെ ഐ​​​ഡി​​​യ മി​​​ന്നി​​​ച്ചെ​​​ന്നാ​​​ണ് ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ളാ​​​യ മാ​​​റ്റേ​​​യോ​​​യും തോ​​​മ​​​സോ​​​യും പ​​​റ​​​യു​​​ന്ന​​​ത്. ടെ​​​ലി​​​വി​​​ഷ​​​നി​​​ലും പ​​​ത്ര​​​ങ്ങ​​​ളി​​​ലും പ​​​ര​​​സ്യം ന​​​ൽ​​​കി​​​യ​​​തി​​​നേ​​​ക്കാ​​​ൾ മി​​​ക​​​ച്ച ഫ​​​ലം ഇ​​​പ്പോ​​​ഴാ​​​ണ​​​ത്രേ ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ച​​​ത്.