ചൈനീസ് ഓറഞ്ച്
പേരില്‍ ഓറഞ്ച് എന്ന വിശേഷണമുണ്ടെങ്കിലും ഓറഞ്ചിന്റേതായ യാതൊരു സ്വഭാവുമില്ല. വെറുതെ തൊണ്ട് പൊളിച്ചു തിന്നാന്‍ പറ്റില്ല. കറിവയ്ക്കാനും കൊള്ളില്ല. ഇടത്തരം ചെറുനാരങ്ങയുടെ വലിപ്പം. പിഴിഞ്ഞാല്‍ ധാരാളം നീരു ലഭിക്കും.

ഈ നാരങ്ങാ മുറിച്ച് തൊണ്ടുകൂടി ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്താല്‍ നല്ല ഒന്നാംതരം ദാഹശമിനിയാവും. ഇനി മിക്‌സിയില്‍ അടിയ്ക്കാന്‍ സൗകര്യമില്ലങ്കില്‍ കൈകൊണ്ട് ശരിക്കും തൊണ്ടുകൂട്ടി പിഴിയണം. ഇതില്‍ പഞ്ചസാര ചേര്‍ ത്തു കഴിയ്ക്കാന്‍ ആരും ത ന്നെ ഇഷ്ടപ്പെടുന്നില്ല.

കൃഷിരീതികള്‍

ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ തറയിലോ എവിടെ വേണമെങ്കിലും നട്ടുപിടിപ്പിയ്ക്കാം. ഇനി തറയിലാണ് നടുന്നതെങ്കില്‍പോലും വ ലിയ കുഴിയൊന്നും എടുക്കേണ്ടതില്ല.

കവര്‍ ഇറക്കിവയ്ക്കാന്‍ മാത്രം വലുപ്പമുള്ള ചെറിയ കുഴി മതിയാകും. ഇനി തറ തീര്‍ത്തും ഇളക്കമില്ലാത്തതാണങ്കില്‍ മാ ത്രം പരമാവധി 40 സെന്റീമീറ്റര്‍ നീളം, വീതി, താഴ്ചയുള്ള കുഴികളാകാം. നടീലിനായി പതിവച്ചെടുത്ത തൈകളോ വി ത്തുപാകി കിളിര്‍പ്പിച്ച തൈ കളോ ഉപയോഗിക്കാം. പതിവച്ചെടുത്ത തൈകളാണെങ്കില്‍ മിക്കവാറും തന്നാണ്ടില്‍ തന്നെ കായ്ച്ചു തുടങ്ങും. പു ഷ്പിച്ചു നില്‍ക്കുന്നതു കാണാന്‍ തന്നെ വളരെ ഭംഗിയാണ്. കുറ്റി യായി നില്‍ക്കും.


പരമാവധി ഒന്നര ഒന്നേമുക്കാല്‍ മീറ്ററില്‍ കൂടുതല്‍ ഉയരത്തിലോ പടര്‍ന്നോ വളരില്ല. സാ ധാരണ ചെറുനാരകത്തിന് ഉണ്ടാകുന്നതു പോലെയുള്ള ഇല മഞ്ഞളിപ്പ് കൊമ്പുണക്കം തുടങ്ങിയ രോഗ-കീടബാധകളില്ല.

കാര്യമായ പരിചരണവും വളപ്രയോഗവും ആവശ്യമില്ല. സാധാരണ നാരകവര്‍ഗത്തില്‍ പ്പെട്ട ചെടികളില്‍ നിറയെ മുള്ളു ണ്ടാകും. എന്നാല്‍ ചൈനീസ് ഓ റഞ്ചില്‍ ഒറ്റമുള്ളു പോലുമു ണ്ടാകില്ലെന്നതും ആകര്‍ഷക ഘടകമാണ്.

ജോസ് മാധവത്ത്
96450 33 622.