ഇന്ത്യയിൽ ഭ​ക്ഷ്യോ​ത്പ​ന്ന റീട്ടെയ്ൽ ശൃം​ഖ​ല തു​ട​ങ്ങാ​ൻ ഫ്ലി​പ് കാ​ർ​ട്ട്
ബം​​​​ഗ​​​​ളൂ​​​​രു:​​ ആ​​​​ഗോ​​​​ള റീ​​​​ട്ടെ​​​​യ്ൽ വ​​​​ന്പ​​​​ൻ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഇ ​​​​കൊ​​മേ​​ഴ്സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഫ്ലി​​​​പ് കാ​​​​ർ​​​​ട്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ ഭ​​​​ക്ഷ്യോ​​​​ത്പ​​ന്ന റീ​​​​ട്ടെ​​​​യ്ൽ ശൃം​​​​ഖ​​​​ല ആ​​​​രം​​​​ഭി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. നി​​​​ല​​​​വി​​​​ൽ ഭ​​​​ക്ഷ്യോ​​​​ത്പ​​ന്ന​​​​ങ്ങ​​​​ൾ ഓ​​​​ണ്‍​ലൈ​​​​നി​​ൽ വി​​​​ൽ​​​​ക്കു​​​​ന്ന അ​​​​ഞ്ചു കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​നു​​​​ണ്ട്. ഓ​​​ൺ ലൈ​​​ൻ സ്റ്റോ​​​റു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ഓ​​​​ഫ്‌​​ലൈ​​ൻ സ്റ്റോ​​​​റു​​​​ക​​​​ൾ​​കൂ​​​​ടി തു​​​​ട​​​​ങ്ങാ​​​​നു​​​​ള്ള ഫ്ലി​​പ്കാ​​​​ർ​​​​ട്ടി​​​​ന്‍റെ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം ഇ​​​​ന്ത്യ​​​​യി​​​​ലെ ഭ​​​​ക്ഷ്യോ​​ത്​​​​പ​​​​ന്ന വി​​​​പ​​​​ണി​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് വി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ധ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 50 മു​​​​ത​​​​ൽ 60 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലെ റീ​​​​ട്ടെ​​​​യ്ൽ വി​​​​പ​​​​ണി​​​​യു​​​​ടെ മു​​​​ന്നി​​​​ൽ ര​​​​ണ്ടു ഭാ​​​​ഗ​​​​വും ഭ​​ക്ഷോ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ്. വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ മു​​​​ഖ്യ എ​​​​തി​​​​രാ​​​​ളി​​​യാ​​​യ ആ​​​​മ​​​​സോ​​​​ണ്‍ അ​​​​ടു​​​​ത്തി​​​​ടെ ത​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ ഭ​​​​ക്ഷ്യോ​​​​ത്പ​​​​ന്ന റീ​​​​ട്ടെ​​​​യ്ൽ വി​​​​പ​​​​ണി​​​​യി​​​​ൽ വ​​ലി​​​​യ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.