അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം
ന്യൂ​ഡ​ൽ​ഹി: റെ​നോ ശേ​ണി സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഒ​പ്പോ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​നാ​വ​ര​ണം ചെ​യ്തു. ഒ​പ്പോ റെ​നോ 10എ​ക്സ് സൂം, ​ഒ​പ്പോ റെ​നോ എ​ന്നീ ര​ണ്ടു പു​തി​യ മോ​ഡ​ലു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 49,990 രൂ​പ(8/256 ജി​ബി)​യും 32,990 രൂ​പ(8/128​ജി​ബി)​യു​മാ​ണ് വി​ല. റെ​നോ 10എ​ക്സ് സൂ​മി​ന്‍റെ 6/128ജി​ബി വേ​രി​യ​ന്‍റ് 39,990 രൂ​പ​യ്ക്കും ല​ഭി​ക്കും.

ജെ​റ്റ് ബ്ലാ​ക്ക്, ഓ​ഷ​ൻ ഗ്രീ​ൻ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഫോ​ണു​ക​ൾ ജൂ​ണ്‍ ഏ​ഴു മു​ത​ൽ വി​പ​ണി​യി​ലെ​ത്തും.

ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ, 3ഡി ​ഗ്ലാ​സ് ബാ​ക്ക് ക​വ​ർ, 6.6 ഇ​ഞ്ച് പ​നോ​ര​മി​ക് സ്ക്രീ​ൻ, ഹി​ഡ​ൻ ഫിം​ഗ​ർ​പ്രി​ന്‍റ് അ​ണ്‍ലോ​ക്ക് 2.0, 10എ​ക്സ് സൂം ​ഫീ​ച്ച​റു​ള്ള ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ (48+13+8 എം​പി), അ​ൾ​ട്രാ നൈ​റ്റ് മോ​ഡ്, 4,065 എം​എ​എ​ച്ച് ബാ​റ്റ​റി തു​ട​ങ്ങി​യ​വ​യാ​ണ് റെ​നോ 10എ​ക്സ് സൂ​മി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ. അ​തേ​സ​മ​യം, 48 എം​പി റി​യ​ർ കാ​മ​റ, 6.4 ഇ​ഞ്ച് പ​നോ​ര​മി​ക് സ്ക്രീ​ൻ, ഷാ​ർ​ക്ക് ഫി​ൻ റൈ​സിം​ഗ് കാ​മ​റ, അ​ൾ​ട്രാ നൈ​റ്റ് മോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ഒ​പ്പോ റെ​നോ​യു​ടെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.