പ്രാണന്‍ നഷ്ടപ്പെടുന്ന പ്രാണവായു
ലോകത്ത് ആദ്യമായി ബ്രിട്ടനില്‍ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ലണ്ടനില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ 11 ദിവസം നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇത്. ഈ സമയത്താണ് ഈ വര്‍ഷം ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. യാല്‍ ആന്‍ഡ് കൊളംബിയ' തയാറാക്കിയ 132 രാജ്യങ്ങളിലെ വായു മലിനീകരണ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറ്റവും അവസാനത്തേതാണ്. ഇത് സൂചിപ്പിക്കുന്നത് ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനപ്പെട്ടിരിക്കുന്നത് ഇന്ത്യയിലാണെന്നാണ്. വായു മലിനീകരണം മൂലം 2030 ഓടെ ഭക്ഷ്യ ധാന്യ ഉത്പാദനക്ഷമത 26 ശതമാനം കുറയുമെന്നതാണ് കാര്‍ഷികമേഖലയില്‍ ഇതിന്റെ പ്രത്യാഖാതം.

പ്രാണന്‍ നഷ്ടപ്പെടുന്ന പ്രാണവായുവിന്റെ രക്ഷയ്ക്കായാണ് ''വായു മലിനീകരണം'' എന്ന വിഷയം പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യമായി തെരഞ്ഞെടുത്തത്. ലോകജനതയുടെ 92 ശതമാനത്തിനും ശുദ്ധവായു ലഭിക്കുന്നില്ല.

ലോകത്ത് ഏഴു ദശലക്ഷം മനുഷ്യര്‍ വായുമലിനീകരണത്താല്‍ പ്രതിവര്‍ഷം മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടു പ്രകാരം ലോ കത്ത് 10 ല്‍ 9 പേരും ശ്വസിക്കുന്നത് മലിനവായുവാണ്.

വായുമലിനീകരണം കുറയ്ക്കുന്നതില്‍ വനങ്ങളുടെ പങ്ക് വലുതാണ്. 'ഗ്ലോ ബല്‍ ഫോറസ്റ്റ് ' വാച്ച് നടത്തിയ പഠനപ്രകാരം കഴിഞ്ഞ വര്‍ ഷം ലോകത്ത് 12 ദശലക്ഷം ഹെ ക്ടര്‍ വനവിസ്തൃതി കുറഞ്ഞു. കഴി ഞ്ഞ വര്‍ഷത്തെ വനനശീകരണ തോത് നാലാമത്തെ ഏറ്റവും ഉയര്‍ന്നതെന്നും ഇവര്‍ കണ്ടെ ത്തി.ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റി പ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും 590 ദശലക്ഷം ജനങ്ങള്‍ മഹാനഗരങ്ങളിലായിരിക്കും വ സിക്കുന്നത്. 2050 ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 50 ശതമാനം നഗരങ്ങളിലായിരിക്കും. വന്‍തോതിലുള്ള നഗരവത്കരണം പരിസ്ഥിതിക്ക് കൂടുതല്‍ ആഘാതം സൃ ഷ്ടിക്കും. ഒരു വ്യക്തി ഇരുപതിനായിരം ലിറ്റര്‍ വായുവാണ് ഒരു ദിവസം ശ്വസിക്കുന്നത്. ശുദ്ധവായു ശരീരാരോഗ്യം നിലനിര്‍ത്തുന്നു.

ശ്വസിക്കുന്ന വായുവില്‍ മാലിന്യങ്ങള്‍ കലരുന്നത് പ്ര ധാനമായും വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളി ല്‍ നിന്നുമാണ്. ഇത് നിരവ ധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കണ്ണ്, തലച്ചോറ്, നാഡീ വ്യൂഹം എന്നിവയെ രോഗാതുരമാക്കുന്നു.

കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറച്ച് ആസ്തമയും കാന്‍സറും കരള്‍ രോഗ ങ്ങ ളും ഉള്‍പ്പെടെ മറ്റു മാരകമായ രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നു. മലിന വായു വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. വായു മലിനീകരണം മൂലം തടാകങ്ങളും അശുദ്ധമാകുന്നു. മലിനവായു ഓസോ ണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭുമിയില്‍ പതിക്കുന്നു. ഇക്കാരണത്താല്‍ ക്രമാതീതമായ ചൂട് ഭൂമിയില്‍ ഉണ്ടാകുകയും ആ ഗോള താപനത്തിനും കാലാവസ്ഥ വ്യ തിയാനത്തിനും ഇടയാകുകയും ചെയ്യുന്നു.

1970 ലെ ക്ലീന്‍ എയര്‍ ആക്ട് പ്രകാരം നാഷണല്‍ ആംബിയന്റ് എയര്‍ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവില്‍ വന്നു. കാര്‍ബണ്‍ മോ ണോക്‌സൈഡ്, നൈട്രജന്‍ ഡ യോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ഓസോണ്‍, ലെഡ്, പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ തുടങ്ങിയ വായു മലിനീകരണത്തിനിടയാക്കുന്ന വാതകങ്ങളെയും പദാ ര്‍ത്ഥാംശങ്ങളെയും നിയന്ത്രിക്കു ക എന്ന ഉദ്ദേശ്യത്തോടുകൂടിയാ ണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയിലെ ചില നഗരങ്ങളില്‍ വായു മലിനീകരണ തോത് സുരക്ഷിത അളവിലും അഞ്ചു മടങ്ങു കൂടുതലാണ്.

ഭൂമിക്കു ചുറ്റുമുള്ള വായുമണ്ഡലത്തില്‍ ഒമ്പതു ശതമാനം നൈട്രജനും 20 ശതമാനം ഓ ക്‌സിജനും ഒരു ശതമാനം കാര്‍ ബണ്‍ഡൈ ഓക്‌സൈഡും മറ്റു വാതകങ്ങളും കൂടി കലര്‍ന്നിരിക്കുന്നു. ഇന്ത്യയില്‍ വായുമലിനീകരണം വളരെ കൂടുതലാണെന്നാണ് ലോക സാമ്പത്തിക ഫോ റത്തിന്റെയും കണക്ക്. ഇപ്പോള്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ് 410 പിപിഎം (പാര്‍ട്ട്‌സ് പെര്‍ മില്യ ണ്‍) ആണ്. വ്യവസായ യുഗത്തി ന് മുമ്പ് ഇത് 280 പി.പി.എം. ആ യിരുന്നു. 2100 ആകുമ്പോള്‍ 500 പി.പി.എം. ആകുമെന്ന് പഠനങ്ങ ള്‍ സുചിപ്പിക്കുന്നു.

വായുശുദ്ധതയുടെ സൂചകമായി പാര്‍ട്ട്‌സ് പെര്‍ മില്യണ്‍ 0 മുതല്‍ 500 വരെയുള്ള പരിധിയില്‍ കണക്കാക്കുന്നു. വായു ശുദ്ധതയുടെ സൂചകം 0 മുതല്‍ 50 വരെയാണെങ്കില്‍ വായുമലിനീകരണം വളരെക്കുറവും - തൃപ്തികരവുമാണ്. ഈ അവസ്ഥയ്ക്ക് പച്ച നിറമാണ് അടയാളമായി നല്‍കിയിട്ടുള്ളത്. 51 മുതല്‍ 100 വരെ പരിധിയിലുള്ള വായു കുറച്ച് മലിനമായിട്ടുണ്ട്. ഇത് ശ്വസിക്കുന്നത് ആരോഗ്യപ്രശ്‌നം ചെറിയ തോതില്‍ ഉണ്ടാക്കുന്നു. ഇതിന് മഞ്ഞനിറമാണ് അടയാളം. 101 മുതല്‍ 150 വരെ പരിധിയിലെ വായുവില്‍ കലര്‍ന്നിട്ടുള്ള മാലിന്യം ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ഓറഞ്ച് നിറത്തില്‍ അടയാളപ്പെടുത്തുന്നു. 151-200 പരിധിയില്‍ ഉള്ള വായു ശ്വസിക്കുമ്പോള്‍ കഠിനമായ രോഗങ്ങള്‍ ഉണ്ടാകുന്നു. ഇത് പര്‍പ്പിള്‍ കളറില്‍ അടയാളപ്പെടുത്തുന്നു. 201-300 പരിധിയില്‍ വളരെ ഗുരുതര ആരോഗ്യപ്രശ്‌നം വരുത്തുന്നു. ഇത് ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തുന്നു. 301നും 500നും പരിധിയില്‍ വരുന്ന വായു ശ്വസിക്കുന്നത് വളരെയധികം ഹാനികരമാണ്- ഇത് മെറൂണ്‍ കളറിലാണ് അടയാളപ്പെടുത്തുന്നത്.


കാര്‍ബണ്‍ മോണോക്‌സൈഡ് ഒരു വിഷവാതകമാണ്. തടി, പ്രകൃതിവാതകം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ ജ്വലനം പൂര്‍ണമായി നടക്കാതിരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്നതാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം. അപകടകരമായ ഈ വാതകം ഹൃദയത്തിനും രക്തധമനികള്‍ക്കും കേടുവരുത്തുന്നു.
യു.എന്നിന്റെ ഏഷ്യാ-പസഫിക്കിലെ വായുമലിനീകരണം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ചില നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ 25 പുത്തന്‍ സാങ്കേതിക നയങ്ങള്‍ നടപ്പാക്കുന്നതിലൂടെ ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം 20 ശതമാനവും മീഥൈന്‍ ബഹിര്‍ ഗമനം 45 ശതമാനവും കുറയ്ക്കാം. അതുവഴി ആഗോള താപനത്തിന്റെ കാഠിന്യം ഗണ്യമായി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ക്ലീന്‍, ഗ്രീന്‍, സ്മാര്‍ട്ട് സിറ്റികള്‍ രൂപീകരിക്കാനും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്.

വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ലോകത്താകെ പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ ടെക്‌നോളജിയുടെ വ്യാപനം അനിവാര്യമാണ്. 2004 ലെ ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി പ്രോഗ്രാം റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്ത് അവ പ്രയോഗത്തില്‍ കൊണ്ടുവരണം. കാലാവസ്ഥാ വ്യതിയാനത്തിനും വായുമലിനീകരണത്തിനും കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ബ ഹിര്‍ഗമനം കുറച്ച് പാരിസ്ഥിതികാഘാതം കുറയ്ക്കുന്ന തിനുള്ള ശ്രമങ്ങള്‍ നടത്തണം. ഓരോ വ്യവസായ സ്ഥാപനത്തിലും മുഴുവന്‍ സമയ എനര്‍ജി മാനേജര്‍ ഉണ്ടായിരിക്കണമെന്ന കര്‍ ശന നിയമം ജപ്പാനില്‍ നടപ്പിലാക്കിയിട്ടുണ്ട്. ശുദ്ധവായുവിന്റെ തല്‍സമയ നിരീക്ഷണത്തിനു വേ ണ്ട ഉപകരണങ്ങളുടെ കുറ വുള്ളതിനാല്‍ ഇന്ത്യയിലെ നഗരങ്ങളിലെ മലിനവായുവിന്റെ അ ളവ് മനസിലാക്കാന്‍ കഴിയുന്നില്ല.

6166 നഗരങ്ങളില്‍ വെറും 303 നഗരങ്ങളില്‍ മാത്രമേ രാജ്യ ത്ത് വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കപ്പെടുന്നു ള്ളൂ. 57 നഗരങ്ങളില്‍ മാത്രമേ ഇപ്പോള്‍ തല്‍സമയ നിരീക്ഷ ണ സ്റ്റേഷനുകളുള്ളൂ. മറ്റിടങ്ങളില്‍ മനുഷ്യര്‍ നേരിട്ട് നടത്തുന്ന പരിശോധനകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരീക്ഷണ സ്റ്റേഷനുകളുള്ളത് ഡല്‍ഹിയിലാണ്.

നിലവിലെ 30 സ്റ്റേഷനുകള്‍ ക്കൊപ്പം കോടതി നിര്‍ദ്ദേശ പ്ര കാരം ഡല്‍ഹി പൊലൂഷന്‍ കണ്‍ ട്രോള്‍ കമ്മിറ്റി 21 വായു ഗുണനിലവാര സ്റ്റേഷനുകള്‍ കൂടി ഇ പ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്. വനവിസ്തൃതികൂട്ടിയും വീട്ടുവളപ്പുകളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചും ഊര്‍ജസംരക്ഷണം നടത്തിയും പരിസ്ഥിതി ക്കിണങ്ങിയ വാഹന ഉപയോഗത്തിലൂടെയും പാഴ്‌വസ്തുക്കള്‍ കത്തിക്കാതെ പുനരുപയോഗം ചെയ്യുന്നതിലൂടെയും വായുവിനെ മലിനപ്പെടുത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.

തമലം വിജയന്‍
അസി. എന്‍ജിനിയര്‍, കെഎസ്ഇബി, തിരുവനന്തപുരം
ഫോണ്‍: 9447013990