സ്ത്രീശക്തീകരണം ബിജിക്കു ജീവിതം
Tuesday, November 12, 2019 5:26 PM IST
സ്വപ്‌നങ്ങളെ കഠിനാധ്വാനത്തിനുള്ള ഊര്‍ജമാക്കിയും സാധ്യതകളെ പുതുമുന്നേറ്റങ്ങള്‍ക്കുള്ള അവസരങ്ങളാക്കിയും രൂപപ്പെടുത്താനാകുന്നവരെ തേടി വിജയങ്ങളെത്തും. സ്വപ്‌നങ്ങളും സമര്‍പ്പണമനോഭാവവും കഠിനാധ്വാനവും സാമൂഹ്യക്ഷേമവും സമന്വയിപ്പിച്ചു സ്വന്തമാക്കിയ മുന്നേറ്റത്തിന്റെ വിജയഗാഥ അറിയാം.
മൈക്രോഫിനാന്‍സ് രംഗത്തെ സാധ്യതകള്‍ സ്ത്രീശക്തീകരണത്തിനും സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കുമായി പ്രയോജനപ്പെടുത്തി വിജയതിലകമണിഞ്ഞതിന്റെ പെരുമയാണു കോതമംഗലം കേന്ദ്രമായ കെഎല്‍എം മൈക്രോ ഫിനാന്‍സ് ജോയിന്റ് എംഡി ബിജി ഷിബുവിനെ ശ്രദ്ധേയയാക്കുന്നത്. ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ വളര്‍ന്നു, മലയാളി ഹൃദയത്തിലേറ്റിയ കെഎല്‍എം ഗ്രൂപ്പിന്റെ അമരക്കാരനും പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യവുമായ ഷിബു തെക്കുംപുറത്തിന്റെ സഹധര്‍മിണിയായി, ബിജി ബിസിനസില്‍ സ്വന്തമാക്കിയതു മികവിന്റെ പുതിയ ഉയരങ്ങള്‍.
ജ്വല്ലറിയില്‍ തുടക്കം
മൂവാറ്റുപുഴ മുടവൂര്‍ ചെരക്കുന്നത്ത് പരേതരായ വര്‍ക്കിയുടെയും ഏല്യായുടെയും മകളാണു ബിജി. റബര്‍ കൃഷിയിലും വ്യാപാരത്തിലും അനുബന്ധമേഖലകളിലും വരുമാനം കണ്ടെത്തിയ കുടുംബപശ്ചാത്തലത്തില്‍ നിന്നു ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. വിവാഹത്തിനു ശേഷം ഭര്‍ത്താവ് ഷിബു തെക്കുംപുറത്തിനൊപ്പം ബിസിനസിലും പിന്തുണയുമായി നിറഞ്ഞുനിന്നു.
2015ലാണു കെഎല്‍എം ഗ്രൂപ്പിനു കീഴിലുള്ള ടിയാന ജ്വല്ലറിയുടെ ജോയിന്റ് എംഡിയായി ബിസിനസ് രംഗത്തു സജീവമാകുന്നത്. വൈകാതെ കെഎല്‍എം മൈക്രോ ഫിനാന്‍സിന്റെ മുഴുവന്‍സമയ ചുമതലക്കാരിയായി.
സ്ത്രീകള്‍ക്കൊപ്പം
സ്ത്രീകള്‍ക്കു സംരംഭകമേഖലയിലേക്കു ചുവടുവയ്ക്കാന്‍ വായ്പയും പരിശീലനവും പ്രോത്സാഹനങ്ങളും നല്‍കുന്നു എന്ന നിലയിലാണു ബിജി മൈക്രോഫിനാന്‍സ് രംഗത്തേക്കു താത്പര്യപൂര്‍വം എത്തിയത്. അവസരങ്ങളും സാധ്യതകളും ഉണ്ടായിട്ടും സാമ്പത്തിക പരിമിതി മൂലം സംരംഭങ്ങള്‍ തുടങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അനേകം സാധാരണക്കാരായ സ്ത്രീകളെ കണ്ടും കേുമറിഞ്ഞതും പ്രചോദനമായി. സാമ്പത്തികബുദ്ധിമുട്ടു മൂലം വിഷമിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താനും ആാഭിമാനത്തോടെ വളരാനും അവസരമൊരുക്കുകയെന്നതാണു കെഎല്‍എം മൈക്രോ ഫിനാന്‍സിന്റെ മുഖ്യ ലക്ഷ്യമെന്നു ബിജി ഷിബു പറയുന്നു.
അരലക്ഷത്തോളം പേര്‍ക്കു വരുമാനം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാരായ അരലക്ഷത്തോളം സ്ത്രീകള്‍ക്കു ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ കെഎല്‍എം മൈക്രോഫിനാന്‍സും അതിനെ നയിക്കുന്ന ബിജി ഷിബുവും വഴി തുറന്നു. കെഎല്‍എിന്റെ വിവിധ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ചു സ്ത്രീകളുടെ ചെറു സഹായസംഘങ്ങള്‍ രൂപീകരിച്ച് അതിലൂടെ അവര്‍ക്കു വായ്പകള്‍ നല്‍കി സംരംഭക, തൊഴില്‍ മേഖലകളിലേക്ക് അവരെ കൈപിടിക്കുകയാണ് കെഎല്‍എം മൈക്രോഫിനാന്‍സിന്റെ ദൗത്യം.
തയ്യല്‍, മത്സ്യകൃഷി, പച്ചക്കറിത്തോട്ടം, മൂല്യവര്‍ധിത ഉല്പന്നങ്ങള്‍, കോഴി, ആട് വളര്‍ത്തല്‍ എന്നിവയിലെല്ലാം വിജയിക്കാന്‍ അനേകം സ്ത്രീകളെ പ്രാപ്തരാക്കി.
ഒരു വര്‍ഷത്തേക്കാണു ലോണ്‍ നല്‍കുക. കെഎല്‍എിന്റെ നാല്‍പതോളം ബ്രാഞ്ചുകളിലൂടെ മൈക്രോ ഫിനാന്‍സ് സേവനം ലഭ്യമാക്കുന്നുണ്ട്. ഓരോ ബ്രാഞ്ചിലും 20003000 ആളുകള്‍ മൈക്രോ ഫിനാന്‍സിന്റെ ഭാഗമാണ്. ഒരാള്‍ക്കു 40,000 രൂപ വരെയാണു ലോണ്‍ നല്‍കുക.
വിശ്വസ്തതയോടെ സേവനം നല്‍കുന്നുവെന്നതാണു കെഎല്‍എം മൈക്രോ ഫിനാന്‍സിന്റെ വിജയത്തിനു പിന്നിലെന്നു ബിജി പറയുന്നു. സമര്‍പ്പണ മനോഭാവത്തോടെ ജോലി ചെയ്യുന്ന ജീവനക്കാരും തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു ഗുണഭോക്താക്കളായെത്തുന്നവരും കെഎല്‍എിന്റെ കരുത്താണ്. ഓരോ ബ്രാഞ്ചുകളിലും കളക്ഷന്‍ റിലേറ്റീവ് എക്‌സിക്യുട്ടീവുമാരുടെ (സിആര്‍ഇ) മുഴുവന്‍ സമയ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഗുണഭോക്താക്കളോടു നിരന്തരം ബന്ധം സൂക്ഷിച്ച് അവരുടെ ആവശ്യങ്ങളറിഞ്ഞു പിന്തുണയും സഹായങ്ങളും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

അഞ്ചു ജില്ലകളില്‍
എറണാകുളത്തിനു പുറമേ, പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ കെഎല്‍എം മൈക്രോ ഫിന്‍ാന്‍സിന്റെ പ്രവര്‍ത്തനമുണ്ട്. ഇവിടെയെല്ലാം കൂടുതല്‍ പേരിലേക്കു സഹായങ്ങളെത്തിക്കുന്നതിനൊപ്പം മറ്റു ജില്ലകളിലേക്കും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.
സംതൃപ്തമായ കുടുംബങ്ങള്‍
ജീവിതത്തിനു പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തിയ ആയിരക്കണക്കിനു സ്ത്രീകളും അവരുടെ സംതൃപ്ത കുടുംബങ്ങളുമാണു കെഎല്‍എം മൈക്രോ ഫിനാന്‍സിന്റെയും തന്റെയും ആഹ്ലാദവും അഭിമാനവുമെന്നു ബിജി ഷിബു പറയുന്നു. സ്ത്രീകള്‍ക്കു മാന്യമായ വരുമാനമാര്‍ഗം കണ്ടെത്തി നല്‍കുന്നതിനൊപ്പം അവരില്‍ ആവിശ്വാസവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും പകരുന്നതിനു ശ്രദ്ധിക്കാറുണ്ട്.
പോസിറ്റീവ് മനോഭാവങ്ങള്‍ സ്ത്രീകള്‍ക്കു നല്‍കണം. കെഎല്‍എം മൈക്രോ ഫിനാന്‍സിന്റെ പിന്തുണയോടെ ജീവിതത്തിനു പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തിയ അനേകം പേര്‍ അടുത്തെത്തി നന്ദി പറയുന്നതു കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ചിുണ്ട്. അവരുടെ സന്തോഷം നിറഞ്ഞ കണ്ണുകളിലെ തിളക്കമാണു നാളേയ്ക്കുള്ള നുടെ ഊര്‍ജം.
സംരംഭകരോട്
കൃത്യമായ ലക്ഷ്യത്തോടെയാവണം ഓരോ സംരംഭകയുടെയും പ്രവര്‍ത്തനമെന്നു ബിജി ഷിബു ഓര്‍മിപ്പിക്കുന്നു. ആധൈര്യം, കഠിനപ്രയത്‌നം, ദൈവവിശ്വാസം എന്നിവ തന്റെ കരുത്താണ്. പ്രശ്‌നങ്ങളേറെയുണ്ടാകാം; തളരാതെ മുന്നോട്ടു പോകാനാവുകയാണു പ്രധാനം.
കെഎല്‍എം മൈക്രോ ഫിനാന്‍സിനൊപ്പം കോതമംഗലത്തെ പ്രസിദ്ധമായ ടിയാന ജ്വല്ലറിയുടെയും മാനേജിംഗ് ഡയറക്ടറാണു ബിജി ഷിബു. കെഎല്‍എം ആക്‌സിവ ഡയറക്ടര്‍, കോതമംഗലത്തെ സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമായ എന്റെ നാട് കൂായ്മയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും ബിജി ഷിബു സേവനം ചെയ്യുന്നു.
കുട്ടികള്‍ക്കു പഠനസഹായം, പലിശരഹിതവായ്പകള്‍, പാലിയേറ്റീവ് കെയര്‍, പെന്‍ഷന്‍ പദ്ധതി, ആംബുലന്‍സുകള്‍ എന്നിവ എന്റെ നാട് കൂട്ടായ്മയിലൂടെ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുന്നുണ്ട്.
മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ എലന്‍, പ്ലസ്ടു വിദ്യാര്‍ഥി എറിന്‍ എന്നിവരാണു ഷിബു- ബിജി ദമ്പതികളുടെ മക്കള്‍. കുടുംബത്തിന്റെ പിന്തുണയും സമൂഹത്തിന്റെ പ്രോത്സാഹനവും ഗുണഭോക്താക്കളുടെ വിശ്വസ്തതയും കൈമുതലാക്കി പുതിയ ഉയരങ്ങളിലേക്കു കുതിക്കുകയാണു മൈക്രോ ഫിനാന്‍സ് ഉള്‍പ്പടെയുള്ള കെഎല്‍എം സംരംഭങ്ങള്‍.
ജിജു കോതമംഗലം